For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുന്നു കൂടിയ സമ്പത്ത്; ചിരഞ്ജീവിയുടെ പേരക്കുട്ടിയെ കാത്തിരിക്കുന്ന സൗഭാ​ഗ്യങ്ങൾ; വിവരങ്ങൾ പുറത്ത്

  |

  തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. തെലുങ്ക് സിനിമാ രം​ഗം ആക്ഷനും ​ഗാനങ്ങളുമായിൽ വർണാഭാമായി മാറുന്ന കാലഘട്ടത്തിലാണ് ചിരഞ്ജീവിയുടെ ഉദയം. പുരാണ കഥകളിലും മറ്റുമായിരുന്നു പഴയ കാല തെലുങ്ക് സൂപ്പർ സ്റ്റാറുകൾ കൂടുതലായും അഭിനയിച്ചിരുന്നത്.

  ചിരഞ്ജീവിയുടെ ആക്ഷനും ഡാൻസും പ്രേക്ഷകർക്കിഷ്ടമായി. നടനെ നെഞ്ചിലേറ്റിയ ആരാധകർ തെലുങ്ക് സിനിമയിലെ അമരക്കാരനായി ഇദ്ദേഹത്തെ വാഴ്ത്തി. ഇന്നും തെലുങ്ക് സിനിമയിൽ വലിയ സ്വാധീനം ചിരഞ്ജീവിക്ക് ഉണ്ട്.

  Also Read: കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ സൊമോറ്റോ ഇൻസ്റ്റാൾ ചെയ്തു; കോഫിയെക്കെ കിട്ടിയത് തന്നെ; രവീന്ദർ

  തെലുങ്കിലെ ഇന്നത്തെ യുവ താരങ്ങളും നടന്റെ കുടുംബത്തിൽ നിന്നാണ്. യൂത്ത് ഐക്കൺ ആയ രാം ചരൺ ചിരഞ്ജീവിയുടെ മകനാണ്. മറ്റൊരു സൂപ്പർ താരമായ അല്ലു അർജുന്റെ അമ്മാവനാണ് ചിരഞ്ജീവി. സിനിമകളിൽ അന്നും ഇന്നും സ്റ്റാർ ഇമേജുള്ള വ്യക്തിയാണ് ചിരഞ്ജീവി. നടനെ ഇങ്ങനെയല്ലാതെ കാണാൻ ആരാധകർ ഇഷ്ടപ്പെടുന്നില്ല. അതിനാൽ തന്നെ അതിനാൽ തന്നെ 67ാം വയസ്സിലും ചിരഞ്ജീവി സിനിമകളിൽ ആക്ഷനും ഡാൻസും തന്നെയാണ്.

  പണം വലിയ തോതിൽ ചെലവാക്കുന്ന സിനിമാ മേഖല ആണ് തെലുങ്ക്. ചിരഞ്ജീവിയുടെ സമ്പാദ്യവും ചെറുതല്ല. ആന്ധ്രയിലെ താരങ്ങൾ താമസിക്കുന്ന ജൂബിലി ഹിൽസിലെ ബം​ഗ്ലാവിലാണ് ചിരഞ്ജീവി കുടുംബത്തോടൊപ്പം കഴിയുന്നത്. 30 കോടി ആണത്രെ തന്റെ വസതിക്കായി നടൻ ചെലവാക്കിയത്.

  Chiranjeevi Family

  പ്രമുഖ ആർകിടെക്ട് തരുൺ തഹിലായ്നി ആണ് ഈ വീടിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്. 25,000 സ്ക്വയർ ഫീറ്റിലാണ് ഈ വീട്. മകൻ രാം ചരണും മരുമകൾ ഉപാസനയും ഈ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഈ ബം​ഗ്ലാവിന് പുറമെ ചെന്നെെയിലും ഹൈദരാബാദിലെ മറ്റിടങ്ങളിലും ചിരഞ്ജീവിക്ക് വീടുകളുണ്ട്. റിയൽ എസ്റ്റേറ്റിൽ വലിയ തോതിൽ നിക്ഷേപം നടൻ നടത്തിയിട്ടുണ്ട്.

  വാഹനങ്ങളുടെ വലിയ ശേഖരവും നടനുണ്ട്. 10 കോടിക്ക് അടുത്ത് വരുന്ന റോൾസ് റോയ്സ് ഫാന്റം ഇത് കൂടാതെ റേഞ്ച് റോവർ ഓട്ടോബയോ​ഗ്രഫി, റേഞ്ച് റോവർ വോ​ഗ്, ടൊയോട്ട ലാന്റ് ക്രുയിസർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ചിരിഞ്ജീവിക്കുണ്ട്. കോടികൾ മുടക്കി ഒരു പ്രെെവറ്റ് ജെറ്റും ചിരഞ്ജീവി വാങ്ങിയിട്ടുണ്ട്. ഇതിന്റെ വില വിവരം പുറത്ത് വിട്ടിട്ടില്ല.

  Also Read: വയസ് 40 ആയി, ഇതുവരെ അനുഭവിക്കാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായത്; മിഡ് ലൈഫ് ക്രൈസസാണെന്ന് രഞ്ജിനി ഹരിദാസ്

  1988 ൽ തന്നെ ചിരഞ്ജീവി സഹോദരൻ നാ​ഗേന്ദ്ര ബാബുവിന് ഒപ്പം ചേർന്ന് അഞ്ജന പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും തുടങ്ങിയിട്ടുണ്ട്. നടന്റെ അമ്മ അഞ്ജന ദേവിയുടെ ഓർമ്മയ്ക്കായാണ് പ്രൊഡക്ഷൻ ഹൗസിന് ഈ പേരിട്ടത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനി ആണിത്.

  Chiranjeevi Ram Charan

  ഐഎസ്എസിലും ചിരഞ്ജീവി പങ്കാളി ആണ്. 1650 കോടിയുടെ സ്വത്തുക്കളാണ് ചിരഞ്ജീവിക്ക് ആകെയുള്ളത്. സിനിമ അഭിനയം, നിർമാണം, പരസ്യം, നിക്ഷേപം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവ എല്ലാം ഈ സമ്പത്തിന്റെ ശ്രോതസ്സുകളാണ്.

  ആതുര സേവന രം​ഗത്തും സജീവമാണ് ചിരഞ്ജീവി. രാം ചരണടക്കം മൂന്ന് മക്കളാണ് ചിരഞ്ജീവിക്കുള്ളത്. ശ്രീജ കല്യാൺ, സുഷ്മിത എന്നീ രണ്ട് പെൺമക്കൾ ചിരഞ്ജീവിക്കുണ്ട്. അടുത്തിടെ ആണ് രാം ചരണിന്റെ ഭാര്യ ഉപാസന ​ഗർഭിണി ആയത്. ചിരഞ്ജീവി തന്നെയാണ് ഈ സന്തോഷ വാർത്ത ട്വിറ്ററിലൂടെ ആദ്യം അറിയിച്ചത്. ‍

  വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് രാം ചരണിന് കുഞ്ഞ് പിറക്കാൻ പോവുന്നത്. ഈ സന്തോഷത്തിലാണ് കുടുംബം, താരത്തിന്റെ ആരാധകരും സന്തോഷം പങ്കിടുന്നു.

  Read more about: chiranjeevi
  English summary
  Telugu Superstar Chiranjeevi's Net Worth And Lifestyle; Latest Details Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X