സാമന്തയെ മോശക്കാരിയാക്കിയ അതേ ആള്‍; സാമന്തയും ഭര്‍ത്താവും വേര്‍പിരിയരുതെന്ന് ആവശ്യപ്പെട്ട് നടി ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വന്ന് തുടങ്ങിയിട്ട് മാസങ്ങളായി. ഇനിയും പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇതോടെ ദിനംപ്രതി രണ്ടാളെയും പറ്റിയുള്ള ഗോസിപ്പുകള്‍ വര്‍ദ്ധിച്ച് വരികയായിരുന്നു. അടുത്തിടെ നാഗചൈതന്യയുടെ കരിയറുമായി ബന്ധപ്പെട്ട നടന്ന ചടങ്ങുകളില്‍ നിന്നും സാമന്ത വിട്ട് നിന്നതോട് കൂടി അഭ്യൂഹങ്ങളെല്ലാം സത്യമാണെന്ന രീതിയിലേക്ക് എത്തി.
പ്രമുഖരടക്കം നിരവധി പേര്‍ താരദമ്പതിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേ സമയം തെലുങ്ക് നടി ശ്രീ റെഡ്ഡി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. പല താരങ്ങളെ കുറിച്ചും വെളിപ്പെടുത്തി വിവാദങ്ങളുണ്ടാക്കി നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് ശ്രീ റെഡ്ഡി. ഇത്തവണ സാമന്ത-നാഗചൈതന്യ പ്രശ്‌നത്തില്‍ നടി പറഞ്ഞ വാക്കുകളാണ് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

'മനോഹരമായ ദമ്പതിമാര്‍. എന്നേക്കും നല്ല ഓര്‍മ്മകള്‍' എന്ന ക്യാപ്ഷനില്‍ ഒരു വീഡിയോയുമായിട്ടാണ് ശ്രീ റെഡ്ഡി എത്തിയിരിക്കുന്നത്. 'ഞങ്ങള്‍ക്കെല്ലാം വളരെ പ്രചേദനം നല്‍കുന്ന ദമ്പതിമാര്‍ ആയിരുന്നു നിങ്ങള്‍. ഇനിയും രണ്ട് പേരും ഒരുമിച്ച് ആയിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. നിങ്ങളിലൂടെ ഒത്തിരി ആളുകള്‍ക്ക് പ്രചോദനം ലഭിക്കും. ജീവിതത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. പക്ഷേ ഒരുമിച്ച് തന്നെ ഉണ്ടാവണം. ഇത് എന്റെയൊരു അപേക്ഷ മാത്രമാണ്' എന്നും ശ്രീ റെഡ്ഡി പറയുന്നു. ഒപ്പം താരങ്ങളുടെ വിവാഹ വീഡിയോയും നടി പുറത്ത് വിട്ടിരിക്കുകയാണ്.

അതേ സമയം സാമന്തയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കമന്റ് പറഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ശ്രീ റെഡ്ഡി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. 'ഇന്‍ഡസ്ട്രിയിലുള്ള ശക്തരും കഴിവുള്ള നടിമാരെ സാമന്ത ലക്ഷ്യം വെച്ചിരുന്നു' നടിമാരായ സാമന്തയോ തൃഷയെ ഒന്നും തന്റെ മുന്നില്‍ ഒന്നുമല്ല. എന്നുമായിരുന്നു അന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീ റെഡ്ഡി എഴുതിയിരുന്നത്. മറ്റ് നടിമാരെ കുറിച്ച് മോശമായിട്ടുള്ള പരാമര്‍ശം എഴുതിയതിന്റെ പേരില്‍ ശ്രീ റെഡ്ഡിയ്‌ക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

2018 ല്‍ പ്രമുഖ നടന്മാര്‍ക്കും സംവിധായകന്മാര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് എത്തിയതോടെയാണ് ശ്രീ റെഡ്ഡി വാര്‍ത്തയില്‍ നിറയുന്നത്. നാനി, വിശാല്‍, സുന്ദര്‍ സി, രാഘവ ലോറന്‍സ്, കൊരട്ടല ശിവ, അഭിരാം ദഗ്ഗുപതി തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ക്കെതിരെയാണ് നടി പ്രതികരിച്ചത്. പിന്നാലെ അര്‍ദ്ധ നഗ്നയായിട്ടുള്ള ചില പ്രതിഷേധങ്ങളും ശ്രീ റെഡ്ഡി നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ലൈവിലെത്തി പല വീഡിയോസും പുറത്ത് വിടുകയും ചെയ്തിരുന്നു.

മുന്‍പ് സാമന്തയെ കുറിച്ച് മോശം പറഞ്ഞ ആള്‍ ഇപ്പോള്‍ പിന്തുണ അറിയിച്ച് വന്നതിന് പിന്നില്‍ എന്തോ ലക്ഷ്യമുണ്ടെന്ന് പറയുകയാണ് ആരാധകര്‍. സാമന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞതായി ഇനിയും വ്യക്തമല്ല. മാധ്യമങ്ങളിലൂടെ വാര്‍ത്ത വരുന്നുണ്ടെന്ന് അല്ലാതെ താരങ്ങളെ അടുത്തവൃത്തങ്ങളോ ഔദ്യോഗികമായൊരു സൂചനയും തന്നിട്ടില്ല. ഇതിനിടയില്‍ ശ്രീ റെഡ്ഡിയുടെ വാക്കുകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് തന്നെയാണ് അറിയുന്നത്.
Recommended Video

സ്വന്തം പേരിനൊപ്പം ഉണ്ടായിരുന്ന ഭർത്താവിൻ്റെ കുടുംബപേര് മാറ്റിയതിന് പിന്നാലെയാണ് സാമന്ത ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ഭർത്താവുമായി പ്രശ്നത്തിലായത് കൊണ്ടാണോ പേര് മാറ്റിയതെന്ന ചോദ്യം വന്നതിന് പിന്നാലെ ഇരുവരും ഒന്നിച്ചല്ല താമസമെന്നും ചിലർ കണ്ടെത്തി. അടുത്തിടെ നാഗ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് ബോളിവുഡിൽ നിന്ന് നടൻ ആമിർ ഖാൻ വരെ എത്തിയിരുന്നു. വലിയൊരു ഡിന്നർ പാർട്ടിയും നാഗയുടെ കുടുംബം ഒരുക്കി. അവിടെയും സാമന്ത വിട്ട് നിന്നതും സംശയങ്ങൾക്ക് ബലം നൽകി.


Click it and Unblock the Notifications











