മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്നു? ആര്‍ആര്‍ആര്‍നു ശേഷം അടുത്ത ബ്രഹ്മാണ്ഡ ചിത്രം
ബാഹുബലി സീരിസിലൂടെ ഇന്ത്യയിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് എസ് എസ് രാജമൗലി. ബാഹുബലിയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന് പിന്നാലെയാണ് തന്റെ പുതിയ സിനിമ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാംചരണ്‍ തേജയും ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തില്‍ നായകവേഷങ്ങളിലെത്തുന്നത്.

400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെയായിരുന്നു. ചിത്രത്തിന്റെ ടീസറുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. 2021ലാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ആര്‍ആര്‍ആര്‍ കഴിഞ്ഞതിന് ശേഷമുളള രാജമൗലിയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനെ നായകനാക്കികൊണ്ടാണ് രാജമൗലിയുടെ അടുത്ത ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഈ കൂട്ടുകെട്ടില്‍ എന്തായാലും ഒരു സിനിമ സംഭവിക്കും എന്നാണറിയുന്നത്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ തെലുങ്കില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് മഹേഷ് ബാബു.
രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിലുളള ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം രണം രൗദ്രം രുധിരം എന്നാണ് രൗജമൗലിയുടെ പുതിയ ചിത്രത്തിന്റെ പേര്. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് രാജമൗലി ആര്‍ആര്‍ആര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.
എസ് എസ് രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സായ് മാധവ് ബുറയും മധന്‍ കര്‍ക്കിയും സംഭാഷണങ്ങള്‍ ഏഴുതിയിരിക്കുന്നു. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. രണ്ട് പേരും ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രം കൂടിയാണിത്. ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications











