ശ്രീദേവിയെക്കാളും 40 വയസിന്റെ വ്യത്യാസം, എന്നിട്ടും പ്രണയിച്ചഭിനയിച്ചു! സൂപ്പര്‍ താരത്തെ പറ്റിയുള്ള രസകരമായ കഥ
സൂപ്പര്‍താരങ്ങളായ പല നടന്മാരും തങ്ങളുടെ മക്കളെക്കാള്‍ പ്രായം കുറഞ്ഞ നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. 50 വയസ്സ് വരെ പ്രായ വ്യത്യാസമുള്ള ചെറിയ പെണ്‍കുട്ടികള്‍ക്കൊപ്പം ഓണ്‍സ്‌ക്രീനില്‍ പ്രണയം അഭിനയിച്ച് ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നിട്ടുണ്ട്. പണ്ട് മുതലേ ഇത്തരം പ്രവണത സിനിമയിലുണ്ട്.
16 വയസ്സുകാരിയായ നടിയുടെ കൂടെ പ്രണയ സീനില്‍ അഭിനയിച്ച അതേ നടന്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ മുത്തശ്ശന്‍ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച മുന്‍ നടി ശ്രീദേവി മുതല്‍ ഇത്തരത്തില്‍ ചില നടിമാരെ കുറിച്ചുള്ള രസകരമായ കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും മുന്‍നിര നടിയായി നിറഞ്ഞ് നിന്ന ശ്രീദേവിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ബോളിവുഡില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടി മരണപ്പെടുന്നതും. എന്നാല്‍ അറുപതുകളില്‍ ബാലതാരമായിട്ടാണ് ശ്രീദേവി തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ തമിഴ്, തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചതെങ്കില്‍ 1972 ല്‍ ഒന്‍പതാം വയസ്സില്‍ ബഡി പന്തുലു എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ എന്‍ ടി രാമ റാവു (എന്‍ ടി ആര്‍) ആ ചിത്രത്തില്‍ ശ്രീദേവിയുടെ മുത്തച്ഛനായിട്ടാണ് അഭിനയിച്ചത്.
തെലുങ്കിലെ അന്നത്തെ സൂപ്പര്‍താരമായിരുന്നു എന്‍ടിആര്‍. പിന്നീട് 16 വയസ്സുള്ളപ്പോഴാണ് നടി എന്‍ടിആറിന്റെ നായികയായി അഭിനയിക്കുന്നത്. അന്ന് 56-ാം വയസ്സുള്ള എന്‍ടിആറും ശ്രീദേവിയും തമ്മില്‍ 40 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ഇത് ഇന്ത്യന്‍ സിനിമയിലെ നായിക-നായകന്മാര്‍ക്കിടയിലെ ഏറ്റവും ഞെട്ടിക്കുന്ന പ്രായവ്യത്യാസങ്ങളിലൊന്നാണിത്. നായികയാവുന്നതിനും ഏഴ് വര്‍ഷം മുമ്പ് മറ്റൊരു സിനിമയില്‍ അദ്ദേഹം അവളുടെ മുത്തച്ഛനായി അഭിനയിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതുപോലെ അമിതാഭ് ബച്ചനും ജിയ ഖാനും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവര്‍ക്കുമിടയില്‍ 46 വയസ്സിന്റെ വ്യത്യാസം ഉണ്ട്.

ശ്രീദേവിയെ കുറിച്ചുള്ള കഥകള്‍ അടുത്തിടെ പ്രചരിക്കുമ്പോഴാണ് ഇത്തരത്തില്‍ ചില കഥകളും ചര്‍ച്ചയായത്. മാത്രമല്ല എന്‍ടിആര്‍ സിനിമകളിലെ ഏറ്റവും വലിയ പ്രായവ്യത്യാസം ഇതല്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. 1992 ല്‍ പുറത്തിറങ്ങിയ സാമ്രാട്ട് അശോക എന്ന ചിത്രത്തില്‍ 69 വയസ്സുള്ളപ്പോള്‍ വാണി വിശ്വനാഥിനൊപ്പം അഭിനയിച്ചു. അന്ന് വാണിയ്ക്ക് കേവലം 21 വയസേ ഉണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വാണിയെക്കാളും എന്‍ടിആറിന് 48 വയസ് കൂടുതലുണ്ടാകും. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വ്യത്യാസം ആയിരിക്കുമെന്നാണ് ചിലര്‍ കമന്റുകളിലൂടെ പറയുന്നത്.
ഒരു കാലത്ത് തെലുങ്ക് സിനിമ ഭരിച്ചിരുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളായിരുന്നു എന്‍ടിആര്‍. മൂന്ന് ദശാബ്ദത്തോളം സിനിമയില്‍ അഭിനേതാവായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലും സജീവമായി. മൂന്ന് തവണ അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996-ല്‍ 72-ആം വയസ്സിലാണ് എന്‍ടിആര്‍ മരണപ്പെടുന്നത്.


Click it and Unblock the Notifications