For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ച് ഞാന്‍ നിരന്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു'; രാം ചരണിന്റെ ഭാര്യ ഉപാസന

  |

  തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് രാംചരണ്‍. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ എന്നതിലുപരി അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാം ചരണിന് സാധിച്ചിട്ടുണ്ട്.

  ചിരുത്തയാണ് രാം ചരണിന്റെ ആദ്യ ചിത്രമെങ്കിലും എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത മഗധീരയിലൂടെയായിരുന്നു താരം പ്രശസ്തിയിലേക്കുയര്‍ന്നത്. രാജമൗലിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആറിലൂടെ ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ പ്രീതി നേടാന്‍ അദ്ദേഹത്തിനായി. ആചാര്യയാണ് രാം ചരണിന്റെ ഏറ്റവും പുതിയ ചിത്രം.

  2012-ലായിരുന്നു ഉപാസന കാമിനേനിയുമായുള്ള രാം ചരണിന്റെ വിവാഹം. അപ്പോളോ ലൈഫിന്റെ വൈസ് ചെയര്‍പേഴ്‌സണും സാമൂഹ്യപ്രവര്‍ത്തകയുമാണ് ഉപാസന കാമിനേനി. രാം ചരണിനെപ്പോലെ തന്നെ പ്രശസ്തയാണ് ഭാര്യ ഉപാസനയും.

  സിനിമയാണ് രാംചരണിന്റെ പ്രവര്‍ത്തന മേഖലയെങ്കില്‍ ഉപാസന പ്രവര്‍ത്തിക്കുന്നത് ആരോഗ്യമേഖലയിലാണ്. വനിതാ സംരംഭകരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ ഉപാസന ചെയ്യുന്നുണ്ട്.

  Also Read: 'ആ നടന്‍ എന്നെ പ്രണയം നടിച്ച് വഞ്ചിച്ചു'; കാമുകന്‍ ഒരു ഫ്ലര്‍ട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി മിനീഷ ലാംബ

  അടുത്തിടെ സദ്ഗുരുവുമായി ഉപാസന നടത്തിയ ഒരു സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങളായിട്ടും എന്തുകൊണ്ട് കുഞ്ഞുങ്ങളായില്ല എന്ന ചോദ്യം താന്‍ സ്ഥിരമായി നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉപാസന ഇപ്പോള്‍.

  വിവാഹിതരായി അമ്മമാരാകാത്ത താനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിതെന്നും അതേക്കുറിച്ച് താങ്കളുടെ മറുപടി എന്താണെന്നുമായിരുന്നു സദ്ഗുരുവിനോടുള്ള ഉപാസനയുടെ ചോദ്യം.

  അതേക്കുറിച്ച് ഉപാസന പറയുന്നത് ഇങ്ങനെയാണ്: 'എന്റെ വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ എന്റെ കുടുംബത്തോടൊപ്പം മനോഹരമായ ജീവിതമാണ് നയിക്കുന്നത്. എന്നിരുന്നാലും എന്റെ ജീവിതത്തില്‍ മൂന്ന് ആര്‍ ആര്‍ആര്‍-കളെച്ചുള്ള ചോദ്യത്തെ പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നു.

  റിലേഷന്‍ഷിപ്പ്, റീ പ്രൊഡക്ഷന്‍, റോള്‍ എന്നീ മൂന്ന് പദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് തന്നെ അലട്ടുന്നത്. എന്നെപ്പോലെ അനേകം സ്ത്രീകള്‍ നേരിടുന്ന ചോദ്യമാണിത്.' ഉപാസന പറയുന്നു.

  Also Read: എനിക്കെന്റെ അമ്മയെ വേണം! ഐശ്വര്യയുടെ മകനാണ് താനെന്ന് യുവാവ്; രാജ്യം ഞെട്ടിയ വെളിപ്പെടുത്തല്‍!

  അതിന് സദ്ഗുരു നല്‍കുന്ന മറുപടി ഇതാണ്.' നിങ്ങള്‍ പ്രത്യുത്പാദനം നടത്തുന്നില്ല എങ്കില്‍ ഞാന്‍ പുരസ്‌കാരം നല്‍കി ആദരിക്കും. നിങ്ങള്‍ക്ക് സമൂഹത്തോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം അതായിരിക്കും. ഒരു കടുവ പ്രസവിക്കുന്നില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ കടുവയോട് എന്തായാലും പ്രസവിക്കണമെന്ന് പറയും. കാരണം അവയുടെ വംശം നശിച്ചുകൊണ്ടിരിക്കുകയാണ്.

  എന്നാല്‍ മനുഷ്യരുടെ കഥ അങ്ങനെയല്ല. ജനസംഖ്യ പെരുകി വലിയ ഒരു ദുരന്തത്തിലേക്കാണ് നാം പോയികൊണ്ടിരിക്കുന്നത്. മനുഷ്യര്‍ കാര്‍ബണ്‍ ഫുട്പ്രിന്റിനെക്കുറിച്ച് ആശങ്കയിലാണ്. എന്നാല് ഹ്യൂമന്‍ ഫുട്പ്രിന്റ് കുറയ്ക്കുകയാണെങ്കില്‍ ആഗോളതാപനത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. പ്രസവിക്കുന്നില്ല എന്ന് സ്ത്രീകള്‍ വിചാരിക്കുന്നത് നല്ല കാര്യമാണ്. സദ്ഗുരു അഭിപ്രായപ്പെടുന്നു.

  Also Read: അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്

  Recommended Video

  Lakshmi Priya Daughter Singing: പരിപ്പ് പാട്ട് പാടി ലക്ഷ്മി പ്രിയയുടെ മകൾ | *BiggBoss

  Also Read: 'മദ്യപാനിയായിരുന്നു ഇപ്പോൾ രോ​ഗങ്ങളോട് പോരാടുന്നു'; തനിക്കുള്ള അസുഖങ്ങൾ വെളിപ്പെടുത്തി ശ്രുതി ​ഹാസൻ!

  സദ്ഗുരുവുമായുള്ള ഉപാസന കാമിനേനിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. നിരവധി ആരാധകരാണ് താരത്തിന്റെ തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

  Read more about: ram charan telugu
  English summary
  Telugu Superstar Ram Charan's wife Upasana Konidela asks Sadguru about kids; Video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X