ആരും സമ്മതിച്ചില്ല, അച്ഛന്റെ ആരാധകർക്കും അതിഷ്ടമായിരുന്നില്ല,തുറന്നു പറഞ്ഞ് മഹേഷ് ബാബുവിന്റെ സഹോദരി

ഒറ്റ ചിത്രം മതി ചില താരങ്ങളെ പ്രേക്ഷകർ എക്കാലവും ഓർമ്മിച്ചിരിക്കാൻ. ചെറിയ വേഷമാണെങ്കിൽ പോലും ആ ചിത്രം ചർച്ചയാകുമ്പോൾ താരങ്ങളുടെ മുഖവും പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തും. സമ്മർ ഇൻ ബത്‌ലഹേം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജുള ഘട്ടമനേനി. ഇന്നും ചിത്രത്തിലെ അപർണ്ണ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർ‌ച്ച വിഷയമാണ്. ചിത്രത്തിൽ മുഴുനീളൻ കഥാപാത്രത്തെയാണ് മഞ്ജുള അവതരിപ്പിച്ചതെങ്കിലും പിന്നീട് സിനിമയിൽ അധികം കാണാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിത തന്റെ സ്വപ്നങ്ങൾ തകർന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

mahesh babu

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു തകർച്ചയുടെ നിമിഷങ്ങളെ കുറിച്ചും ജീവിതം താളം തെറ്റിയതിനെ കുറിച്ചും താരം വെളിപ്പെടുത്തിയത്. പ്രശസ്ത തെലുങ്ക് നടൻ കൃഷ്ണയുടെ മകളും നടൻ മഹേഷ് ബാബുവിന്റെ സഹോദരിയുമായ മഞ്ജുള ഘട്ടമനേനി. താരപുത്രിയുടെ വാക്കുകൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. സിനിമ കുടുംബത്തിൽ പിറന്നിട്ടും തന്റെ അഭിനയമോഹം മുളയിലെ നുളളിയതിനെ കുറിച്ചാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതുവരെ പറയാത്ത രഹസ്യങ്ങൾ പങ്കുവെയ്ക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ... സിനിമാ കുടുംബം ആയതുകൊണ്ടു തന്നെ തനിക്കും ആ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ കുടുംബവും സുഹൃത്തുക്കളുമൊക്കെ അതിനെതിരായിരുന്നുവെന്നും മഞ്ജുള പറയുന്നു. ചെറിയ പ്രായത്തിൽ തന്നെ വിഷാദരോഗിയാവുകയും പിന്നീട് മെഡിറ്റേഷനിലൂടെയും മറ്റുമാണ് അതിനെ മറികടന്നതെന്നും മഞ്ജുള പറയുന്നു.

ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാൽ എന്റെ അച്ഛന്റെ ആരാധകർക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവർ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകൾ മറ്റു ഹീറോകൾക്കൊപ്പം റൊമാൻസ് ചെയ്തു നടക്കുന്നത് അവർക്ക് സ്വീകാര്യമായിരുന്നില്ല. അവർക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാൻ ഒരു നടിയാവുന്നത് സ്വീകരിക്കാൻ തയ്യാറായില്ല. ഞാൻ ഇരയാക്കപ്പെട്ടതു പോലെയാണ് എനിക്കു തോന്നിയത്.- മഞ്ജുള വീഡിയോയിൽ പറയുന്നു.

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X