സന്തോഷവാനാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ല; നാഗ ചൈതന്യയെ പുകഴ്ത്തി സാമന്തയെ കളിയാക്കി നടി രംഗത്ത്
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നത്. ഏറെ കാലം വേര്‍പിരിയുകയാണെന്ന ഗോസിപ്പുകള്‍ വന്നതിന് ശേഷമാണ് താരങ്ങള്‍ ഔദ്യോഗികമായി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല സുഹൃത്തുക്കളായി ഇനിയുള്ള ജീവിതത്തില്‍ ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും താരങ്ങള്‍ക്കിടയില്‍ വലിയൊരു ഭിന്നത വന്നുവെന്ന് തന്നെയാണ് അറിയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ വെച്ചുള്ള സംശയങ്ങളും നടക്കാറുണ്ട്.
ഇപ്പോള്‍ രണ്ടാളും സിനിമയിലെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. സാമന്ത തെലുങ്കില്‍ നിന്നും മാറി തമിഴില്‍ സജീവമാവാന്‍ ഒരുങ്ങുമ്പോള്‍ നാഗ തെലുങ്കിലും ബോളിവുഡിലുമൊക്കെ സജീവമാണ്. ഇതിനിടെ തമിഴിലേക്ക് കൂടി നാഗ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഇതിനിടെ നടി പ്രിയ ഭവാനി സാമന്തയെ ട്രോളി കൊണ്ട് രംഗത്ത് വന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. വിശദമായി വായിക്കാം..

ദൂത്ത എന്ന പേരില്‍ ഒരുങ്ങുന്ന വെബ് സീരിസില്‍ നാഗ ചൈതന്യയുടെ കൂടെ അഭിനയിക്കുകയാണ് പ്രിയ ഭവാനി ശങ്കറിപ്പോള്‍. മലയാളത്തില്‍ നിന്നും നടി പാര്‍വതി തിരുവോത്തും പ്രധാനപ്പെട്ടൊരു കഥാപാത്രമായി ഈ സീരിസിലുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ നാഗ ചൈതന്യയെ പ്രശംസിച്ച് കൊണ്ട് പ്രിയ എത്തിയിരുന്നു. താന്‍ സന്തോഷവാനാണെന്നും ആശ്വാസത്തിലാണെന്നും ആരെയും തെളിയിക്കേണ്ട ആവശ്യം നാഗ ചൈതന്യയ്ക്ക് ഇല്ലെന്ന് പരോക്ഷമായി പറഞ്ഞ് സാമന്തയെ ആക്ഷേപിച്ചിരിക്കുകയാണ്.
കൂടാതെ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം 'എന്റെ അമ്മ പറഞ്ഞതിങ്ങനെയാണ് (My Mommy said)' എന്ന വാചകവും പ്രിയ പറഞ്ഞു. ഇതോടെ സാമന്തയെ നേരിട്ട് കളിയാക്കിയത് പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് വിവാഹമോചനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന കുറിപ്പുകളില്ലൊം എന്റെ അമ്മ പറഞ്ഞതിങ്ങനെ ആണെന്ന് സാമന്ത സൂചിപ്പിക്കുമായിരുന്നു. അതിനെ കളിയാക്കി കൊണ്ടായിരിക്കും പ്രിയ ഭവാനി അങ്ങനൊരു പ്രസ്തവാന നല്‍കിയതെന്നാണ് അറിയുന്നത്.

വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തില്‍ എത്തിയ നാഗ ചൈതന്യ ഇപ്പോള്‍ തമിഴിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. വെങ്കിട്ട പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ചൈതന്യയ്ക്ക് ഒരു സ്വീകാര്യത തമിഴില്‍ ഉണ്ടാവുമെന്നും അറിയുന്നു. കൗതുകരമായ കുടുംബത്തിന്റെ ചരിത്ര പശ്ചാതലത്തിലൊരുങ്ങുന്ന കഥ പറഞ്ഞ് നാഗ ചൈതന്യയെ ആകര്‍ഷിച്ചിരിക്കുകയാണ് വെങ്കിട്ട പ്രഭു. തെലുങ്കിലെ സിനിമകളെല്ലാം ഹിറ്റായി കൊണ്ടിരിക്കുന്നതിനാല്‍ ആ ഭാഗ്യ പരീക്ഷണം തമിഴിലൂടെ ആവാമെന്ന തീരുമാനത്തിലാണ് ചൈ.
അശോക് സെല്‍വനും സംയുക്ത ഹെഗ്‌ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മന്മഥ ലീല എന്ന സിനിമയാണ് വെങ്കിട്ട പ്രഭുവിന്റേതായി വരാനിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഈ സിനിമ എത്തും. അതിന് ശേഷമായിരിക്കും നാഗയുടെ കൂടെയുള്ള സിനിമ ചെയ്യുക എന്നാണ് അറിയുന്നത്. അതേ സമയം അടുത്ത ചിത്രത്തിലും പൂജ ഹെഗ്‌ഡെ തന്നെയാണ് അഭിനയിക്കുന്നതെന്നും നാഗയുടെ പ്രണയിനിയായി പൂജ എത്തുമെന്നുമാണ് അഭ്യൂഹങ്ങള്‍. ഓക്കെ ലൈല കൊസം എന്ന ചിത്രത്തിലൂടെ 2011 ലാണ് ചൈതന്യയും പൂജയും അവസാനമായി ഒന്നിച്ചത്.
2017 ൽ വിവാഹിതരായ സാമന്തയും നാഗ ചൈതന്യയും നാലം വിവാഹ വാർഷികം ആഘോഷിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. ശേഷം സാമന്തയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്ന് വന്നിരുന്നു.


Click it and Unblock the Notifications











