'പ്രഭാസ് സംവിധായകനെ അന്ധമായി വിശ്വസിച്ചു, എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു'; നടന്റെ സുഹൃത്ത്!

ബാഹുബലി എന്നാ സിനിമ കഴിഞ്ഞതിന് ശേഷം പ്രഭാസ് എന്ന നടന് എന്താണ് പറ്റിയതെന്ന ചോദ്യം ആരാധകരിൽ നിന്നും സ്ഥിരമായി ഉയരുന്ന ഒന്നാണ്. ബാഹുബാലി സീരിസിന് ശേഷം റിലീസ് ചെയ്ത പ്രഭാസിന്റെ മൂന്ന് സിനിമകളും വലിയ പരാജയമായിരുന്നു.

അതിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട സിനിമ ആദിപുരുഷായിരുന്നു. പ്രഭാസിനെപ്പോലെ പാൻ ഇന്ത്യൻ തലത്തിൽ റീച്ചുള്ള ഒരു നടൻ എന്തിന് ഇത്തരമൊരു സിനിമ ചെയ്തുവെന്ന സംശയമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ഒന്നടങ്കം ചോദിച്ചത്. 500 കോടി മുതൽ മുടക്കിൽ ഓം റൗട്ടായിരുന്നു ആദിപുരുഷ് ഒരുക്കിയത്.

പ്രഭാസ് സിനിമയിൽ നിന്ന് അടുത്തിടെയായി ഇടവേള എടുത്തതായി റിപ്പോർട്ട് വന്നിരുന്നു. കാൽമുട്ടിന്റെ സർജറിയെ തുടർന്നാണ് നടൻ താൽകാലികമായി സിനിമയിൽ നിന്ന് മാറിനിൽക്കുന്നതെന്നായിരുന്നു തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് പെട്ടെന്ന് സർജറി നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Prabhas

സലാർ, കല്‍ക്കി 2898 എഡി ആണ് ഇനി പ്രദർശനത്തിനെത്തുന്ന പ്രഭാസ് ചിത്രങ്ങൾ. നടനൊപ്പം കമല്‍ ഹാസന്‍, അമിതാഭ ബച്ചന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, പശുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നടൻ ദുൽഖർ സൽമാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.

അതിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. ഇനി വരുന്ന പ്രഭാസ് സിനിമകൾ വിജയം നേടണമെന്നും കലാമൂല്യമുള്ളവയാകണമെന്നും ആരാധകർക്ക് അതിയായ ആ​ഗ്രഹമുണ്ട്. ആദിപുരുഷ് സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പ്രഭാസിന്റെ ഹൈദരാബാദിൽ നിന്നുള്ള ഒരു സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

പ്രഭാസ് സംവിധായകൻ ഓം റൗട്ടിനെ അന്ധമായി വിശ്വസിച്ചുവെന്നും എന്തൊക്കയോ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്നുമാണ് താരത്തിന്റെ സുഹൃത്ത് പറയുന്നത്. 'പ്രഭാസ് ഓമിനെ റൗട്ടിനെ അന്ധമായി വിശ്വസിച്ചു. ദൈർഘ്യമേറിയതും കഠിനവുമായ ഷൂട്ടിങിനിടെ പലതവണ പ്രഭാസിന് കാര്യങ്ങൾ തെറ്റായി പോകുന്നതായി തോന്നിയിരുന്നു.'

'പക്ഷെ എല്ലാം ഡിസൈനും പ്ലാനും അനുസരിച്ചാണ് നടക്കുന്നതെന്നും തന്നെ മാത്രം വിശ്വസിക്കണമെന്നും ഓം റൗട്ട് ഇടയ്ക്കിടെ പ്രഭാസിനോട് പറയുകയും ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. സംവിധായകനെ അന്ധമായി വിശ്വസിക്കുക എന്നത് പ്രഭാസ് ഇനി തുടർന്ന് ചെയ്യില്ല.'

prabhas

'പ്രഭാസ് ഇനി സംവിധായകന്റെ കാഴ്ചപ്പാടിന് പൂർണ്ണമായും കീഴടങ്ങില്ല. ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരെപ്പോലെ പ്രഭാസും ഇനി മുതൽ സംവിധായകന് ക്രിയാത്മകമായ ഇൻപുട്ടുകൾ നൽകും. കൂടാതെ സംവിധായകൻ തെറ്റായി പോവുകയാണെന്ന് തോന്നുമ്പോൾ എതിർക്കുകയും ചെയ്യുമെന്നുമാണ്', പ്രഭാസിന്റെ സുഹൃത്ത് പറഞ്ഞതെന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദിപുരുഷ് ടീസർ ലോഞ്ച് ചടങ്ങിന് ശേഷം ഓം റൗട്ടിനോട് ദേഷ്യത്തിൽ പെരുമാറുന്ന പ്രഭാസിന്റെ വീഡിയോ കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടായിരുന്നു ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലാണ് പ്രഭാസിന്റെ സലാർ സംവിധാനം ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രഭാസിലെ നടന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായാകും റിലീസിനെത്തുക. കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാർ എന്ന ബിഗ് ബജറ്റ് സിനിമയുടെ നിർമാണം. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X