For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊവിഡ് 19; സഹായഹസ്തവുമായി താരങ്ങൾ, 20 ലക്ഷം രൂപ സംഭവാന നൽകി യുവനടൻ നിധിൻ

  |

  രാജ്യം മുഴുവനും കൊറോണ ജാഗ്രതയിൽ കഴിയുകയാണ്. സിനിമ, സീരിയൽ ഷൂട്ടിങ്ങ് ഉൾപ്പെടെ നിർത്തിവെച്ച് താരങ്ങൾ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുകയാണ്. സർക്കാരിനോടൊപ്പം കൈകോർത്ത് പിടിച്ച് താരങ്ങളു കൂടെയുണ്ട്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആന്ധ്രപ്രദേശ തെലങ്കാന സർക്കാരുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് വലിയ തുക സംഭവാന ചെയ്ത് താരങ്ങൾ.

  nithin

  യുവനടൻ നിധിൻ ആന്ധ്രപ്രദേശ് , തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസിനെതിരെ ഒരുമിച്ച് പോരാടുമെന്നും നടൻ ട്വിറ്ററിൽ കുറിച്ചു. നിധിന്റെ വിവാഹം ഉടൻ നടക്കാനിരിക്കുകയാണ്. വിവാഹം മാറ്റി വയ്ക്കുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല.അതേസമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര-തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണ്.

  വിരോധികളെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് മമ്മൂട്ടി, കുറിപ്പ് വൈറലാകുന്നു...

  അമേരിക്കൻ ടെലിവിഷൻ അവതാരകയും നടിയുമായ കിം കർദാഷ്യാനിം ഗായിക റിഹാന ക്ലാരയും ജനങ്ങൾക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊറോണ ചികിത്സയിൽ കഴിയുന്നവർക്കും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും ആവശ്യ വസ്തുക്കളാണ് കിം സംഭവാന ചെയ്തികരിക്കുന്നത്. സന്നദ്ധസംഘടനയിലൂടെയാണ് സഹായം എത്തിച്ചിരിക്കുന്നത്. കിടക്ക, അണുനാശിനി, പുതപ്പ്, കുട്ടികള്‍ക്കായുള്ള ഡയപ്പര്‍ തുടങ്ങിയവയാണ് നൽകിയിരിക്കുന്നത്. ക്ലാര ലയണല്‍ ഫൗണ്ടേഷന്‍ ലോകാരോഗ്യ സംഘടനയുടെ കൊവിഡ്-19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് 50 ലക്ഷം ഡോളറാണ് ഗായിക റിഹാന സംഭാവന ചെയ്തിരിക്കുന്നത്.

  മമ്മൂട്ടിയും ജനങ്ങൾക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള, അല്ലെങ്കിൽ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്ക് കൂടിയാകണമെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് വൻ കയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്.

  വെറുതെ ഇരുന്ന് സമയം കളയേണ്ട, അവധി ദിനങ്ങൾ ആസ്വാദകരമാക്കാം... കണ്ടിരിക്കേണ്ട വെബ് സീരീസുകൾ

  Nivin Pauly Praise Kerala Government | FilmiBeat Malayalam

  സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് നടൻ പ്രകാശ് രാജ് വിട്ടിലേയും നിർമ്മാണ കമ്പനിയിലേയും ജീവനക്കാർക്ക് മെയ് മാസം വരെയുളള ശമ്പളം മുൻകൂറായി നൽകി. കൂടാതെ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന തന്റെ മൂന്ന് ചിത്രങ്ങളിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭിക്കാനുള്ള വഴി കണ്ടെത്തിയിട്ടുണ്ടെന്നും താരം അറിയിച്ചിട്ടുണ്ട്. തന്നെ കൊണ്ട് പുറ്റുന്ന സഹായങ്ങൾ ഇനിയും ചെയ്യുമെന്നും നിങ്ങളുടെ ചുറ്റിലുമുള്ള ഇത്തരത്തിലുള്ള ആവശ്യക്കാരെ സഹായിക്കണമെന്നും താരം ട്വിറ്ററിൽ കുറിച്ചിരുന്നു.

  Read more about: actor coronavirus
  English summary
  Telugu actor Nithin announces Ten lakh each andhra pradesh Telengana Cm Relief Fund|
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X