തെലുങ്ക് താരം നിതിനും ശാലിനിയും വിവാഹിതരായി! ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം
കോവിഡ് കാലത്ത് താരവിവാഹങ്ങളെല്ലാം വളരെ ലളിതമായി നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ നിരവധി താരങ്ങളാണ് വിവാഹം കഴിച്ച് പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. സിനിമാ താരങ്ങള്‍ക്കൊപ്പം സീരിയല്‍ അഭിനേതാക്കളും ലോക് ഡൗണ്‍ കാലത്ത് വിവാഹിതരായിരുന്നു. മലയാളി താരങ്ങളായ മണികണ്ഠന്‍ ആചാരി, ചെമ്പന്‍ വിനോദ് തുടങ്ങിയവരെല്ലാം കോവിഡ് കാലത്താണ് വിവാഹിതരായത്.
കഴിഞ്ഞ ദിവസമാണ് തെലുങ്ക് താരം നിതിന്റെ വിവാഹം നടന്നത്. ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി ശാലിനിയെയാണ് നിതിന്‍ ജീവിത സഖിയാക്കിയത്. ഹൈദരാബാദിലെ താജ് ഫലഖ്‌നുമാ പാലസില്‍ വെച്ച് ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങ് നടന്നത്. വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

നിതിന്റെ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളായ വരുണ്‍ തേജ്, ധരം തേജ് തുടങ്ങിയ താരങ്ങളും വധുവരന്മാര്‍ക്ക് ആശംസകളുമായി എത്തിയിരുന്നു. എപ്രില്‍ മാസം ദുബായില്‍ നടക്കേണ്ടിയിരുന്ന താരവിവാഹം കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടത്തുകയായിരുന്നു. ചുവന്ന നിറമുളള ഷെര്‍വാണി അണിഞ്ഞാണ് നിതിന്‍ വിവാഹത്തിന് എത്തിയത്.

പട്ടുസാരിയും പരമ്പരാഗത അഭരണങ്ങളും അണിഞ്ഞ് ശാലിനിയും എത്തി. നിതിന്റെയും ശാലിനിയുടെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിതിനും ശാലിനിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതതോടെയാണ് ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം നേടിയ ആളാണ് ശാലിനി.
Recommended Video

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നിരുന്നത്. വിവാഹ നിശ്ചയത്തിനും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. നിതിന്‍ തന്നെയായിരുന്നു അന്ന് നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. പരസ്പരം മാലയിട്ട് ശാലിനിയുടെ വിരലില്‍ മോതിരം അണിയിക്കുന്ന ചിത്രമാണ് നിതിന്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് മുന്‍പുളള പരമ്പരാഗത ആചാര പ്രകാരമുളള ചടങ്ങാണ് അന്ന് നടന്നത്.

നേരത്തെ എപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക് ഡൗണ്‍ കാരണം മാറ്റിവെക്കുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. 2002ല്‍ ജയം എന്ന സിനിമയിലൂടെയാണ് നിതിന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. നിതിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എം രാജയുടെ സംവിധാനത്തില്‍ ജയം രവിയാണ് തമിഴില്‍ നായകനായത്.

തുടര്‍ന്ന് 25ലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി ഭീഷ്മ എന്ന ചിത്രമാണ് നിതിന്റെതായി പുറത്തിറങ്ങിയത്. രാഷ്മിക മന്ദാന നായികയായി എത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 21നായിരുന്നു പുറത്തിറങ്ങിയത്. മലയാളി താരം പ്രവീണയാണ് സിനിമയില്‍ നിതിന്റെ അമ്മ വേഷത്തിലെത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമുകളിലും എത്തിയിരുന്നു ചിത്രം. അഭിനയത്തിന് പുറമെ തെലുങ്കില്‍ ഗായകനായും നിര്‍മ്മാതാവായും തിളങ്ങിയിരുന്നു നിതിന്‍.


Click it and Unblock the Notifications