നടനില്‍ ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചു, സ്വത്തിന്റെ പേരില്‍ വഴക്കാവുമെന്ന് കരുതി! ശരത് ബാബുവിനെ പറ്റി നടി

തെന്നിന്ത്യന്‍ സിനിമയിലൂടെ വില്ലനായും നായകന്‍ ആയിട്ടും ഒക്കെ അഭിനയിച്ചാണ് നടന്‍ ശരത് ബാബു സുപരിചിതനാകുന്നത്. സിനിമയില്‍ സജീവമായി അഭിനയിക്കുന്നതിനിടെ നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അദ്ദേഹത്തിന്റെ ദാമ്പത്യജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥകളിലൂടെയാണ്. തെലുങ്കില് പ്രമുഖ നടി രമപ്രഭയുമായി ലിവിങ് ടുഗറായി ജീവിച്ചിരുന്ന നടന്‍ ഇടയ്ക്ക് ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് ചൊല്ലി നിരവധി വിവാദങ്ങളും വിമര്‍ശനങ്ങളും ഒക്കെ ഉയര്‍ന്നു വന്നിരുന്നു. രമ അല്ലാതെ വേറെയും ചില പ്രണയങ്ങള്‍ നടന്റെ ജീവിതത്തില്‍ ഉണ്ടായി. അത്തരത്തില്‍ നടി ജയലളിത ശരത് ബാബുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ശരത് ബാബുവില്‍ ഒരു കുട്ടി വേണമെന്ന് ആഗ്രഹിച്ചിരുവെന്നാണ് തെലുങ്ക് നടി ജയലളിത വെളിപ്പെടുത്തിയത്.

sarath-babu

സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലാകുന്ന നിരവധി താരങ്ങളുണ്ട്. പലപ്പോഴും താരങ്ങള്‍ വിവാഹം കഴിക്കാതെ ഏറെ കാലം ബന്ധം തുടരുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ എണ്‍പതുകളില്‍ തെലുങ്ക് നടി രമാപ്രഭയുമായി ശരത് ബാബു ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു. 1988-ല്‍ ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ചെന്നൈയിലെ തന്റെ സ്വത്തുക്കളെല്ലാം തട്ടിയെടുത്തെന്നും ആരോപിച്ച് നടി ശരത് ബാബുവിനെ കുറ്റപ്പെടുത്തി.

ആരോപണങ്ങള്‍ നിഷേധിച്ച ശരത് ബാബു ആ നടിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിക്കുകയും മറ്റുള്ളവരുടെ സ്വത്ത് നിയമവിരുദ്ധമായി അവകാശപ്പെടാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞു. മാത്രമല്ല അവര്‍ക്ക് തന്നെക്കാളും പ്രായം ഒത്തിരി കൂടുതലുണ്ടെന്നും ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ലെന്നുമൊക്കെ ബാബു തന്നെ സ്ഥിരീകരിച്ചു.

jayalalatha-

ഇത്തരം വിവാദങ്ങള്‍ക്കിടയിലാണ് താനും ശരത് ബാബുവും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം കുറച്ചുകാലം ഒരുമിച്ച് ജീവിച്ചുവെന്നത് സത്യമാണെന്നും പറഞ്ഞ് തെലുങ്ക് നടി ജയലളിത രംഗത്ത് വന്നത്. നിരവധി തെലുങ്ക് സിനിമകളില്‍ വില്ലത്തിയായിട്ട് അഭിനയിച്ചിട്ടുള്ള നടിയാണ് ജയലളിത.

ശരത് ബാബുവും ഞാനും തമ്മില്‍ പരസ്പരം വളരെ ഇഷ്ടത്തിലായിരുന്നു. അദ്ദേഹം എനിക്കെന്റെ ദൈവം അയച്ച വഴികാട്ടിയായിരുന്നു. ഞാന്‍ അദ്ദേഹത്തെ 'ബാവ' എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് നിരവധി തീര്‍ത്ഥാടനങ്ങള്‍ നടത്തി. ഒരു ഘട്ടത്തില്‍ എനിക്ക് അദ്ദേഹത്തിലൊരു കുഞ്ഞിനെ വേണമെന്് ആഗ്രഹമുണ്ടായിരുന്നു. ഒരു കുട്ടിയ്ക്ക് ജന്മം കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ആലോചിക്കുകയാണെന്നാണ് പുള്ളി പറഞ്ഞത്.

ഒരു പക്ഷെ നമ്മള്‍ മരിച്ചാല്‍ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ നമ്മുടെ കുട്ടിയെ ഉപദ്രവിക്കും. അങ്ങനെയൊരു സാഹചര്യം നമ്മുടെ കുട്ടിയ്ക്ക് വേണ്ടെന്നാണ് ശരത് ബാബു എന്നോട് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ പ്രണയത്തിലായിരുന്നപ്പോള്‍ സിനിമാ ലോകത്തെ ചിലര്‍ ഞങ്ങളെ വേര്‍പെടുത്താന്‍ ശ്രമിച്ചിരുന്നു. ആ ഉദ്യമത്തില്‍ അവര്‍ ഒരു പരിധിവരെ വിജയിച്ചു എന്നതാണ് സത്യം. ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ ചിലരുമായി തനിക്ക് അടുപ്പമുണ്ടെന്നും ജയലളിത പറഞ്ഞു.

More from Filmibeat

Read more about: sarath babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X