പതിനേഴോളം സിനിമകളിൽ ഒരുമിച്ച് റൊമാൻസ് ചെയ്തു, ഒരു സുപ്രഭാതത്തിൽ രാഖി കെട്ടി ബാലയ്യയെ സഹോദരനാക്കി മാറ്റി നടി!

കഴിഞ്ഞ അമ്പത് വർഷമായി തെലുങ്ക് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സൂപ്പർ താരമാണ് നന്ദമൂരി ബാലകൃഷ്ണ. മലയാളികൾ ബാലയയ്യയെന്ന നാമത്തിൽ അറിയപ്പെടുന്ന നന്ദമൂരി ബാലകൃഷ്ണയെ ശ്രദ്ധിച്ച് തുടങ്ങിയത് ട്രോൾ വീഡിയോകളിലൂടെയും വിവാദ സംഭവങ്ങൾ നടന്റെ പേരിൽ വന്നതോടെയുമാണ്. തെലുങ്ക് സിനിമയിലെ കിരീടംവെക്കാത്ത രാജാവാണ് ബാലയ്യ. നടന്‍ എന്ന നിലയില്‍ മാത്രമല്ല രാഷ്ട്രീയ നേതാവെന്ന നിലയിലും താരം ശ്രദ്ധേയനാണ്.

അറുപത്തിനാലുകാരനായ താരം ഇപ്പോഴും നായകവേഷങ്ങളിലാണ് തിളങ്ങുന്നത്. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരങ്ങളിൽ ഒരാൾ കൂടിയാണ് നടൻ. ബി​ഗ് സ്ക്രീനിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും ബാലയ്യ സജീവമാണ്. ചില നായികാ നായകന്മാർ വെള്ളിത്തിരയിൽ റൊമാൻസ് ചെയ്താൽ അത് കാണാൻ ആരാധകർക്ക് ഏറെയിഷ്ടമാണ്.

Vijayashanthi Nandamuri Balakrishna

നന്ദമൂരി ബാലകൃഷ്ണ ഇതുവരെയുള്ള കരിയറിനിടയിൽ നിരവധി മുൻനിര നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ബാലയ്യയ്‌ക്കൊപ്പം നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച നായികമാരിൽ ഒരാളാണ് വിജയശാന്തി. വിജയശാന്തി ബാലയ്യയ്ക്കൊപ്പം മാത്രമല്ല ചിരഞ്ജീവിയ്‌ക്കൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലകൃഷ്ണയും വിജയശാന്തിയും 17ഓളം ചിത്രങ്ങളിലാണ് നായകനും നായികയുമായി അഭിനയിച്ചിട്ടുള്ളത്.

ഇരുവരും അക്കാലത്ത് വെള്ളിത്തിരയിലെ സൂപ്പർ ഹിറ്റ് ജോഡികളുമായിരുന്നു. റൗഡി ഇൻസ്‌പെക്ടർ, മുദ്ദള കൃഷ്ണയ്യ, ലോറി ഡ്രൈവർ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് അവയിൽ ചിലത്. 1984ൽ കഥാനായകുഡു എന്ന സിനിമയിലാണ് വിജയശാന്തിയും ബാലകൃഷ്ണയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

അതിനുശേഷം ഇരുവരും ചേർന്ന് 17 ചിത്രങ്ങളിൽ ജോഡിയായി അഭിനയിച്ച് ഹിറ്റുകൾ തീർത്തു. 1987ൽ എ. കോദണ്ഡരാമി റെഡ്ഡി സംവിധാനം ചെയ്ത ഭാനുമതി ഗാരി മൊഗുഡു എന്ന സിനിമയിലും ബാലയ്യയും വിജയശാന്തിയും തന്നെയായിരുന്നു ജോഡികളായി അഭിനയിച്ചത്. ബാലയ്യയും വിജയശാന്തിയും ഒന്നിച്ച ഒമ്പതാമത്തെ ചിത്രമായിരുന്നു അത്. സിനിമയുടെ ചിത്രീകരണത്തിനിടെ വിചിത്രവും രസകരവുമായ ഒരു സംഭവം നടന്നു.

ബാലയ്യ-വിജയശാന്തി കൂട്ടുകെട്ട് പ്രേക്ഷകർക്കിടയിൽ ആ സമയത്ത് സൂപ്പർ ഹിറ്റാണ്. ഭാനുമതി ഗാരി മൊഗുഡുവിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലായിരുന്നു രക്ഷാബന്ധൻ ഉത്സവം എത്തിയത്. നടി വിജയശാന്തി രക്ഷാബന്ധൻ ദിവസം രാഖിയുമായി വന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ബാലയ്യയുടെ കയ്യിൽ കെട്ടി. ഒരു അഭിമുഖത്തിൽ വിജയശാന്തി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

Vijayashanthi Nandamuri Balakrishna

ആസമയത്ത് ഭാനുമതി ഗാരി മൊഗുഡുവിൽ ബാലയ്യയുടെ ഭാര്യയുടെ വേഷമാണ് വിജയശാന്തി അഭിനയിച്ചിരുന്നത്. വിജയശാന്തി ബാലയ്യയുടെ കയ്യിൽ രാഖി കെട്ടിയതും അദ്ദേഹത്തിനും സെറ്റിലെ എല്ലാവർക്കും വലിയൊരു സർപ്രൈസായിരുന്നു. സംഭവം വിവരിച്ച് ബാലയ്യയുമായുള്ള സൗഹൃദത്തിന്റെ ആഴത്തെ കുറിച്ചും നടി അന്ന് വെളിപ്പെടുത്തിയിരുന്നു.

എത്ര സിനിമകളിൽ അഭിനയിച്ചാലും ബാലയ്യ എനിക്ക് ഒരു സഹോദരനെ പോലെയാണ്. യഥാർത്ഥ ജീവിതത്തിൽ ഞങ്ങൾ രണ്ടുപേരും സഹോദരങ്ങളപ്പോലെ വ്യക്തിപരമായ കാര്യങ്ങൾ വരെ പങ്കുവെക്കാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ ബാലയ്യ എനിക്ക് ഒരു ജ്യേഷ്ഠനെ പോലെയാണ് എന്നാണ് വിജയശാന്തി പറഞ്ഞത്. വിജയശാന്തി ഇപ്പോൾ അമ്മ വേഷങ്ങളാണ് ഏറെയും ചെയ്യുന്നത്.

2006നുശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു വിജയശാന്തി. മഹേഷ് ബാബു സിനിമ സരിലേരു നീക്കേവരു എന്ന ചിത്രത്തിലൂടെയാണ് വിജയശാന്തി റീ-എൻട്രി ചെയ്തത്.

അടുത്തിടെ നടി അ‍ഞ്ജലിയെ പിടിച്ച് തള്ളിയതിന്റെ പേരിൽ ബാലയ്യയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഒരു സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് നടിയോട് ബാലയ്യ മോശം രീതിയില്‍ പെരുമാറിയത്. നടിമാര്‍ക്കൊപ്പം സ്റ്റേജില്‍ കയറിയ ബാലയ്യ അഞ്ജലിയെ പിടിച്ച് തള്ളുകയായിരുന്നു. താരം മദ്യപിച്ചാണ് ചടങ്ങിന് എത്തിയത് എന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

More from Filmibeat

Read more about: nandamuri balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X