മകളുടെ പ്രായമുള്ള കുട്ടിയെ വിവാഹം കഴിച്ചു! നടൻ പവൻ കല്യാണിനെതിരെ രേണു ദേശായിയുടെ വെളിപ്പെടുത്തൽ
തെലുങ്കിലെ പ്രമുഖരായ താരങ്ങളെ പറ്റി പലതരത്തിലുള്ള കഥകളും പ്രചരിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ നടന്‍ പവന്‍ കല്യാണിനെ പറ്റി മുന്‍ഭാര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്ന് തവണ വിവാഹിതനായ താരമാണ് പവന്‍ കല്യാണ്‍. ആദ്യ ഭാര്യയുള്ളപ്പോള്‍ തന്നെയാണ് നടന്‍ നടി കൂടിയായ രേണു ദേശായിയുമായി അടുപ്പത്തിലാവുന്നത്.
രേണുവിനൊപ്പം വര്‍ഷങ്ങളോളം ജീവിച്ചെങ്കിലും പിന്നീട് ആ ബന്ധവും പിരിഞ്ഞു. ഇതിനിടെ പവനൊപ്പമുള്ള ജീവിതത്തെ കുറിച്ച് രേണു പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേണു.

പവര്‍ സ്റ്റാര്‍ എന്ന പേരിലാണ് നടന്‍ പവന്‍ കല്യാണ്‍ അറിയപ്പെടുന്നത്. നടനും രേണു ദേശായിയും പ്രണയിച്ച് വിവാഹിതരായവരാണ്. ആദ്യ ഭാര്യ ഉള്ളപ്പോള്‍ തന്നെയാണ് രേണുവുമായി പവന്‍ പ്രണയത്തിലാവുന്നത്. ബദ്രി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. ഇരുവരും പിന്നീടും ഒരുമിച്ച് അഭിനയിച്ചതോടെ പ്രണയം കൂടുതല്‍ ശക്തമായി. ഈ സിനിമയില്‍ സഹനടി എന്നതിന് പുറമെ രേണുവിന്റെ മറ്റ് ഉത്തരവാദിത്തങ്ങളും നടന്‍ ഏറ്റെടുത്തു.
തുടര്‍ന്ന് 2009ലാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. അതിന് മുന്‍പേ ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കുന്നതിന് അഞ്ച് വര്‍ഷത്തിന് മുന്‍പാണ് കുഞ്ഞുണ്ടാവുന്നത്. ആ സമയത്ത് ആദ്യ ഭാര്യ നന്ദിനിയുമായിട്ടുള്ള നടന്റെ വിവാഹമോചനം നടന്നിട്ടില്ലായിരുന്നു. എന്നാല്‍ പിന്നീട് 2007 ല്‍ പവനും നന്ദിനിയും വേര്‍പിരിയുകയും രേണുവിനെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. കല്യാണത്തിന് ശേഷം മൂന്നു വര്‍ഷം കൂടി ജീവിച്ചതിന് ശേഷം 2012 ലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്.
രേണുവിനൊപ്പമുള്ള ബന്ധം തകര്‍ന്നതിന് ശേഷമാണ് റഷ്യന്‍ സ്വദേശിനിയായ അന്ന ലെസിനോവയുമായി പവന്‍ കല്യാണ്‍ പ്രണയത്തിലാവുന്നത്. ഒടുവില്‍ രേണുവുമായിട്ടുള്ള ബന്ധം ഒഴിവാക്കിയതിന് ശേഷം അദ്ദേഹം ഇവരെ വിവാഹം കഴിച്ചു. ഇപ്പോള്‍ അവരുടെ കൂടെയാണ് നടന്‍ ജീവിക്കുന്നത്. ഇതിനിടെ രേണു മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രചരിക്കുകയാണ്.
മുന്‍ഭര്‍ത്താവിനെ കുറിച്ച് രേണു ദേശായിയുടെ കമന്റുകള്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാണ്. തന്നോട് ചെയ്ത അനീതിക്കെതിരെയാണ് നടി പ്രതികരിച്ചത്. എന്നാല്‍ ഇതിഷ്ടപ്പെടാതെ പവന്‍ കല്യാണിന്റെ ആരാധകര്‍ നടിയ്‌ക്കെതിരെ പലതരം കമന്റുകള്‍ നടത്തി അധിഷേപിച്ചു. തനിക്കിത് സംഭവിച്ചാല്‍ യാതൊരു കുഴപ്പമില്ല. എന്നിരുന്നാലും താന്‍ അയാള്‍ക്കെതിരെ പ്രതികരിക്കുമെന്ന് തന്നെയാണ് രേണു പറഞ്ഞത്.
അദ്ദേഹം മകളുടെ പ്രായമുള്ള കുട്ടിയെ വിവാഹം കഴിച്ചു എന്ന് വളരെ ഈസിയായിട്ടാണ് പറയുന്നത്. പക്ഷേ വാസ്തവത്തില്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. പവന്‍ കല്യാണിനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ലേഡി ആരാധകരാണെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് വിചാരിക്കുക.
വിവാഹം കഴിഞ്ഞ് 11 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് നിങ്ങളോടൊപ്പം ആയിരിക്കുമ്പോള്‍ അയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയില്‍ ഒരു കുഞ്ഞുണ്ടായാല്‍, നിങ്ങളുടെ അവസ്ഥ എങ്ങനെയായിരിക്കും? അങ്ങനെ ചെയ്താല്‍ കുഴപ്പമില്ലെന്ന് പറയുമോ എന്നായിരുന്നു രേണു ആരാധകരോടായി ചോദിച്ചത്. ഈ വാക്കുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.


Click it and Unblock the Notifications











