For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാംചരണിന് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കണം; താരകുടുംബത്തില്‍ നിന്ന് ആഗ്രഹം പറഞ്ഞ് ചിരഞ്ജീവിയുടെ മകള്‍

  |

  തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള യുവനടനാണ് രാംചരണ്‍. പിതാവ് തെലുങ്കിലെ മെഗാസ്റ്റാര്‍ ആണെങ്കിലും സിനിമയില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ രാംചരണിന് സാധിച്ചിരുന്നു. ഏറ്റുവമൊടുവില്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ തന്നെ ഇതെല്ലാം വ്യക്തമാണ്. അതേ സമയം വ്യക്തി ജീവിതത്തില്‍ അതിലും വലിയ സന്തോഷമാണ് നടനെ കാത്തിരിക്കുന്നത്.

  Also Read: കറുപ്പ് നിറം ഇങ്ങനെ മാറ്റാന്‍ പറ്റുമോ? ഷാരൂഖ് ഖാന്റെ മകളുടെ പുത്തന്‍ വീഡിയോ കണ്ട് പരിഹസിച്ച് വിമര്‍ശകര്‍

  വൈകാതെ താനൊരു അച്ഛനാകാന്‍ പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാംചരണ്‍. മെഗാസ്റ്റാര്‍ കുടുംബം ഒന്നടങ്കം കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയില്‍ രാംചരണിന്റെ സഹോദരിയു ചിരഞ്ജീവിയുടെ മകളുമായ സുസ്മിത സഹോദരന്റെ കുഞ്ഞിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

   upasana-ram-charan-

  2012 ലാണ് രാംചരണും ഉപാസന കാമിനേനിയും വിവാഹിതരാവുന്നത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലേക്ക് വരാന്‍ പോവുന്ന സന്തോഷത്തെ പറ്റി ചിരഞ്ജീവിയാണ് പുറംലോകത്തെ അറിയിച്ചത്. മുന്‍പ് കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ അതേ താരദമ്പതിമാരാണ് ഇപ്പോള്‍ മാതാപിതാക്കളാവാന്‍ ഒരുങ്ങുന്നത്.

  Also Read: ബിഗ് ബോസില്‍ പിആര്‍ വര്‍ക്ക് നടക്കുന്നുണ്ട്; അല്ലെങ്കിൽ ഷോ മുന്നോട്ട് പോകില്ല, കാരണം പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

  ഈ വാര്‍ത്ത ആരാധകരിലും താരകുടുംബത്തിലും ഒരുപോലെ സന്തോഷം നിറച്ചെന്ന് പറയാം. മാത്രമല്ല കുഞ്ഞിനെ കുറിച്ചുള്ള ചില പ്രതീക്ഷകള്‍ പങ്കുവെച്ചാണ് താരപുത്രി സുസ്മിത കൊനിഡേല എത്തിയിരിക്കുന്നത്.

  സഹോദരന്‍ ഒരു പിതാവാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് സുസ്മിത. രാംചരണിന് ഒരു ആണ്‍കുട്ടി ജനിച്ചാല്‍ നല്ലതായിരിക്കുമെന്നാണ് സുസ്മിതയുടെ അഭിപ്രായം. 'ചരണ്‍ ഒരു അച്ഛനാകാന്‍ പോവുകയാണെന്ന വാര്‍ത്ത ഞങ്ങളുടെ കുടുംബത്തെ ഒന്നടങ്കം ആഘോഷത്തിലാക്കിയിരിക്കുകയാണ്. ചരണും അത്രയും സന്തോഷത്തിലാണ്. എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് ഒരു ആണ്‍കുട്ടിയുണ്ടാവുന്നതാണ് നല്ലത്.

  കാരണം ഇതിനകം നാല് പെണ്‍കുട്ടികളാണ് കുടുംബത്തിലുണ്ടായത്. അതുകൊണ്ട് അടുത്ത് വരാന്‍ പോകുന്നത് ആണ്‍കുട്ടിയാണെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും അത് സഫലമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും', സുസ്മിത പറയുന്നു.

   upasana-ram-charan-

  ചിരഞ്ജീവിയുടെ മൂത്തമകളാണ് സുസ്മിത. കുടുംബത്തിലേക്ക് ആദ്യം പിറന്ന പെണ്‍കുട്ടി. ശേഷം രാം ചരണും മൂന്നാമത് ശ്രീജയും ജനിച്ചു. അങ്ങനെ മൂന്ന് മക്കളാണ് മെഗാസ്റ്റാറിനുള്ളത്. അച്ഛനെയും സഹോദരനെയും പോലെ സിനിമാരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് സുസ്മിത. നിര്‍മാതാവായിട്ടും കോസ്റ്റിയൂം ഡിസൈനറായിട്ടുമൊക്കെ സുസ്മിത തന്റെ ജോലിയുമായി മുന്നോട്ട് പോവുകയാണ്.

  വ്യക്തിജീവിതത്തിലുണ്ടായ സന്തോഷത്തിനൊപ്പം സിനിമയിലും വലിയ ഉയര്‍ച്ചയാണ് രാംചരണിന് വന്നിരിക്കുന്നത്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആഗോളതലത്തില്‍ വലിയ വിജയമാണ് നടന്‍ സ്വന്തമാക്കിയത്. ഹോളിവുഡില്‍ നിന്നെല്ലാം അവസരങ്ങളെല്ലാം നടനെ തേടി എത്തുകയാണ്. നിലവില്‍ പുതിയ ആറോളം പ്രൊജക്ടുകളിലാണ് രാം ചരണ്‍ ഒപ്പിട്ടിരിക്കുന്നത്.

  ram-susmitha

  ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടനിപ്പോള്‍. ഇതിന് പിന്നാലെ ഉപ്പേന ഫെയിം ബുച്ചി ബാബുവിന്റെ ആര്‍സി 16 എന്ന സിനിമയും പ്രഖ്യാപിച്ചു. വൈകാതെ ഇതിന്റെയും ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനിടെ വലിയ വിജയമായി മാറിയ ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം വരുന്നതായിട്ടും അഭ്യൂഹമുണ്ട്.

  രാമരാജു എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് രാംചരണ്‍ എത്തുകയാണെന്നും സൂചന ലഭിച്ചതോടെ ആരാധകരും ആവേശത്തിലായി. എന്നാല്‍ ഈ സിനിമ യഥാര്‍ഥ്യത്തിലേക്ക് എത്താന്‍ ഇനിയും ഒത്തിരി വൈകിയേക്കും. മഹേഷുമായിട്ടുള്ള പ്രൊജക്ടിന്റെ തിരക്കിലാണ് രാജമൗലി. ഇത് പൂര്‍ത്തിയാക്കണം. അതിന് ശേഷമായിരിക്കും പുത്തന്‍ സിനിമയായി ആര്‍ആര്‍ആര്‍ വരികയെന്നാണ് വിവരം.

  കുഞ്ഞ് വരികയാണെന്ന സന്തോഷത്തിലാണ് രാംചരണിൻ്റെ ഭാര്യ ഉപാസനയും. ഗർഭകാലത്തുണ്ടാവുന്ന ആഗ്രഹങ്ങൾക്കും കൊതിയ്ക്കും പിന്നാലെ പോവുന്നതിനെ പറ്റി താരപത്നി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

  Read more about: രാം ചരൺ ram charan
  English summary
  Sushmita Konidela Want A Baby Boy From Ram Charan And Upasana Here's Why. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X