ശാലിനിയെ സ്വന്തമാക്കാനൊരുങ്ങി സിനിമാ താരം നിധിന്‍! വീണ്ടുമൊരു താരവിവാഹത്തിന് കളമൊരുങ്ങുന്നു

വീണ്ടുമൊരു താരവിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായകനായി തിളങ്ങി നിന്ന നിധിന്‍ ആണ് തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട ചിത്രത്തിനൊപ്പം പുതിയ ജീവിതം തുടങ്ങുകയാണെന്നും നിങ്ങളുടെ എല്ലാം അനുഗ്രഹം ഉണ്ടാവണമെന്നും താരം പറയുന്നു.

ശാലിനിയാണ് വധു. ഇക്കൊല്ലം ഏപ്രില്‍ പതിനഞ്ചിന് ഇരുവരുടെയും വിവാഹനിശ്ചയവവും ഏപ്രില്‍ പതിനാറിന് വിവാഹവും ഉണ്ടാവുമെന്നുമാണ് അറിയുന്നത്. ദുബായില്‍ വെച്ചായിരിക്കും ചടങ്ങുകള്‍ നടത്തുക. വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായിട്ടുള്ള പരമ്പരാഗതമായ ചില ആചാരങ്ങളായിരുന്നു നടത്തിയത്.

nithin-

ഇതിന് ശേഷമാണ് ഭാവി വധുവിനൊപ്പമിരിക്കുന്ന ചിത്രം താരം പങ്കുവെച്ചത്. പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിരുന്നു. താരദമ്പതികളാവാന്‍ പോവുന്ന ഇരുവര്‍ക്കും എല്ലായിടത്ത് നിന്നും ആശംസാ പ്രവാഹമാണ്. രസകരമായ കാര്യം നിധിന്റേത് തികത്തും അറഞ്ചേഡ് മ്യാരേജ് ആണെന്നുള്ളതാണ്.

ഒരു നാടന്‍ പെണ്‍കുട്ടിയെയാണ് താരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്നും, അതിനാല്‍ വീട്ടുകാര്‍ കണ്ടെത്തിയതാണ് ശാലിനിയെയുമെന്നാണ് അറിയുന്നത്. ഇരുവരും തമ്മില്‍ നാല് വര്‍ഷത്തിന് മുകളിലായി പരിചയത്തിലായിരുന്നു. ശേഷം ഈ ബന്ധം മുന്‍പോട്ട് കൊണ്ട് പോകാമെന്ന് ഉറപ്പിച്ചതിന് ശേഷമായിരുന്നു വിവാഹത്തിലേക്ക് എത്തുന്നത്. എംബിഎ ബിരുദധാരിയാണ് ശാലിനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X