നിത്യ മേനോനെ ബിക്കിനി ധരിപ്പിക്കാന്‍ സംവിധായകന്‍ ആഗ്രഹിച്ചു! ഐറ്റം ഡാന്‍സിന് പറ്റിയ നടിയല്ലെന്ന് ആരാധകരും
സിനിമയില്‍ സൂപ്പര്‍ നായികമാരായി നില്‍ക്കുമ്പോള്‍ പോലും ഐറ്റം ഡാന്‍സിലൂടെ തംരഗം സൃഷ്ടിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ തെലുങ്ക് സിനിമയിലൂടെ നടി സാമന്തയുടെ ഐറ്റം ഡാന്‍സ് വലിയ പ്രശസ്തി നേടിയിരുന്നു. പുഷ്പ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സാമന്ത ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെട്ടത്. അതിന് വേണ്ടി കോടികള്‍ പ്രതിഫലമായി വാങ്ങിക്കുകയും ചെയ്തിരുന്നു.
സമാനമായ രീതിയില്‍ പല നടിമാര്‍ക്കും ഇത്തരം ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും പലരും അത് നിരസിക്കുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ നടി നിത്യ മേനോനുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് നിത്യ.

പല നടിമാരും നല്ല ഫോമിലായിരിക്കുമ്പോള്‍ പോലും വന്‍ പ്രതിഫലം വാങ്ങി ഐറ്റം ഗാനങ്ങള്‍ ചെയ്യുന്നത് പതിവാണ്. എന്നാല്‍ എല്ലാവരും അതിന് തയ്യാറാകാറില്ല. ചില നായികമാര്‍ മാത്രമേ ഇതില്‍ പെടുന്നുള്ളൂ. ഈ പട്ടികയില്‍ പെടാത്ത നടിമാരില്‍ ഒരാളാണ് നിത്യ മേനോന്‍.
എന്നാല്‍ നിത്യ മേനോനെ കൊണ്ട് ഒരു ഐറ്റം സോംഗ് ചെയ്യാന്‍ തെലുങ്കിലെ ഒരു സംവിധായകന്‍ തീരുമാനിച്ചിരുന്നു. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായിക എന്നതാണ് നിത്യ മേനോന്റെ ഇമേജ്. അങ്ങനെയുള്ളതിനാല്‍ നടിയെ കൊണ്ട് ഒരു മാറ്റം വരുത്തണമെന്നാണ് സംവിധായകന്‍ തീരുമാനിച്ചത്. ഇതിനെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
തെലുങ്ക് സിനിമയില്‍ നല്ല പേര് ഉണ്ടാക്കിയ മികച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. തന്റെ സിനിമയില്‍ ഒരു ഐറ്റം സോങ് ചെയ്യണമെന്ന് അദ്ദേഹം നിത്യയോട് ആവശ്യപ്പെട്ടു. പല രീതിയിലും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഐറ്റം സോങ്ങില്‍ അഭിനയിക്കാന്‍ നിത്യ മേനോന്‍ നിര്‍ബന്ധിതയായി. മാത്രവുമല്ല, ഈ സോംഗില്‍ നടിയെ കൊണ്ട് ബിക്കിനി ധരിപ്പിക്കാനും ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. നിത്യ മേനോനെ കാണുമ്പോള്‍ പരമ്പരാഗത വേഷങ്ങള്‍ ചെയ്യിക്കാനേ തോന്നുകയുള്ളു. അങ്ങനെയുള്ളപ്പോള്‍ ഐറ്റം സോംഗില്‍ എങ്ങനെ അഭിനയിക്കാന്‍ കഴിയുമെന്ന് ചോദിച്ച് സംവിധായകനെ ട്രോളുകയാണ് പ്രേക്ഷകര്‍.
നിത്യ മേനോനില്‍ ഐറ്റം ഗേള്‍ ക്വാളിറ്റി ഇല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. പരമ്പരാഗതമായ സൗന്ദര്യം മാത്രമാണ് നടിയുടെ പ്രത്യേകതയെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
നിത്യ മേനോന്റെ മാതാപിതാക്കള്‍ മലയാളികളാണെങ്കിലും ബെംഗ്ലൂരുവിലാണ് നടി ജനിക്കുന്നത്. ഒരുവിധം എല്ലാ ഭാഷകളും നല്ലത് പോലെ സംസാരിക്കാറുള്ള നടി തെലുങ്കുകാരിയെ പോലെയാണ് അവിടെ അഭിനയിച്ചിരുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അശ്ലീലത കാണിച്ചോ മോശം വസ്ത്രം ധരിച്ചോ അഭിനയിച്ചിട്ടില്ല. അതുപോലെ ബോള്‍ഡ് സീനുകളില്‍ നിന്നും നടി മാറി നില്‍ക്കുകയാണ് ചെയ്യാറുള്ളത്.


Click it and Unblock the Notifications











