രണ്ടാം വിവാഹത്തിനൊരുങ്ങി ഗായിക സുനിത; വിവാഹനിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം മക്കളെ കുറിച്ച് പറഞ്ഞ് താരം

ലോക്ഡൗണ്‍ നാളുകളില്‍ നിരവധി താരങ്ങളാണ് വിവാഹിതരാവുന്നത്. ഇപ്പോഴിതാ തെലുങ്കിലെ പ്രശസ്ത ഗായിക സുനിത ഉപദര്‍ശിതയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇന്റര്‍നെറ്റില്‍ ട്രെന്‍ഡായി മാറിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ സുനിത തന്നെയാണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യവും പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.

സുനിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. അന്നൊക്കെ ഇത് നിഷേധിച്ചെങ്കിലും ഒടുവില്‍ വിവാഹത്തെ കുറിച്ച് സുനിത തന്നെ പറയുകയാണ്. ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ട് എത്തിയതായിരുന്നു സുനിത. അടുത്ത കുടുംബത്തിനൊപ്പം പങ്കെടുത്ത ചടങ്ങിലായിരുന്നു നിശ്ചയം.

sunitha

വൈകാതെ വിവാഹം ഉണ്ടാവുമെന്നതിനെ കുറിച്ചും താരം സൂചന നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ ഏഴിന് രാവിലെ സുനിതയുടെയും റാമിന്റെയും വിവാഹനിശ്ചയം നടന്നത്. ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം കൂടി പുറത്ത് വിട്ടതിന് ശേഷം ഇപ്പോഴൊരു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചതിലെ കാരണത്തെ കുറിച്ച് കൂടി ഗായിക വ്യക്തമാക്കി.

'എല്ലാ അമ്മമാരെയും പോലെ എനിക്കും എന്റെ മക്കളെ നന്നായി വളര്‍ത്തണമെന്നാണ് ആഗ്രഹം. അതേ സമയം അത്ഭുകരവും നന്നായി ചിന്തിക്കുകയും ചെയ്യുന്ന മക്കളെയും എന്നെ എപ്പോഴും നല്ല രീതിയില്‍ ജീവക്കാന്‍ ശ്രമിപ്പിക്കുന്ന മാതാപിതാക്കളെയും കിട്ടിയ ഞാന്‍ ഭാഗ്യവതിയാണ്. ആ നിമിഷം ഒടുവില്‍ വന്നെത്തി. കരുതലുള്ള ഒരു സുഹൃത്തും നല്ലൊരു പങ്കാളിയുമായിട്ടാണ് റാം എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

sunitha

അധികം വൈകാതെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുന്നതില്‍ ഞങ്ങള്‍ രണ്ട് പേരും സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും സ്വകാര്യമായി സൂക്ഷിച്ച് വെക്കുന്നത് മനസിലാക്കുന്ന എല്ലാ അഭ്യൂദയകാംക്ഷികള്‍ക്കും നന്ദി. നിങ്ങള്‍ എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ഇനിയും എനിക്കുള്ള പിന്തുണകള്‍ നല്‍കി കൂടെ ഉണ്ടാവണം' എന്നുമാണ് വിവാഹത്തെ കുറിച്ച് സുനിത പറയുന്നത്.

Recommended Video

പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

തെലുങ്കിലെ ഡിജിറ്റല്‍ മീഡിയ ഹൗസിലെ സീനിയര്‍ എക്‌സിക്യൂട്ടീവാണ് സുനിതയെ വിവാഹം കഴിക്കാന്‍ പോവുന്ന റാം. നേരത്തെ വിവാഹിതയായ സുനിതയുടെ രണ്ടാം വിവാഹമാണിത്. 19-ാം വയസിലായിരുന്നു ആദ്യ വിവാഹം. വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. ഇരുവരും സുനിതയ്‌ക്കൊപ്പമാണ് താമസം. അമ്മയുടെ രണ്ടാം വിവാഹത്തിന് മക്കളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് സുനിതയുടെ കുറിപ്പില്‍ നിന്നും വ്യക്തമാവുന്നുണ്ട്.

More from Filmibeat

Read more about: singer marriage ഗായിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X