മക്കളുടെ പേരില്‍ ഭാര്യയുമായി അല്ലു അര്‍ജുന്‍ വഴക്കാണ്! താരദമ്പതിമാര്‍ക്കിടയിലെ വാക്കേറ്റത്തിന് കാരണമിത്

ഒരു കാലത്ത് മലയാളത്തിലെ പെണ്‍കുട്ടികളുടെ സ്വപ്‌ന നായകനായിരുന്നു അല്ലു അര്‍ജുന്‍. തെലുങ്കില്‍ നിന്നും റീമേക്ക് ചെയ്ത സിനിമകളിലൂടെയാണ് അല്ലു അര്‍ജുന്‍ കേരളത്തിലുള്ളവരെ ആരാധകരാക്കിയത്. ഇപ്പോഴും അല്ലു അര്‍ജുന് അതേ സ്‌നേഹമാണ് കിട്ടാറുള്ളത്. ഇടയ്ക്ക് നടന്‍ വിവാഹിതനായതോട് കൂടിയാണ് നടന്റെ പിന്നാലെയുള്ള ആരാധികമാരുടെ കാത്തിരിപ്പ് അവസാനിച്ചത്.

അതേ സമയം അല്ലു അര്‍ജുനെയും ഭാര്യ സ്‌നേഹയെ കുറിച്ചും അധികമാര്‍ക്കും അറിയാത്ത ചില കഥകള്‍ കൂടി പുറത്ത് വരികയാണ്. ഇരുവരും തമ്മില്‍ മിക്കപ്പോഴും വഴക്കാണെന്നും അതില്‍ പ്രധാന ഘടകമായി മാറുന്നത് മക്കളാണെന്നുമാണ് പറയപ്പെടുന്നത്. അത്തരത്തില്‍ താരങ്ങളുടെ വഴക്കിന് കാരണമായ സംഭവത്തെ കുറിച്ച് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട് വായിക്കാം..

allu-arjun-family

ടോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് അല്ലു അര്‍ജുനും-സ്‌നേഹ റെഡ്ഡിയും. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. 2011 ലാണ് അല്ലു അര്‍ജുന്‍ സ്‌നേഹ റെഡ്ഡിയെ വിവാഹം കഴിച്ചത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിയായ ചന്ദ്രശേഖര്‍ റെഡ്ഡിയുടെ മകളാണ് സ്‌നേഹ. ഒരു പൊതു സുഹൃത്ത് വഴിയാണ് സ്‌നേഹ അല്ലു അര്‍ജുനെ പരിചയപ്പെടുന്നത്.

ഒരു സുഹൃത്തിനെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അല്ലു അര്‍ജുന്‍ സ്നേഹ റെഡ്ഡിയെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ നടന് സ്നേഹയോട് പ്രണയം തോന്നി. ശേഷം അല്ലു അര്‍ജുന്‍ തന്റെ പ്രണയത്തെക്കുറിച്ച് അച്ഛന്‍ അല്ലു അരവിന്ദിനോട് പറഞ്ഞു. ശേഷം അദ്ദേഹം ഈ ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ പോയി. എന്നാല്‍ തന്റെ മകളെ സിനിമാക്കാരന് കൊടുക്കില്ലെന്നാണ് ചന്ദ്രശേഖര്‍ റെഡ്ഡി പറഞ്ഞത്.

അല്ലു അര്‍ജുന്‍ തന്നെ വിവാഹം കഴിക്കുമെന്നും അയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയിലായിരുന്നു സ്നേഹ. എന്തായാലും ചന്ദ്രശേഖര്‍ റെഡ്ഡി വിവാഹത്തിന് സമ്മതിച്ചു. അങ്ങനെയാണ് 2011 ല്‍ ഇരുവരും വവാഹിതരാവുന്നത്. ഇരുവര്‍ക്കും അയാന്‍, അര്‍ഹ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.

allu-arjun-family

എന്നാല്‍ അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും തമ്മില്‍ വഴക്കുകള്‍ പതിവാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. കുട്ടികളുടെ കാര്യത്തിലാണ് ഈ പ്രശ്‌നങ്ങളൊക്കെ. മക്കളെ അടിക്കാനോ ഉപദ്രവിക്കാനോ പാടില്ലെന്നും എന്നാല്‍ ഭയപ്പെടുത്തേണ്ട സമയത്ത് അവരെ പേടിപ്പിക്കുക തന്നെ വേണമെന്നാണ് സ്‌നേഹയുടെ നിലപാട്. ഇക്കാര്യത്തില്‍ അല്ലു അര്‍ജുന്‍ നേരെ മറിച്ചാണ്. മക്കള്‍ എന്ത് ചോദിച്ചാലും ഉടന്‍ അത് നിഷേധിക്കാതെ സാധിച്ച് കൊടുക്കും.

ഇങ്ങനെ ചെയ്യുന്നത് കരുത്തും സ്വതന്ത്രരുമായ സ്വഭാവ സവിശേഷതകള്‍ കുട്ടികളില്‍ ഇല്ലാതാകും. ജീവിതത്തില്‍ പോരാടുന്ന തത്വശാസ്ത്രം നഷ്ടപ്പെടും. കുട്ടികളെ ചീത്തയാക്കരുതെന്നും സൗമ്യമായി വളര്‍ത്തണമെന്നുമാണ് സ്‌നേഹ പറയുന്നത്. സ്‌നേഹയുടെ വാക്കുകള്‍ അല്ലു അര്‍ജുന്‍ ചെവിക്കൊള്ളാറില്ലെന്നാണ് വഴക്കുകള്‍ക്ക് കാരണം. മാത്രമല്ല ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവാറുണ്ട്.

അല്ലു അര്‍ജുന് കുട്ടികള്‍ ജീവനാണ്. വിശ്രമം കിട്ടിയാല്‍ അവരോടൊപ്പം കളിച്ചു രസിക്കും. മക്കള്‍ക്കൊപ്പമുള്ള രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും പതിവാണ്.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X