മൂന്നാമത്തെ ഭാര്യയുടെ ആസ്തി 1800 കോടി; സൂപ്പര്‍ താരം റഷ്യക്കാരിയെ ഭാര്യയാക്കിയത് ചുമ്മാതല്ലെന്ന് റിപ്പോര്‍ട്ട്

തെലുങ്കിലെ സൂപ്പര്‍താരമായ പവന്‍ കല്യാണിന്റെ ദാമ്പത്യ ജീവിതത്തെ പറ്റി നിരവധി കഥകളാണ് പ്രചരിക്കാറുള്ളത്. മൂന്ന് തവണ വിവാഹിതനായ നടന്‍ മൂന്നാം ഭാര്യ അന്ന ലെഷ്‌നെവയുടെ കൂടെ ജീവിക്കുകയാണ്. എന്നിരുന്നാലും താരത്തിന്റെ ആദ്യ വിവാഹങ്ങളെ കുറിച്ചും അത് തകരാനുണ്ടായ കാരണത്തെ പറ്റിയുള്ള കഥകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയാവാറുണ്ട്.

ഏറ്റവും പുതിയതായി പവന്‍ കല്യാണിന്റെ ഭാര്യയുടെ ആസ്തിയെ പറ്റി ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. റഷ്യക്കാരിയായ അന്നയ്ക്ക് കോടിക്കണക്കിന് സ്വത്തുക്കളുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ട് പ്രചരിച്ചതിന് പിന്നാലെ താരപത്‌നിയുടെ സ്വത്തിനെ കുറിച്ചും പവനിന്റെ പ്രതിഫലത്തെ പറ്റിയുമൊക്കെയുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നു. വിശദമായി വായിക്കാം...

  പത്തൊന്‍പതുകാരിയായ നന്ദിനി എന്ന പെണ്‍കുട്ടിയെയാണ് പവന്‍ ആദ്യം വിവാഹം കഴിക്കുന്നത്

പത്തൊന്‍പതുകാരിയായ നന്ദിനി എന്ന പെണ്‍കുട്ടിയെയാണ് പവന്‍ ആദ്യം വിവാഹം കഴിക്കുന്നത്. അധികം വൈകാതെ ഈ ബന്ധം നടന്‍ ഉപേക്ഷിച്ചു. ശേഷം രേണുക ദേശായിയുമായിട്ടുള്ള വിവാഹം നടന്നെങ്കിലും അതും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. ഇടയ്ക്ക് പവനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രേണുക രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. നിലവില്‍ മൂന്നാമത്തെ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് സൂപ്പര്‍താരം.

റഷ്യന്‍ മോഡല്‍ കൂടിയായ അന്ന തെന്നിന്ത്യയിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

റഷ്യന്‍ മോഡല്‍ കൂടിയായ അന്ന തെന്നിന്ത്യയിലെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പവനിനൊപ്പം ഒരുമിച്ചഭിനയിച്ചതോട് കൂടിയാണ് നടനുമായി അന്ന ഇഷ്ടത്തിലാവുന്നതും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും. 2013 ല്‍ വിവാഹിതരായ താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞും ഒരു ആണ്‍കുഞ്ഞും ജനച്ചു. മോഡല്‍ എന്നതിലുപരി അന്നയൊരു വ്യവസായി ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സിംഗപ്പൂരില്‍ ഹോട്ടല്‍ ശൃംഖലകള്‍ നടിയ്ക്ക് ഉണ്ടെന്നാണ് വിവരം.

 ഏകദേശം 1800 കോടിയിലധികം ആസ്തിയാണ് താരപത്‌നിയ്ക്ക് ഉള്ളത്

ഏകദേശം 1800 കോടിയിലധികം ആസ്തിയാണ് താരപത്‌നിയ്ക്ക് ഉള്ളത്. ഇതിന് പുറമേ റഷ്യയിലും സിംഗപൂരിലുമൊക്കെ വീടുകളും ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ താരപത്‌നിയുടെ സ്വത്ത് വിവരങ്ങളെ പറ്റി ഔദ്യോഗികമായിട്ടുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

നടനെ അപേക്ഷിച്ച് ആസ്തിയുടെ കാര്യത്തില്‍ ഭാര്യ മുന്നിലായിരിക്കുമെന്ന് തന്നെയാണ് സൂചന. എന്തായാലും വീണ്ടും വാര്‍ത്തകളില്‍ നിറയാനുള്ള കാരണമായി ഇത് മാറിയിരിക്കുകയാണ്. ഭാര്യയുടെ സ്വത്തുക്കളെ കുറിച്ച് വാര്‍ത്ത വന്ന സ്ഥിതിയ്ക്ക് പവനെ കുറിച്ചുള്ള വിവരങ്ങളും വരുമെന്നാണ് സൂചന.

ഹരിഹര വീരമല്ലു എന്ന ചിത്രത്തിലാണ് പവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്

ഹരിഹര വീരമല്ലു എന്ന ചിത്രത്തിലാണ് പവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം പവന്‍ ഉസ്താദ് ഭഗത് സിങ്ങിനൊപ്പം വിനോദ സീതം എന്ന മറ്റൊരു തമിഴ് ചിത്രവും റീമേക്ക് ചെയ്യാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. പവന്റെ മറ്റൊരു ചിത്രമായ ഗോപാല ഗോപാലയും വൈകാതെ ചിത്രീകരണം ആരംഭിക്കും.

ഈ ചിത്രത്തിലൂടെ പവന്‍ വീണ്ടും ദൈവമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

ഈ ചിത്രത്തിലൂടെ പവന്‍ വീണ്ടും ദൈവമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഈ സിനിമയ്ക്ക് വേണ്ടി ഏകദേശം 15 മുതല്‍ 20 ദിവസത്തെ ഡേറ്റ് മാത്രമാണ് അദ്ദേഹം അനുവദിച്ചിരിക്കുന്നത്. മാത്രമല്ല റെക്കോര്‍ഡ്് കണക്കിന് പ്രതിഫലവും വാങ്ങിക്കുന്നതായിട്ടാണ് വിവരം. 50 കോടി രൂപയോളം പവന്‍ കല്യാണ്‍ സിനിമയില്‍ അഭിനയിക്കാനായി വാങ്ങിക്കുന്നുണ്ടെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X