'മൗനിക എന്റെ ഭാ​ഗ്യമാണ്'; കാമുകിക്ക് ആറ് വയസുള്ള മകൻ, രണ്ടാം വിവാഹത്തിനൊരുങ്ങി തെലുങ്ക് നടൻ മാഞ്ചു മനോജ്!

2019ൽ പ്രണതി റെഡ്ഡിയുമായുള്ള വിവാ​ഹമോചനത്തിന് ശേഷം മൗനിക തന്റെ ജീവിതത്തിലേക്ക് വന്നത് ഭാ​ഗ്യമായി കാണുന്നുവെന്നാണ് അടുത്തിടെ മാഞ്ചു മനോജ് പറഞ്ഞത്

ശൗര്യ അടക്കമുള്ള തെലുങ്ക് സിനിമകളിലൂടെയും നിരവധി ഫാസ്റ്റ് നമ്പർ പാട്ടുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ തെലുങ്ക് നടനാണ് മാഞ്ചു മനോജ്.

മുപ്പത്തിയൊമ്പതുകാരനായ മാഞ്ചുവിന്റെ ഏക സഹോദരി ലക്ഷ്മി മാഞ്ചു അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ഹണി റോസിനൊപ്പം മോൺസ്റ്ററിൽ ലക്ഷ്മി മാഞ്ചുവും ഫൈറ്റ് ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

തെലുങ്കിലെ മുതിർ‌ന്ന നടൻ മോഹൻ ബാബുവിന്റെ മകനാണ് മാഞ്ചു മനോജ്. ഇതാ ഇപ്പോൾ‌ മാഞ്ചു മനോജ് രണ്ടാം വിവാഹിത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷമാണ് താരം തന്റെ പ്രണയിനി ഭൂമി മൗനികയാണെന്നും ഇരുവരും അടുത്ത വർഷം വിവാഹിതരാകുമെന്നും അറിയിച്ചത്.

ഇപ്പോഴിത മാർച്ചിൽ ഇരുവരുടേയും വിവാഹം നടക്കുമെന്നാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള റിപ്പോർട്ട്.

മൗനിക എന്റെ ഭാ​ഗ്യമാണ്

2019ൽ പ്രണതി റെഡ്ഡിയുമായുള്ള വിവാ​ഹമോചനത്തിന് ശേഷം മൗനിക തന്റെ ജീവിതത്തിലേക്ക് വന്നത് ഭാ​ഗ്യമായി കാണുന്നുവെന്നാണ് അടുത്തിടെ മാഞ്ചു മനോജ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മൗനികയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മാഞ്ചു മനോജ് പറഞ്ഞത് ഇങ്ങനെയായിരുന്നു...

'മൗനികയും ഞാനും വർഷങ്ങളായി പരസ്പരം അടുത്ത് അറിയാവുന്നവരാണ്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു.'

കാമുകിക്ക് ആറ് വയസുള്ള മകൻ

'എന്റെ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും അവൾ എനിക്കൊപ്പം ഉണ്ടായിരുന്നു. താമസിയാതെ കാര്യങ്ങൾ പ്രണയത്തിലേക്ക് മാറി. അവളെ എന്റെ ജീവിതത്തിൽ കിട്ടിയതിൽ ഞാൻ ശരിക്കും ഭാഗ്യവാനാണ്' എന്നാണ് മാഞ്ചു മനോജ് പറഞ്ഞത്.

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് മനോജിന്റേയും മൗനികയുടേയും വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടേയും കുടുംബങ്ങൾ മാത്രം പങ്കെടുക്കുന്ന പരമ്പരാഗത വിവാഹമായിരിക്കും നടക്കുക.

രണ്ടാം വിവാഹത്തിനൊരുങ്ങി തെലുങ്ക് നടൻ മാഞ്ചു മനോജ്

'ദമ്പതികൾ ചടങ്ങുകൾ സ്വകാര്യമായി നടത്താൻ ആഗ്രഹിക്കുന്നു. തങ്ങളുടെ ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. അവരുടെ കുടുംബങ്ങളും അങ്ങനെ തന്നെ.'

'ഫെബ്രുവരി അവസാനത്തോടെ മനോജിന്റെ സഹോദരി ലക്ഷ്മിയുടെ വീട്ടിൽ വെച്ച് പരമ്പരാഗത വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ നടക്കും. സംഗീത്, മെഹന്തി ചടങ്ങുകളും ഉണ്ടായിരിക്കും' എന്നാണ് മനോജിന്റെ കുടുംബവുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചത്.

സംഗീത്, മെഹന്തി ചടങ്ങുകളും ഉണ്ടായിരിക്കും

2022 ഓഗസ്റ്റിൽ മാഞ്ചു മനോജ് തന്റെ പ്രതിശ്രുത വധു ഭൂമി മൗനികയ്‌ക്കൊപ്പം ഹൈദരാബാദിലെ ഒരു ഗണേഷ് പന്തലിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗണേശ ഭഗവാന് ആരതി നടത്താനായി ഇരുവരും ഒരുമിച്ചെത്തിയപ്പോൾ മാധ്യമങ്ങൾ ഇരുവരേയും വളയുകയും ചെയ്തിരുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉചിതമായ സമയത്ത് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് മനോജ് പറഞ്ഞത്. അന്തരിച്ച ആന്ധ്രാപ്രദേശ് രാഷ്ട്രീയ നേതാവ് ഭൂമി നാഗ റെഡ്ഡിയുടെ മകളാണ് ഭൂമി മൗനിക.

2015ലായിരുന്നു പ്രണതി റെഡ്ഡിയുമായുള്ള മനോജിന്റെ വിവാഹം

മൗനിക മുമ്പ് ബംഗളൂരു ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചിരുന്നു ആ ബന്ധത്തിൽ ആറ് വയസുള്ള ഒരു മകനും മൗനികയ്ക്കുണ്ട്. 2015ലായിരുന്നു പ്രണതി റെഡ്ഡിയുമായുള്ള മനോജിന്റെ വിവാഹം. ശേഷം 2019ൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. തന്റെ വിവാഹമോചനത്തെക്കുറിച്ച് തെലുങ്ക് താരം അന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു.

'ഈ വേർപിരിയൽ വേദനാജനകമായ ഒരു പ്രക്രിയയാണെന്ന്. വളരെ ഭാരപ്പെട്ട ഹൃദയത്തോടെ എന്റെ വിവാഹമോചനം പൂർത്തിയായി. ഞങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചതും മനോഹരവും നല്ലതുമായ ബന്ധം അവസാനിപ്പിച്ചതായി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ വിവാഹമോചന പ്രസ്താവന ഇങ്ങനെയായിരുന്നു.

More from Filmibeat

Read more about: actor telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X