നിവേദ തോമസിനെ മലയാളത്തിന് കൈവിട്ടുപോയി, തെലുങ്കര്‍ തോളിലെടുത്ത നായിക!!
ബാലതാമരമായി മലയാളത്തിലെത്തിയ നിവേദ തോമസിനെ ഒരു നായിക എന്ന നിലയില്‍ അംഗികരിയ്ക്കാന്‍ ഇപ്പോഴും മലയാളികള്‍ക്ക് അല്പം പ്രയാസം ഉള്ളത് പോലെ തന്നെയാണ്. അതുകൊണ്ടാവുമല്ലോ, റോമന്‍സ് എന്ന ചിത്രത്തില്‍ നായികയായി എത്തിയിട്ടും മലയാളത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കപ്പെടാന്‍ താരത്തിന് കഴിയാതെ പോയത്.
എന്നാല്‍ തെലുങ്കിലെ കാര്യം അതല്ല. ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര നായികയാണ് നിവേദ തോമസ്. താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ഇന്ന് തെലുങ്ക് മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. കേരളക്കര കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, തെലുങ്കില്‍ നിവേദയുടെ പിറന്നാള്‍ ദിനത്തെ കുറിച്ചാണ് സംസാരം. കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ എത്തിയതിനെ കുറിച്ചും, ചാക്കോച്ചന് ആശംസകള്‍ കിട്ടിയതിനെ കുറിച്ചും മാത്രമാണ് സംസാരം.

തെലുങ്ക് മാധ്യമങ്ങളില്‍ നിവേദയുടെ പിറന്നാള്‍ ദിനത്തെ കുറിച്ചും നടിയുടെ കരിയര്‍ സക്‌സസിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ആശംസകളുടെ പ്രവാഹമാണ്. തെലുങ്ക് സിനിമാ ലോകത്തെ സംബന്ധിച്ച് ഭാഗ്യ നായികയാണ് നിവേദ. അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയമാണ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നിവേദയുടെ തെലുങ്ക് സിനിമാ പ്രവേശം. നാനിയുടെ നായികയായെത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധ നേടി. ജൂനിയര്‍ എന്‍ ടി ആര്‍, നാനി തുടങ്ങിയവര്‍ക്കൊപ്പം തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്തതോടെ നിവേദയ്ക്ക് പിന്നെ മലയാളത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അതിനിടയില്‍ തമിഴിലും നിവേദ തന്റേതായ ഇടം കണ്ടെത്തിയിരുന്നു. നവീന സരസ്വതി ശപതം എന്ന ചിത്രത്തിലൂടെ തമിഴില്‍ നായികയായാണ് അരങ്ങേറിയത് എങ്കിലും സൂപ്പര്‍ താരങ്ങളുടെ മകളുടെ വേഷമായിരുന്നു തമിഴില്‍ നിവേദയ്ക്ക്. ജില്ലയില്‍ മോഹനാന്‍ലാലിന്റെയും പാപനാശത്തില്‍ കമല്‍ ഹസന്റെയും ദര്‍ബാറില്‍ രജനികാന്തിന്റെയും മകളായി നിവേദ തോമസ് എത്തി.
Recommended Video
നിലവില്‍ നിവേദയുടെ ശ്രദ്ധ തെലുങ്കില്‍ മാത്രമാണ്. വി എന്ന ഒരൊറ്റ തമിഴ് ചിത്രം മാറ്റി നിര്‍ത്തിയാല്‍ മൂന്നോളം സിനിമകളാണ് തെലുങ്കില്‍ ചെയ്യാനിരിയ്ക്കുന്നത്. മലയാളത്തില്‍ ഇപ്പോഴൊന്നും ഒരു തിരിച്ച് വരവ് പ്രതീക്ഷിക്കേണ്ടതില്ല. അതേ സമയം മികച്ച തിരക്കഥകള്‍ ലഭിച്ചാല്‍ മലയാള സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറയുന്നു.


Click it and Unblock the Notifications











