പുഷ്പയ്ക്ക് വേണ്ടി അല്ലു അര്‍ജുന്‍റെ പ്രതിഫലം 70 കോടി? രണ്ട് ഭാഗങ്ങള്‍ക്കായി റെക്കോര്‍ഡ് തുക

By Midhun Raj

തെലുങ്ക് സൂപ്പര്‍താരങ്ങളില്‍ മലയാളികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അല്ലു അര്‍ജുന്‍. ആര്യ, ഹാപ്പി പോലുളള സിനിമകളിലൂടെയാണ് അല്ലുവിന് കേരളത്തിലും ആരാധകര്‍ കൂടിയത്. വര്‍ഷങ്ങളായി നടന്റെ എല്ലാ ചിത്രങ്ങളും മലയാളത്തില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാറുണ്ട്. പക്ക എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. സ്റ്റൈലിഷ് സ്റ്റാര്‍ എന്ന വിശേഷണത്തില്‍ അറിയപ്പെട്ട നടന്‍ ഇപ്പോള്‍ ടോളിവുഡിലെ ഐക്കണ്‍ സ്റ്റാര്‍ കൂടിയാണ്. അല വൈകുന്ദപുരംലോയാണ് അല്ലുവിന്‌റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ സിനിമ.

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അല്ലു അര്‍ജുന്‍റെ നായിക, കാണാം

മാസ് എന്റര്‍ടെയ്‌നറായി എത്തിയ ചിത്രം സൂപ്പര്‍താരത്തിന്‌റെ കരിയറിലെ വലിയ വിജയമായി മാറിയിരുന്നു. അല വൈകുന്ദപുരംലോയ്ക്ക് ശേഷം സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ പ്രോജക്ടായി ഒരുങ്ങുന്ന പുഷ്പയില്‍

പാന്‍ ഇന്ത്യന്‍ പ്രോജക്ടായി ഒരുങ്ങുന്ന പുഷ്പയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അടുത്തിടെയാണ് അല്ലു അര്‍ജുന്‍ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടാണ് വരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യ ഭാഗത്തിന്‌റെ ഭൂരിഭാഗം രംഗങ്ങളും നേരത്തെ ചിത്രീകരിച്ചിരുന്നു. ഇനി 30 ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുളളതെന്നാണ് അറിയുന്നത്.

തെലുങ്കിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്

തെലുങ്കിന് പുറമെ മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് സിനിമ പുറത്തിറങ്ങുക. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. അതേസമയം ഫഹദ് ഫാസിലിന്‌റെ ആദ്യതെലുങ്ക് ചിത്രം കൂടിയാണിത്. രണ്ടര മണിക്കുറില്‍ കഥ പറയാന്‍ ബുദ്ധിമുട്ടുളളതിനാലാണ് അല്ലു അര്‍ജുന്‍ ചിത്രം രണ്ട് ഭാഗങ്ങളാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓഗസ്റ്റ് 13നാണ് ആദ്യ ഭാഗത്തിന്‌റെ റിലീസ് ഡേറ്റ്

ഓഗസ്റ്റ് 13നാണ് ആദ്യ ഭാഗത്തിന്‌റെ റിലീസ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. അടുത്ത ഭാഗം 2022ല്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമ വീണ്ടും നീണ്ടുപോവാനാണ് സാധ്യത. അതേസമയം പുഷ്പയില്‍ അല്ലു അര്‍ജുന്‌റെ പ്രതിഫലം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. 60 മുതല്‍ 70കോടി വരെയാണ് പുഷ്പയില്‍ അല്ലു അര്‍ജുന്‍ വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Recommended Video

Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam
തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച്

തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. മുന്‍പ് അല വൈകുന്ദപുരംലോ ചിത്രത്തിന് 35 കോടിയാണ് അല്ലു വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ പ്രതിഫലം തന്നെയാണ് അല്ലു പുഷ്പയ്ക്കും വാങ്ങാനിരുന്നത്. എന്നാല്‍ സിനിമ രണ്ട് ഭാഗങ്ങളാക്കാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചപ്പോള്‍ അല്ലു അര്‍ജുന്‍ പ്രതിഫലം കൂട്ടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X