For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒക്ടോബർ 17ന് ആര്‍.ആര്‍.ആർ പ്രദർശനത്തിന് എത്തില്ല, ചിത്രത്തിന്റെ റിലീസ് മാറ്റി

  |

  എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആർ റിലീസ് മാറ്റിവെച്ചു. നേരത്തെ ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.

  rrr

  റിലീസിന് മുമ്പ് തന്നെ ആർ ആർ ആർ കോടികൾ സ്വന്തമാക്കിയിട്ടുണ്ട്. 450 കോടി രൂപ മുതൽ മുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 325 കോടി രൂപ സ്വന്തമാക്കിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

  15 വർഷത്തെ സന്തോഷം, സ്നേഹത്തിന് നിറഞ്ഞ നന്ദി പറഞ്ഞ് ജ്യോതിക, സൂര്യയുടെ മറുപടി വൈറലാവുന്നു

  രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ആലിയ ഭട്ടും അജയ് ദേവ്ഗണും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

  ഒരു ചരിത്ര കഥയാണിത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണിത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ചിത്രത്തിന്റെ പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. രാം ചരൺ, ജൂനിയര്‍ എന്‍.ടി.ആർ, ആലിയ എ്നിവരെ കൂടാതെ ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

  വെറുതെയല്ല നിങ്ങളെ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്, സീമ ജി നായരെ കുറിച്ച് കിഷോർ സത്യ

  അടുത്തിടെ RRR സംഘം കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട് ജാഗ്രതാ സന്ദേശം നൽകിയിരുന്നു. നായിക ആലിയ ഭട്ട്, സംവിധായകൻ രാജമൗലി, നടന്മാരായ രാം ചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ എന്നിവർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടാൻ തയാറെടുക്കണം എന്ന സന്ദേശം നൽകുകയാണ്. സംവിധായകൻ മലയാളത്തിലും സന്ദേശം നൽകുന്നുണ്ട്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ. ആതിര ദില്‍ജിത്.

  Recommended Video

  മോഹൻ ലാലോ മമ്മൂട്ടിയോ? ആരാണ് കൂടുതൽ സമ്പന്നൻ

  ഇന്ത്യൻ സിനിമ ലോക ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആർആർ ആർ. ബാഹുബലി എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ബാഹുബലി പുറത്ത് ഇറങ്ങിയത് . പ്രഭാസ്, റാണ, അനുഷ്ക ഷെട്ടി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2015, 2017 ലും പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളത്തിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റി റീലീസ് ചെയ്തിരുന്നു. ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനും റാണയ്ക്കും അനുഷ്കയ്ക്കും കേരളത്തിൽ ആരാധകരുടെ എണ്ണ വർധിക്കുകയായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതായണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്.

  Read more about: rrr jr ntr ram charan
  English summary
  SS Rajamouli RRR Movie release has been postponed,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X