തെലുങ്ക് സൂപ്പര്‍താരം നിതിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു! വൈറലായി ചിത്രങ്ങള്‍
തെലുങ്ക് സൂപ്പര്‍താരം നിതിന്‍ കുമാറിന്റെ വിവാഹത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ടോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്റെ വിവാഹം ജൂലായ് 26നാണ് നടക്കുക. അതേസമയം നിതിന്റെയും പ്രതിശ്രുത വധു ശാലിനിയുടെയും വിവാഹ നിശ്ചയം ഇന്നാണ് ഹൈദരാബാദില്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ് വളരെ ലളിതമായാണ് നടന്നത്. നിതിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

പരസ്പരം മാലയിട്ട് ശാലിനിയുടെ വിരലില്‍ മോതിരം അണിയിക്കുന്ന ചിത്രമാണ് നിതിന്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹത്തിന് മുന്‍പുളള പരമ്പരാഗത ആചാര പ്രകാരമുളള ചടങ്ങാണ് ഇന്ന് നടന്നത്. ഏട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നിതിനും ശാലിനിയും വിവാഹിതരാകാന്‍ തീരുമാനിച്ചത്. മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതതോടെയാണ് ഇരുവരും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നത്. ലണ്ടനില്‍ നിന്നും എംബിഎ ബിരുദം നേടിയ ആളാണ് ശാലിനി.
നേരത്തെ എപ്രിലില്‍ നടത്താനിരുന്ന വിവാഹം ലോക് ഡൗണ്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, തന്റെ ഇഷ്ടതാരമായ പവന്‍ കല്യാണ്‍ തുടങ്ങിയവരെയും നിതിന്‍ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഹൈദരാബാദില്‍ വെച്ച് ജൂലൈ 26ന് രാത്രി 8.30നാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.
Recommended Video
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിവാഹം. അതേസമയം പവന്‍ കല്യാണും സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസും നിതിന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2002ല്‍ ജയം എന്ന സിനിമയിലൂടെയാണ് നിതിന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. നിതിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എം രാജയുടെ സംവിധാനത്തില്‍ ജയം രവിയാണ് തമിഴില്‍ നായകനായത്. തുടര്‍ന്ന് 25ലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു.
ഇതില്‍ എറ്റവുമൊടുവിലായി ഭീഷ്മ എന്ന ചിത്രമാണ് നിതിന്റെതായി പുറത്തിറങ്ങിയത്. രാഷ്മിക മന്ദാന നായികയായി എത്തിയ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 21നായിരുന്നു പുറത്തിറങ്ങിയത്. മലയാളി താരം പ്രവീണയാണ് സിനിമയില്‍ നിതിന്റെ അമ്മ വേഷത്തിലെത്തിയത്. തിയ്യേറ്ററര്‍ റിലീസിന് പിന്നാലെ അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും എത്തിയിരുന്നു ചിത്രം. അഭിനയത്തിന് പുറമെ തെലുങ്കില്‍ ഗായകനായും നിര്‍മ്മാതാവായും തിളങ്ങിയിരുന്നു നിതിന്‍.


Click it and Unblock the Notifications