പ്രഭാസ് വിവാഹിതനാകാത്തതിന് കാരണമതാണ്; 44 ലും ബാച്ചിലറായി തു‌ടരുന്നതിന് പിന്നിൽ; രാജമൗലിയുടെ വാക്കുകൾ

തുടരെ പരാജയ സിനിമകൾ വന്നെങ്കിലും പ്രഭാസിന്റെ താരമൂല്യത്തിന് ഇന്നും ഒരു കോട്ടവും തട്ടിയി‌ട്ടില്ല. പുതിയ ചിത്രം കൽകി 2989 എഡിക്ക് ലഭിച്ച സ്വീകാര്യത ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ബാഹുബലിയിലൂടെ ത്രസിപ്പിച്ച പഴയ പ്രഭാസിനെ തിരികെ ലഭിക്കണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. ബാഹുബലി വൻ കുതിച്ച് ചാട്ടമാണ് പ്രഭാസിന്റെ കരിയർ ​ഗ്രാഫിലുണ്ടാക്കിയത്. എന്നാൽ പിന്നീട് ഈ സിനിമയുണ്ടാക്കിയ താരപ്രഭ നടന് ഒരുപരിധി വരെ വിനയായി.

ബാഹുബലിക്ക് ശേഷം വന്ന സിനിമകളൊന്നും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഇതിനി‌ടെ നടന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ചർച്ചയായി. 44 കാരനായ പ്രഭാസ് ഇതുവരെയും വിവാഹിതനായിട്ടില്ല. വിവാ​ഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നടൻ ഒഴിഞ്ഞ് മാറാറാണ് പതിവ്. എന്തുകൊണ്ടാണ് നടൻ വിവാഹിതനാകാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. വിവാഹിതനാകില്ലെന്ന് പ്രഭാസ് എവിടെയും പറഞ്ഞിട്ടില്ല.

Prabhas

ഒന്നിലേറെ നടിമാരുമായി ​ഗോസിപ്പുകൾ വന്നെങ്കിലും താരം ഇതെല്ലാം നിഷേധിക്കുകയാണുണ്ടായത്. പ്രഭാസ് വിവാഹിതനാകാത്തതിനെക്കുറിച്ച് ഒരിക്കൽ സംവിധായകൻ രാജമൗലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രഭാസിന്റെ മൂന്ന് പരിമിതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. പ്രഭാസ് വലിയ മടിയനാണെന്ന് രാജമൗലി അന്ന് തുറന്ന് പറഞ്ഞു. മടി കാരണമാണ് നടൻ വിവാഹം പോലും ചെയ്യാത്തതെന്ന് സംവിധായകൻ പറഞ്ഞു.

ഒരു പെൺകുട്ടിയെ കണ്ടെത്തുക, അവളുടെ മാതാപിതാക്കളോട് സംസാരിക്കുക തുടങ്ങിയവയെല്ലാം പ്രഭാസിനെ സംബന്ധിച്ച് വലിയ ജോലിയാണെന്നും രാജമൗലി പറഞ്ഞു. ഒരു അഭിമുഖത്തിൽ പ്രഭാസും ഇക്കാര്യം സമ്മതിച്ചി‌ട്ടുണ്ട്. ഞാൻ മടിയനും ലഞ്ജാശീലനും പുതിയ ആൾക്കാരെ കാണാൻ മടിയുള്ള ആളുമാണ്. എങ്ങനെ താൻ സിനിമാ രം​ഗത്തെത്തി എന്ന് ചിലപ്പോൾ തനിക്ക് തോന്നാറുണ്ടെന്നും പ്രഭാസ് എന്ന് അന്ന് വ്യക്തമാക്കി.

Prabhas

പ്രഭാസ് വിവാഹിതനാകുമെന്ന് നടന്റെ കുടുംബം നേരത്തെ പറഞ്ഞിട്ടുമുണ്ട്. എന്നാൽ പ്രഭാസ് ഇതുവരെയും വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. നേരത്തെ നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. പ്രഭാസിന്റെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. ബാഹുബലി ഉൾപ്പെടെ ഒന്നിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നു എന്നാൽ പിന്നീട് ബന്ധം മുന്നോട്ട് പോയില്ലെന്നുമാണ് കുറച്ച് നാൾ മുമ്പ് വരെ പ്രചരിച്ച ​ഗോസിപ്പുകൾ. വർഷങ്ങളായി തുടരുന്ന ഗോസിപ്പായതിനാൽ പ്രഭാസോ അനുഷ്കയോ ഇത് കാര്യമാക്കിയില്ല. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. കരിയറിൽ നിന്നും ഇടവേളയെടുത്ത അനുഷ്ക അടുത്തിടെയാണ് വീണ്ടും സജീവമായി തുടങ്ങിയത്. കത്തനാർ എന്ന മലയാള ചിത്രമുൾപ്പെടെ നടിയുടേതായി പുറത്തിറങ്ങാനുണ്ട്. അനുഷ്കയുടെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് പ്രഭാസ് സിനിമകളുടെ തിരക്കിലാണ്. അനുഷ്കയ്ക്ക് ശേഷം നടി കൃതി സനോനുമായി പ്രഭാസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നിരുന്നു. എന്നാൽ താരങ്ങൾ ഈ വാർത്ത നിഷേധിച്ചു.

More from Filmibeat

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X