എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസ് തിയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍
ബാഹുബലി സീരീസിന് ശേഷമുളള എസ് എസ് രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 450 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. രൗദ്രം രണം രുധിരം എന്നാണ് ആര്‍ആര്‍ആര്‍ എന്ന പേരിന്റെ പൂര്‍ണരൂപം. ഇത്തവണയും പിതാവ് കെവി വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിലാണ് രാജമൗലി സിനിമ എടുക്കുന്നത്. ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണും പ്രധാന വേഷത്തില്‍ എത്തുന്നു.

അതേസമയം ആര്‍ആര്‍ആറിനെ്‌റ റിലീസ് തിയ്യതി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 13നാണ് എസ് എസ് രാജമൗലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്യുക. സംവിധായകന്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ബ്രീട്ടിഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒപ്പം തമിഴ് നടന്‍ സമുദ്രക്കനിയും രാജമൗലി ചിത്രത്തില്‍ എത്തുന്നുണ്ട്.
പത്ത് ഭാഷകളിലായാണ് ഇത്തവണ എസ് എസ് രാജമൗലി ചിത്രം തിയ്യേറ്ററുകളില്‍ എത്തുക. ബാഹുബലിക്ക് വേണ്ടി സംഗീതമൊരുക്കിയ എംഎം കീരവാണി തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. കെ കെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡിവിവി ധനയ്യ ആണ് ആര്‍ആര്‍ആറിന്‌റെ നിര്‍മ്മാണം.
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











