'രൗദ്രം രണം രുതിരം'! രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

By Midhun Raj

ബാഹുബലി സിരീസിന് പിന്നാലെ എസ് എസ് രാജമൗലിയുടെതായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് സിനിമയില്‍ നായക വേഷങ്ങളിലെത്തുന്നത്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് നായികയാവുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. രണ്ട് പേരും ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രം കൂടിയാണിത്.

 rrrmovie

ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂനിയര്‍ എന്‍ടിആറിന്റെയും രാംചരണിന്റെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള മോഷന്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം രാജമൗലി ചിത്രത്തിന്റെ ടൈറ്റിലും പുറത്തുവന്നിരിക്കുകയാണ്. രൗദ്രം രണം രുതിരം എന്നാണ് സിനിമയുടെ ടൈറ്റില്‍.

അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് രാജമൗലി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. എസ് എസ് രാജമൗലിയുടെ പിതാവ് കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സായ് മാധവ് ബുറയും മധന്‍ കര്‍ക്കിയും സംഭാഷണങ്ങള്‍ ഏഴുതിയിരിക്കുന്നു.

ബാഹുബലിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. കെകെ സെന്തില്‍ കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും ചെയ്യുന്നു. എംഎം കീരവാണിയാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനറും ശ്രീനിവാസ് മോഹന്‍ വിഎഫ്ക്സ് സുപ്രവൈസറുമാണ്. എസ് എസ് രാജമൗലിയുടെ ഭാര്യ രമാ രാജമൗലിയാണ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

ജൂനിയര്‍ എന്‍ടിആറിനെയും രാജമൗലിയെയും വെച്ച് മുന്‍പും സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ആളാണ് രാജമൗലി. ബാഹുബലി സിരീസിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് പുതിയ ചിത്രവുമായി സംവിധായകന്‍ എത്തുന്നത്. ബാഹുബലി സിരീസ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമകള്‍ നേട്ടമുണ്ടാക്കിയിരുന്നു. ബാഹുബലിയുടെ വിജയം എസ് എസ് രാജമൗലിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു.

More from Filmibeat

Read more about: ss rajamouli ramcharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X