'ഞാൻ‍ ബാലകൃഷ്ണയുടെ സിനിമകൾ കാണാറുണ്ട്... അദ്ദേഹം സംസാരിക്കുമ്പോൾ ഫിൽട്ടറില്ല, മനസിൽ തോന്നിയത് പറയും'

തെലുങ്ക് യുവതാരം രാജ് തരുൺ നായകനാകുന്ന പുതിയ സിനിമയാണ് തിരഗബദര സാമി. രവികുമാർ ചൗധരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാൽവി മൽഹോത്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആക്ഷൻ, ഇമോഷൻ, റൊമാൻസ് എന്നിവ ചേർന്ന സിനിമയായ തിരഗബദര സാമിയിൽ രാജ് തരുൺ ഒരു ആക്ഷൻ ഹീറോയായാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. മൽക്കപുരം ശിവകുമാറിൻ്റെ സുരക്ഷ് എൻ്റർടെയ്ൻമെൻ്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് പുറത്തിറങ്ങിയ ട്രെയിലറിനും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മാൽവി മൽഹോത്രയുടെ കരിയറിലെ അഞ്ചാമത്തെ സിനിമയാണ് തിരഗബദര സാമി ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാൽവി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Nandamuri Balakrishna Malvi Malhotra

സംവിധായകൻ എ.എസ് രവികുമാർ ചൗധരി വളരെ നല്ല കാഴ്ചപ്പാടുള്ള സംവിധായകനാണ്. അദ്ദേഹം പറഞ്ഞത് കൃത്യമായി നടപ്പിലാക്കി. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് മികച്ച അനുഭവമായിരുന്നു. എന്നെ ആകർഷിച്ച സിനിമയിലെ ഘടകങ്ങൾ ഇമോഷൻസ്, ആക്ഷൻ, പ്രണയം, ഫൺ തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയതാണ്. പ്രത്യേകിച്ച് രാജ് തരുണിൻ്റെ കഥാപാത്രം വളരെ രസകരമാണ്. നിശബ്ദനായി തുടങ്ങി പിന്നീട് ആക്ഷൻ ഹീറോയാകുന്ന കഥാപാത്രം.

പ്രേക്ഷകർ ആസ്വദിക്കുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. നിർമ്മാതാവ് മൽക്കപുരം ശിവകുമാർ വളരെ നല്ല മനുഷ്യനാണ്. എല്ലാവരും കുടുംബം പോലെയായിരുന്നു. എന്നെ തെലുങ്ക് സിനിമയിലേക്ക് പരിചയപ്പെടുത്തിയതിന് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ചിത്രത്തിൽ എന്റേത് വളരെ രസകരമായ ഒരു കഥാപാത്രമാണ്. എന്റെ ക്യാരക്ടർ വളരെ ഊർജ്ജസ്വലയായ ഒരു ഹൈപ്പർ ആക്റ്റീവ് പെൺകുട്ടിയെപ്പോലെയാണ്. കഥ മുഴുവൻ സംഭവിക്കുന്നത് എൻ്റെ കഥാപാത്രം കൊണ്ടാണ്. അതിൽ കുടുംബ ഘടകങ്ങളുമുണ്ട്. എനിക്കും ഒരു ആക്ഷൻ സീക്വൻസുണ്ട്. അത് നന്ദമൂരി ബാലകൃഷ്ണ ​ഗാരുവുമായി ബന്ധപ്പെട്ടതായിരിക്കും. ബാലകൃഷ്ണ ഗാരു പറയുമ്പോൾ ഒരു ഫിൽട്ടറും ഇല്ല. മനസിൽ തോന്നിയ പോലെ സംസാരിക്കുന്നു.

അതുപോലെയാണ് എൻ്റെ സ്വഭാവവും. സ്ത്രീകളെ സ്വയം പ്രതിരോധത്തിൻ്റെ പ്രാധാന്യം പഠിപ്പിക്കുന്നതാണ് എൻ്റെ കഥാപാത്രം. എൻ്റെ ആദ്യ സിനിമയിൽ തന്നെ ഒരു ആക്ഷൻ സീക്വൻസ് ചെയ്യാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ബാലകൃഷ്ണ ഗാരുവിൻ്റെ സിനിമകൾ ഞാൻ കാണാറുണ്ട്.

Nandamuri Balakrishna Malvi Malhotra

എല്ലാ ഇൻഡസ്ട്രികളിലും അദ്ദേഹത്തിന് വലിയ ആരാധകരുണ്ട്. അദ്ദേഹം വളരെ ഫണ്ണാണ്. അദ്ദേഹത്തിൻ്റെ അവസാനമറങ്ങിയ ഭഗവന്ത് കേസരി ഞാൻ ശരിക്കും ആസ്വദിച്ച സിനിമയാണ് എന്നാണ് മാൽവി മൽഹോത്ര പറഞ്ഞത്. ഹിമാചൽ പ്രദേശിലാണ് മാൽവിയുടെ ജനനം. പഠനത്തിനായാണ് താരം മുംബൈയിൽ എത്തിയത്. അവിടെ വെച്ച് തിയേറ്റർ ആർട്‌സിൽ ചേർന്നു താരം.

ടെലിവിഷൻ മേഖലയിൽ നിന്നാണ് മാൽവി കരിയർ ആരംഭിച്ചത്. പിന്നെ ഒരു ഹിന്ദി സിനിമ ചെയ്യാൻ അവസരം കിട്ടി. ശേഷം മലയാളം, തമിഴ് ഇന്റസ്ട്രിയിലും മാൽവിക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചു. തെലുങ്കിലെ മാൽവിയുടെ ആദ്യ ചിത്രമാണ് തിരഗബദര സാമി.

More from Filmibeat

Read more about: nandamuri balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X