ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ സുഹാസിനി മണിരത്നം, മഞ്ജുവിന് പകരം?

മലയാള സിനിമ ലോകം ആഘോഷമാക്കിയ ചിത്രമാണ് ലൂസിഫർ. ബോക്സോഫീസ് റെക്കോഡ് തകർത്ത് 200 കോടി ക്ലാബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും പൃഥ്വിരാജിന്റെ ലൂസിഫർ ചർച്ച വിഷയമായിരുന്നു. ഇപ്പോൾ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും.

suhasini-manju

ലൂസിഫറിന്റെ കാസ്റ്റിങ്ങ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ, മഞ്ജുവാര്യർ,ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. തെലുങ്കിൽ എത്തുമ്പോൾ ആരൊക്കെയാണ് എത്തുകയെന്ന് പ്രേക്ഷകർ ആകാംക്ഷയോടെ നോക്കുന്ന കാര്യമാണ് . മോഹൻലാൽ അതിമനോഹരമാക്കിയ സ്റ്റീഫൻ നെടുമ്പള്ളിയായി എത്തുന്നത് സൂപ്പർ താരം ചിരഞ്ജീവിയാണ്.ഇത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത മഞ്ജുവാര്യർ അവിസ്മരണീയമാക്കിയ കഥാപാത്രത്തിൽ എത്തുന്നത് നടി സുഹാസിനി മണിരത്നമാണത്രേ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആഗസ്റ്റിൽ ഉണ്ടാകുമെന്നാണ് സൂചന.

റിപ്പോർട്ട് പ്രചരിക്കുന്നത് ഇങ്ങനെ... ചിത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് നടി വിജയശാന്തിയെ ആയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അതിൽ നിന്ന് നടി പിൻമാറുകയായിരുന്നു. ആ അവസരമാണ് നടി സുഹാസിനിയെ തേടി എത്തിയത്. കഥ കേട്ടപ്പോൾ തന്നെ താരം ഓക്കെ പറയുകയായിരുന്നത്രേ. മലയാളത്തിലും ഏറ്റവും കൂടുതൽ ആരാധകരുളള നടിയാണ് സുഹാസിനി മണിരത്നം. ചിത്രത്തിൽ നടൻ റാണ ദഗ്ഗുബതി അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്.

Recommended Video

Prithviraj Talks About His upcoming Mammootty Movie | FilmiBeat Malayalam

സാഹോ സംവിധായകൻ സുഗീത് ആണ് ലൂസിഫറിന്റെ റീമേക്ക് ഒരുക്കുന്നത്. പ്രധാന കഥാപാത്രത്തിൽ എത്തുന്നതിനോടൊപ്പം ചിരഞ്ജീവിയുടെ നിർമ്മാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നതും. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ് താരം സ്വന്തമാക്കിട്ടുണ്ടെന്നും റിപ്പോർട്ട് പ്രചരിക്കുന്നു.

ആചാര്യ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാകും ലൂസിഫർ തെലുങ്കിന്റെ ചിത്രീകരണം ആരംഭിക്കുക. സംവിധായകൻ സുകുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകനായി ആദ്യം പരിഗണിക്കപ്പെട്ടത്. എന്നാൽ അല്ലു അർജുൻ ചിത്രമായ പുഷ്പ്പയുടെ ചിത്രീകരണ തിരക്കിലായതിനാൽ അവസരം സാഹോയുടെ സംവിധായകനെ തേടി എത്തുകയായിരുന്നു.

More from Filmibeat

Read more about: ലൂസിഫർ lucifer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X