'സാരി എങ്ങനെ ഉടുക്കാം’, വീഡിയോ പങ്കുവെച്ച് വിവാദ താരം ശ്രീ റെഡ്ഡി

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഏറ്റവും ചർച്ചയായ ഒരു പേരായിരുന്നു നടി ശ്രീ റെഡ്ഡിയുടേത് .കാസ്റ്റിങ്ങ് കൗച്ചുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിലൂടെയാണ് ശ്രീ പ്രേക്ഷക ശ്രദ്ധ നേടിയത്. പല പ്രമുഖ താരങ്ങൾക്കെതിരേയും വിവാദ പ്രസ്താവനകളുമായി നടി രംഗത്തെത്തിയിരുന്നു. ഇതെല്ലാം ടോളിവുഡിൽ വലിയ ചർച്ച വിഷയമായിരുന്നു. നടിയ്ക്കെതിരെ ടോളിവുഡ് താര സംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.

sri reddy

സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രീ റെഡ്ഡി. ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശ്രീ റെഡ്ഡി വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകുകയാണ്. ഇത്തവണ വിവിദ പരാമർശങ്ങളുമായിട്ടല്ല താരത്തിന്റെ വരവ് . മനോഹരമായി സാരി എങ്ങനെ ഉടുക്കാമെന്ന് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.കാഞ്ചീപുരം പട്ടു സാരി ഉടുക്കുന്ന വീഡിയോയാണ് ശ്രീ റെഡ്ഡി പങ്കുവച്ചിരിക്കുന്നത്. സാരി ഡ്രേപ് ചെയ്ത് ഉടുക്കാനുള്ള ടിപ്‌സും നടി നല്‍കുന്നുണ്ട്.

എന്നാൽ താരത്തിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളാണ് വരുന്നത് . കൂടാതെ തടി കുറക്കാനും വയര്‍ കുറക്കാനുമായുള്ള കമന്റുകളും എത്തുന്നുണ്ട് . വിമർശനങ്ങൾക്കൊപ്പം നല്ല കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. 'നീനു നാന്ന അബദ്ധം' എന്ന ആല്‍ബത്തിലൂടെയാണ് ശ്രീ റെഡ്ഡി അഭിനയരംഗത്തേക്ക് എത്തുന്നത്. 'അരവിന്ദ് 2', 'സിന്ദഗി' എന്നീ സിനിമകളും താരം അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. എന്നാൽ സിനിമയിൽ അധികം തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. സിനിമയിൽ ചാൻസ് ലഭിക്കുന്നതിനായി പലർക്ക് മുന്നിലും വഴങ്ങേണ്ടി വന്നിരുന്നെന്നും എന്നാൽ ഇതിന് തയ്യാറാകാതെ വന്നപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതായും നടി തുറന്നു പറഞ്ഞിരുന്നു.

കാസ്റ്റിങ് കൗച്ച് സമ്പ്രദായത്തിനെതിരെ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ അർദ്ധനഗ്നയായി ശ്രീ റെഡ്ഡി പ്രതിഷേധിച്ചിരുന്നു.ഹോളിവുഡിലെ #മീ ടൂ കാമ്പെയ്നും കാസ്റ്റിംഗ് കൗച്ച് സമ്പ്രദായത്തിനെതിരെയായിരുന്നു. ഏറെ വിവാദമായ ശ്രീ റെഡ്ഡിയുടെ സമരമുറയയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തി. പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമം 294-ആം വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ശ്രീ റെഡ്ഡിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X