For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയും ഭര്‍ത്താവും പിരിയാന്‍ കാരണം നടിയുടെ സ്റ്റൈലിസ്റ്റ്? നാഗ ചൈതന്യ തന്നെ അത് പറയണമെന്ന് സ്റ്റൈലിസ്റ്റ്

  |

  താരദമ്പതിമാര്‍ ആയിരുന്ന സാമന്തയും നാഗ ചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രേക്ഷകരെയും ആരാധകരെയുമെല്ലാം നിരാശരാക്കി കൊണ്ടാണ് ദമ്പതിമാരുടെ വേര്‍പിരിയല്‍ വാര്‍ത്ത പുറത്ത് വരുന്നത്. താരങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്താണെന്ന് ഇനിയും വ്യക്തമാവാത്തത് കൊണ്ട് ഔദ്യോഗികമായി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞതിന് ശേഷവും ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പ്രധാനമായും സാമന്തയ്ക്ക് എതിരെയാണ് ആരോപണങ്ങള്‍ വന്നിരിക്കുന്നത്.

  അവധി ആഘോഷത്തിലാണ് അമീറ ദസ്തർ, ബീച്ചിൽ നിന്നുള്ള നടിയുടെ ഫോട്ടോസ്

  കുഞ്ഞിന് ജന്മം കൊടുക്കാന്‍ തയ്യാറായില്ല, അബോര്‍ഷന്‍ നടത്തി, മറ്റൊരാളുമായി സാമന്ത പ്രണയത്തിലാണ് എന്ന് തുടങ്ങി അടിസ്ഥാനമില്ലാത്ത പല വാര്‍ത്തകളും വന്നു. ഇതൊക്കെ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും വെറുതേ വിടണമെന്നും നടി അപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ സാമന്തയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന നടിയുടെ സ്‌റ്റൈലിസ്റ്റ് പ്രീതം ജുക്കല്‍കറിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ഇത്രയും മോശം വാര്‍ത്തകള്‍ വന്നിട്ടും നാഗ ചൈതന്യ പ്രതികരിക്കാത്തത് എന്താണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ പ്രീതം ചോദിക്കുകയാണ്. ഒപ്പം സാമന്തയും താനും തമ്മിലുള്ള ബന്ധമെന്താണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കുന്നു.

  മാസങ്ങളായി സാമന്തയുടെയും നാഗയുടെയും വാര്‍ത്തകളാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് നടക്കുന്നത്. പലവിധം ഗോസിപ്പുകള്‍ ശക്തമായതോടെയാണ് നിങ്ങള്‍ കേട്ടതൊക്കെ ശരിയാണെന്ന് താരങ്ങള്‍ അറിയിച്ചത്. പരസ്പരം തീരുമാനിച്ചത് പ്രകാരം ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് രണ്ടാളും ഒരുപോലെ അറിയിച്ചു. എന്നാല്‍ കാരണം അന്വേഷിച്ച് പോയവര്‍ സാമന്തയെ കുറിച്ചുള്ള അപവാദ കഥകളാണ് പ്രചരിപ്പിച്ചത്. സ്റ്റൈലിസ്റ്റുമായിട്ടുള്ള സാമന്തയുടെ പ്രണയമാണ് നാഗയുമായി അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമെന്നും അതാണ് പെട്ടെന്ന് തന്നെ ബന്ധം അവസാനിപ്പിച്ചതെന്നുമാണ് ആരോപണങ്ങള്‍. ഇക്കാര്യത്തെ കുറിച്ച് സാമന്ത ഒന്നും പറഞ്ഞിരുന്നില്ല. ചൈതന്യയുടെ മൗനമാണ് തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതെന്നാണ് പ്രീതം ഇപ്പോള്‍ പറയുന്നത്.

  'സഹോദരിമാരെ വടക്കേ ഇന്ത്യയില്‍ വിളിക്കുന്നത് പോലെ ജിജി എന്നാണ് ഞാന്‍ സാമന്തയെ വിളിക്കാറുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയുള്ള ഞങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ഒരു ബന്ധം ഉണ്ടാവുന്നത്. ഞാന്‍ അവരോട് നിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതെങ്ങനെയാണെന്ന് വരെ ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു സഹോദരിയോടോ സുഹൃത്തിനോടോ നിങ്ങള്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ലേ? ഒരു സ്ത്രീ ഇത്രത്തോളം വേദനിക്കുമ്പോള്‍ അവരെ കുറിച്ച് ഇത്തരം മോശം കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഇത് വെറുപ്പ് നല്‍കുന്നതും ഹൃദയം തകര്‍ക്കുന്നതുമായ കാര്യങ്ങളാണെന്ന് പ്രീതം പറയുന്നു.

  വിവാഹ ജീവിതം മുന്നോട്ട് പോകാൻ സാധിച്ചിരുന്നെങ്കില്‍ ഇത് തിരഞ്ഞെടുക്കില്ല സിംഗിൾ പാരൻ്റിംഗിനെ പറ്റി അമൃത സുരേഷ്

  നാഗ ചൈതന്യയെ വര്‍ഷങ്ങളായി എനിക്ക് അറിയാം. ഞാനും സാമന്തയും തമ്മിലുള്ളത് എന്ത് തരം ബന്ധമെന്താണെന്ന് അദ്ദേഹത്തിനും അറിയാം. എന്നെയും സാമിനെയും കുറിച്ച് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞ് നടക്കരുതെന്ന് അദ്ദേഹത്തിന് വേണമെങ്കില്‍ ആളുകളോട് പറയാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നുണ്ട്. നാഗ ചൈതന്യ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവ പുറത്ത് വിട്ടിരുന്നെങ്കില്‍ വളരെ വ്യത്യാസം ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ തെറ്റായിട്ടുള്ള വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ എന്ന് പറയുന്ന ചിലരില്‍ നിന്നാണ്. അതുകൊണ്ട് ചൈതന്യയുടെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണം ഇത്തരം ആളുകളെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പ്രീതം പറയുന്നത്.

  'ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ', അച്ഛന്റെ വേർപാടിൽ ആശാ ശരത്ത്

  Sidharth's cryptic post on Samantha get backlash from published

  അപരിചിതരില്‍ നിന്ന് എനിക്ക് നിരന്തരം വധഭീഷണികള്‍ പോലും ലഭിക്കുന്നുണ്ട്. എനിക്ക് വ്യക്തിപരമായി അയക്കുന്ന മെസേജുകളില്‍ നിറയെ അധിക്ഷേപങ്ങളും ഭീഷണികളുമാണ്. എന്റെ കരിയര്‍ നശിപ്പിക്കുമെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ എന്നെ കൊല്ലുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ചില വെബ്‌സൈറ്റുകള്‍ ജീവിച്ചിരിക്കുന്ന എന്റെ അമ്മ മരിച്ച് പോയെന്ന് പറയുന്നു. നിങ്ങള്‍ക്ക് ഇത്രയും നിസംഗത കൈവരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്. രണ്ട് ദിവസത്തെ മസാല കൊണ്ട് എന്റെ അമ്മയെ പോലും അവര്‍ കൊന്നു. ഇതില്‍ നിന്ന് ഞാന്‍ പിന്മാറാന്‍ പോവുന്നില്ല. എന്റെ സുഹൃത്തിന് വേണ്ടി താന്‍ എന്നും നിലകൊള്ളും. സാമന്ത ഇപ്പോള്‍ ഒത്തിരി വേദനിക്കുന്നുണ്ട്. ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും. മുഖമില്ലാത്ത ഈ ട്രോളുകളെ താന്‍ ഭയപ്പെടുന്നില്ലെന്നും പ്രീതം പറയുന്നു.

  English summary
  Stylist Preetham Jukalker Opens Up Samantha Is Like His Sister, Naga Chaitanya's Silence Hurt The Mos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X