'പത്ത് വർഷങ്ങൾക്ക് ശേഷം കുഞ്ഞ് ജനിച്ചത് ആ പുണ്യം കൊണ്ടാണ്; ചിരഞ്ജീവി എനിക്ക് ചെയ്ത സഹായം'

തെലുങ്ക് സിനിമാ രംഗത്തെ പ്രബലരാണ് ചിരഞ്ജീവിയുടെ കുടുംബം. മകൻ രാം ചരണിന് കുഞ്ഞ് പിറന്നതിന്റെ ആഘോഷത്തിലാണ് താരകുടുംബം ഇപ്പോൾ. ആരാധകരുടെ ആശംസകൾക്ക് രാം ചരണും ഭാര്യ ഉപാസനയും നന്ദിയും പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം കുടുംബജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന രാം ചരണിനും ഉപാസനയ്ക്കും കുടുംബത്തിന്റെ വലിയ പിന്തുണയുണ്ട്. കുഞ്ഞുമായി ചിരഞ്ജീവിയുടെ വീട്ടിലേക്ക് താമസം മാറാനാണ് ഉപാസനയുടെയും രാം ചരണിന്റെയും തീരുമാനം.

നേരത്തെ ഇവർ വേറെ വീട്ടിലായിരുന്നു താമസിച്ചത്. എന്നാൽ കുഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം വളരണം എന്ന ആഗ്രഹം കൊണ്ടാണ് താര ദമ്പതികൾ വീട് മാറുന്നത്. രണ്ട് പേരും ജോലി ചെയ്യുന്നവരായതിനാൽ കുഞ്ഞിനെ വളർത്താൻ വീട്ടുകാരുടെ സഹായം ആവശ്യമാണെന്ന് പ്രസവത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ ഉപാസന പറഞ്ഞിരുന്നു.

Ponnambalam,  Ram Charan

കൊച്ചുമകളെ ആദ്യമായി കണ്ടതിന്റെ സന്തോഷം ചിരഞ്ജീവിയും മറച്ച് വെച്ചില്ല. മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ സന്തോഷം ചിരഞ്ജീവി തുറന്ന് പറഞ്ഞു. ശുഭമുഹൂർത്തത്തിലാണ് കുഞ്ഞിന്റെ ജനനം. സവിശേഷ ജാതകമാണ്. ശ്രീരാമന്റെ ജൻമനക്ഷത്രമാണ് കുഞ്ഞിനെന്നും ചിരഞ്ജീവി പറഞ്ഞു. കുടുംബത്തിലെ സന്തോഷത്തിനിടെ ചിരഞ്ജീവിയുടെ നല്ല മനസ്സിനെക്കുറിച്ച് നടൻ പൊന്നമ്പലം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രാം ചരണിന് കുഞ്ഞ് പിറന്നതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ പൊന്നമ്പലം ചിരഞ്ജീവി തനിക്ക് വേണ്ടി സഹായത്തെക്കുറിച്ചും സംസാരിച്ചു. അസുഖബാധിതനായ താൻ ഡയാലിസിസ് ചെയ്യാൻ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്നെന്ന് പൊന്നമ്പലം തുറന്ന് പറഞ്ഞു. ആരോട് സഹായം ചോദിക്കണമെന്ന് അറിയില്ലായിരുന്നു. ചിരഞ്ജീവിയോട് ചോദിക്കാമെന്ന് കരുതി. ആദ്യം മടിച്ചെങ്കിലും ഒരുപാട് ആലോചിച്ച ശേഷം ഒരു മെസേജ് അയച്ചു.

Ponnambalam,  Ram Charan

മെസേജ് കണ്ടയുടനെ തന്നെ വിളിച്ചു. കാര്യങ്ങൾ അറിഞ്ഞ ശേഷം അപ്പോളോ ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കി. ആറ് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ചികിത്സയുടെ മുഴുവൻ ചെലവും ചിരഞ്ജീവിയാണ് വഹിച്ചതെന്നും പൊന്നമ്പലം തുറന്ന് പറഞ്ഞു. ഒരിക്കലും ദൈവത്തെ വിളിച്ച ആളല്ല ഞാൻ. ദൈവം ഒരു വ്യക്തിയായിരുന്നെങ്കിൽ ചിരഞ്ജീവി എന്ന് വിളിച്ചേനെ. ഇത്തരം പുണ്യ പ്രവൃത്തികൾ ചെയ്തത് കൊണ്ടാണ് ചിരഞ്ജീവിയുടെ മകന് വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷം കുഞ്ഞുണ്ടായതെന്നും പൊന്നമ്പലം പറഞ്ഞു.

90 കളിൽ തമിഴ്, തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പൊന്നമ്പലം ചിരഞ്ജീവിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ചിരഞ്ജീവിക്കൊപ്പം ആദ്യ സിനിമ ചെയ്തതിന്റെ ഓർമ്മകളും പൊന്നമ്പലം പങ്കുവെച്ചു. ചിരഞ്ജീവിയുടെ സിനിമയുടെ ഓഫർ വന്നപ്പോൾ തന്റെ വിവാഹത്തിനായി പണം ആവശ്യമായിരുന്നു. ഒരു ലക്ഷം രൂപ തന്നാൽ മാത്രമേ അഭിനയിക്കാൻ വരൂയെന്ന് ഞാൻ പറഞ്ഞു. അന്ന് ആ പ്രതിഫലം വലിയ തുകയാണ്.

ആവശ്യമറിഞ്ഞ ചിരഞ്ജീവി ഈ പ്രതിഫലത്തിന് മാത്രമുള്ള കഴിവ് തനിക്കുണ്ടോ എന്ന് പരീക്ഷിച്ചു. സംഘട്ടന രംഗങ്ങളിലെ തന്റെ മികവ് കണ്ട ചിരഞ്ജീവി ആവശ്യപ്പെട്ട പ്രതിഫലം തന്നെന്നും പൊന്നമ്പലം പറഞ്ഞു. പൊന്നമ്പലത്തെ പോലെ നിരവധി പേരെ ചിരഞ്ജീവിയും കുടുംബവും സഹായിക്കുന്നുണ്ട്.

ചാരിറ്റി പ്രവർത്തനങ്ങളിൽ താരകുടുംബം സജീവമാണ്. ചിരഞ്ജീവിക്കുള്ള ജനപ്രീതിയിൽ ഇതും വലിയൊരു ഘടകമാണ്. വാൾട്ടയാർ വീരയ്യയാണ് ചിരഞ്ജീവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആർആർആർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രാം ചരണിന് റിലീസുകൾ ഉണ്ടായിട്ടില്ല. ഒരുപിടി സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുഞ്ഞിനോടൊപ്പം കുറച്ച് നാളുകൾ ചെലവഴിച്ച ശേഷമേ രാം ചരൺ തന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുകയുള്ളൂ.

More from Filmibeat

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X