'ആ സിനിമ പരാജയപ്പെടാൻ കാരണം തൃഷയുടെ വിവാഹം'; വർഷങ്ങൾക്കിപ്പുറം സംവിധായകൻ
തെന്നിന്ത്യൻ നടി തൃഷയ്ക്ക് കരിയർ ഗ്രാഫിൽ കുതിച്ചുച്ചാട്ടം സംഭവിച്ചിരിക്കുന്നു.. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയമാണ് നഷ്ടപ്പെട്ട് കൊണ്ടിരുന്ന താരമൂല്യം തൃഷയ്ക്ക് തിരികെ നൽകിയത്. കുന്ദവി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ തൃഷ അവതരിപ്പിച്ചത്. സിനിമ കണ്ട ഏവരുടെയും മനസ്സിൽ കുന്ദവി എന്ന കഥാപാത്രം നിലനിന്നു. തമിഴകത്തിന്റെ പൈതൃക പേറുന്ന നോവലാണ് പൊന്നിയിൻ സെൽവൻ.
ഈ നോവലിലെ സുപ്രധാന കഥാപാത്രങ്ങളായ കുന്ദവിയെയും നന്ദിനിയെയും അവതരിപ്പിക്കാൻ നിരവധി നടിമാർ ആഗ്രഹിച്ചതാണ്. എന്നാൽ അതിനുള്ള ഭാഗ്യം ലഭിച്ചത് തൃഷയ്ക്കും ഐശ്വര്യ റായ്ക്കുമാണ്. പൊന്നിയിൻ സെൽവന് മുമ്പ് തൃഷയുടെ കരിയർ ഗ്രാഫ് താഴ്ന്നിരിക്കുകയായിരുന്നു. 96 എന്ന സിനിമയ്ക്ക് ശേഷം നടിക്ക് എടുത്ത് പറയത്തക്ക റിലീസുകളൊന്നും നടിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഈ പരാതിക്ക് പൊന്നിയിൻ സെൽവന്റെ റിലീസോടെ തിരശ്ശീല വീണു.

ഇരുപത് വർഷം നീളുന്ന കരിയറിൽ ഒരുപാട് ഉയർച്ച താഴ്ച്ചകൾ തൃഷ കണ്ടിട്ടുണ്ട്. തുടക്കകാലത്ത് സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയ തൃഷയ്ക്ക് പിന്നീട് മാർക്കറ്റ് ഇടിഞ്ഞു. എന്നാൽ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത നടി ഒരിക്കൽക്കൂടി സൂപ്പർ താരപദവിയുള്ള നായികയായി ഉയരുകയാണ്. '96', 'കൊടി', 'വിണ്ണൈത്താണ്ടി വരുവായ', 'പൊന്നിയിൻ സെൽവൻ' തുടങ്ങി തമിഴകത്ത് ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാഗമാവാൻ തൃഷയ്ക്ക് സാധിച്ചിട്ടുണ്ട്.
തമിഴകത്ത് തൃഷയ്ക്ക് എന്നും ആരാധകരുണ്ട്, അതുപോലെ അവസരങ്ങളും. പക്ഷെ തെലുഗ് സിനിമാ മേഖലയിൽ ചിത്രമിതല്ല. ഒരു തെലുഗ് സിനിമയിൽ തൃഷയെ കണ്ടിട്ട് വർഷങ്ങൾ ഏറെയായി. 2022 ൽ പുറത്തിറങ്ങിയ 'ആചാര്യ' എന്ന സിനിമയിൽ തൃഷയെ നായികയായി തീരുമാനിച്ചിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ താരം പിൻമാറി. നടിയുടെ ഒരു തെലുങ്ക് സിനിമയെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2011 ൽ പുറത്തിറങ്ങിയ 'തീൻ മാർ' എന്ന സിനിമയെക്കുറിച്ചാണ് സിനിമയുടെ സംവിധായകൻ ജയന്ത് സി സംസാരിച്ചത്.

പവൻ കല്യാൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ റിലീസ് ചെയ്തപ്പോൾ പക്ഷെ നിരാശയാണ് സമ്മാനിച്ചത്. വർഷങ്ങൾക്കിപ്പുറം സിനിമയുടെ പരാജയത്തിനുള്ള കാരണങ്ങൾ നിരത്തിയിരിക്കുകയാണ് സംവിധായകൻ. തൃഷയുടെ കഥാപാത്രത്തിലും കഥയിലും വന്ന ചില സങ്കീർണതകളാണ് സിനിമയെ ബാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. തൃഷ സിനിമയിൽ സോനു സൂദിന്റെ കഥാപാത്രത്തെ വിവാഹം ചെയ്യുകയും പിന്നീട് പവൻ കല്യാണിനടുത്തേക്ക് തിരിച്ച് വരികയും ചെയ്യുന്നുണ്ട്.
ഇത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് സംവിധായകന്റെ പക്ഷം. 'തൃഷയും സോനു സൂദും തമ്മിലുള്ള വിവാഹമാണ് സിനിമയെ നിരാശപ്പെടുത്തിയതെന്ന് ഞാൻ കരുതുന്നു,' സംവിധായകൻ പറഞ്ഞു. പവൻ കല്യാണിനുള്ള ഇമേജുമായി ചേരുന്നതായിരുന്നില്ല സിനിമയിലെ റൊമാന്റിക് കഥാപാത്രം. ഇതും 'തീൻ മാർ' എന്ന സിനിമയെ ബാധിച്ചെന്ന് ഇദ്ദേഹം വിലയിരുത്തുന്നു.
പവൻ കല്യാണിന് തുടരെ പരാജയങ്ങൾ വന്ന കാലഘട്ടത്തിലാണ് തീൻ മാർ എന്ന സിനിമയും റിലീസ് ചെയ്യുന്നത്. തൃഷയ്ക്കും ഇത് കരിയറിലെ മോശം സമയമായിരുന്നു. 2010 ന് ശേഷമാണ് തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് ഉത്തരേന്ത്യൻ നായികമാർ വ്യാപകമായി ചേക്കേറിയത്. ഈ കാലഘട്ടത്തിൽ നടിയുടെ കരിയർ ഗ്രാഫ് താഴ്ന്നിരുന്നു. കൊടി, 96 തുടങ്ങിയ സിനിമകളാണ് നടിക്ക് മാർക്കറ്റ് മൂല്യം തിരിച്ച് നൽകിയത്. ലിയോയാണ് തൃഷയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. വിജയ് സിനിമയിൽ നായകനായെത്തുന്നു.


Click it and Unblock the Notifications