എന്നെ രക്ഷിച്ചത് ബാലയ്യ; ദേഷ്യക്കാരനായ ബാലയ്യയുടെ മറ്റൊരു മുഖം; അനിത ചൗധരിയുടെ വാക്കുകൾ

തെലുങ്ക് സിനിമാ ലോകത്ത് നിരവധി സൂപ്പർ താരങ്ങളുണ്ടെങ്കിലും നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്ക് പ്രത്യേക സ്ഥാനമുണ്ട്. 63 കാരനായ ബാലയ്യയുടെ സിനിമകൾ ബോക്സ് ഓഫീസിലുണ്ടാക്കുന്ന ചലനം ചെറുതല്ല. ബാലയ്യ നായകനാകുന്ന സിനിമകളുടെ റിലീസ് ദിവസം ആരാധകരുടെ ആഘോഷമാണ് തെലുങ്കാനയിലും ആന്ധ്രപ്രദേശിലും നടക്കാറ്. അതേസമയം ആരാധകർക്കൊപ്പം വിമർശകരും ബാലയ്യക്കുണ്ട്. പൊതുവിടങ്ങളിലെ നടന്റെ പെരുമാറ്റം പലപ്പോഴും കുറ്റപ്പെടുത്തലുകൾക്ക് കാരണമായിട്ടുണ്ട്.

ദേഷ്യക്കാരനും പരിസരബോധമില്ലാതെ സംസാരിക്കുകയും ചെയ്യുന്ന നടനാണ് ബാലയ്യയെന്ന് വിമർശകർ പറയുന്നു. ഇതിന് തെളിവായി നിരവധി സംഭവങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരാധകരോട് ദേഷ്യപ്പെട്ട സംഭവം, അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത് തുടങ്ങിയ നിരവധി സംഭവങ്ങൾ ബാലയ്യക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായി.

Balakrishna

എന്നാൽ ബാലയ്യയ്ക്കെതിരെയുള്ള ഇത്തരം വിമർശനങ്ങൾക്കെതിരെ ആരാധകർ രം​ഗത്തെത്താറുണ്ട്. ദേഷ്യക്കാരനാണെങ്കിലും നടൻ നല്ല മനസിനുടമയാണെന്ന് ഇവർ പറയുന്നു. ബാലയ്യയെക്കുറിച്ച് നടി അനിത ചൗധരി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ചത് ബാലയ്യയാണെന്ന് അനിത ചൗധരി ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. രണ്ട് തവണ തനിക്ക് ആക്സിഡന്റിൽ പരിക്ക് പറ്റി. ഒരു അനുമോദന ചടങ്ങിന് അമേരിക്കയിൽ എത്തിയപ്പോഴാണ് ആദ്യത്തെ കാർ ആക്സിഡന്റ് ഉണ്ടായത്. ഇതിന് ശേഷം കെരിന്ത എന്ന സിനിമയ്ക്കിടെ അപകടമുണ്ടായി. ഈ അപകടത്തിൽ ഡിസ്കിന് തകരാർ വന്നു. അമേരിക്കയിൽ ചികിത്സ തേടാനൊരുങ്ങവെ ബാലയ്യ തനിക്ക് രക്ഷകനായെന്ന് അനിത ചൗധരി പറയുന്നു.

Anitha Chowdhary, Balakrishna

കുടുംബ സുഹൃത്ത് കൂടിയായ ബാലയ്യയോട് തന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശുപത്രിയിൽ നിന്നും ഡോക്ടർമാരെ എത്തിച്ച് ചികിത്സ തന്നെന്നും അനിത ചൗധരി തുറന്ന് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് അനിത ഇതേക്കുറിച്ച് സംസാരിച്ചത്. ഇത്തരത്തിൽ നിരവധി പേർക്ക് ബാലയ്യ സഹായം എത്തിക്കാറുണ്ട്. നടനുള്ള ജനപ്രീതിക്ക് ഇതും ഒരു കാരണമാണ്.

സിനിമാ, രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബവമാണ് ബാലയ്യയുടേത്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്ന എൻടിആറിന്റ മകനാണ് ഇദ്ദേഹം. രാഷ്ട്രീയത്തിൽ ഇദ്ദേഹത്തിനുള്ള സ്വാധീനം ചെറുതല്ല. അഭിനയത്തിന് പുറമെ സിനിമാ നിർ‌മാണത്തിലും ബാലയ്യ സാന്നിധ്യം അറിയിക്കുന്നു. ബാലതാരമായാണ് ബാലയ്യ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. എൺപതുകളിൽ ബാലയ്യ നായകനായെത്തിയ നിരവധി സിനിമകൾ ഹിറ്റായി. അന്ന് മുതൽ ഇന്നുവരെയും ബാലയ്യക്കുള്ള ജനപ്രീതിക്ക് കുറവില്ല.

വസുന്ധര ദേവി എന്നാണ് ബാലയ്യയുടെ ഭാര്യയുടെ പേര്. മൂന്ന് മക്കളും ദമ്പതികൾക്കുണ്ട്. ഭർത്താവിന്റെ ദേഷ്യത്തെക്കുറിച്ച് മുമ്പൊരിക്കൽ വസുന്ധര ദേവി സംസാരിച്ചിട്ടുണ്ട്. ആരാധകരെ സ്വന്തം ആളുകളായാണ് ബാലയ്യ കാണുന്നത്. അത് കൊണ്ടാണ് ദേഷ്യപ്പെടാനുള്ള സ്വാതന്ത്ര്യം എടുക്കുന്നത്. അദ്ദേഹത്തെ സ്നേഹിക്കുന്നവർ ദേഷ്യം കാര്യമാക്കുന്നില്ല. എതിരാളികളാണ് ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും വസുന്ധര ദേവി അന്ന് പറഞ്ഞു.

2019 ൽ ഹിന്ദുപുർ മണ്ഡലത്തിൽ നിന്നും ബാലയ്യ എംഎൽഎ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അണികളോട് ദേഷ്യപ്പെട്ട വീഡിയോ വൈറലായിരുന്നു. എതിർപാർട്ടികൾ ഇത് ബാലയ്യക്കെതിരെ ആയുധമാക്കിയപ്പോഴാണ് വസുന്ധര രം​ഗത്ത് വന്നത്. ഇലക്ഷനിൽ നടൻ ജയിക്കുകയും ചെയ്തു. ബാലയ്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X