വിവാഹത്തിനൊരുങ്ങിയ നടിയെ തോക്ക് ചൂണ്ടി പേടിപ്പിച്ചു! എന്‍ടിആറിന്റെ രണ്ടാം വിവാഹം മുടങ്ങാന്‍ കാരണമായത് അനിയന്‍
തെലുങ്ക് സിനിമാലോകത്തെ പ്രമുഖ താരകുടുംബമാണ് എന്‍ടി രാമറാവുവിന്റേത്. ഒരു കാലത്ത് നടന്‍, സംവിധായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍ എന്നിങ്ങനെ സിനിമയിലെ പല മേഖലകളിലും എന്‍ടിആര്‍ നിറസാന്നിധ്യമായിരുന്നു. അങ്ങനെ സൂപ്പര്‍താരപദവിയിലെത്തിയ സമയത്ത് അദ്ദേഹം രാഷ്ട്രീയത്തിലും ചുവടുറപ്പിച്ചു. ഏഴ് വര്‍ഷത്തോളം ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായിട്ടും സേവനം അനുഷ്ടിച്ചിരുന്നു.
സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എന്‍ടി രാമറാവു വിവാഹിതനായിരുന്നു. ഈ ബന്ധത്തില്‍ പന്ത്രണ്ടോളം മക്കളും ജനിച്ചു. ഇതിനിടയില്‍ രാമറാവുവിനൊരു പ്രണയം കൂടി ഉണ്ടായി. ഭാര്യ അറിയാതെ ഒരു നടിയെ രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു എന്‍ടിആറിന്റെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്റെ ഇടപെടലായിരുന്നു ആ ബന്ധം തകരാന്‍ കാരണമായത്. ഈ കഥ വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്.

1949-ല്‍ 'മാനദേശം' എന്ന ചിത്രത്തിലൂടെ നടനായി എന്‍ടിആര്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ 1943 ല്‍ അദ്ദേഹം നന്ദമൂരി ബസവതാരകത്തെ വിവാഹം കഴിച്ചിരുന്നു. നാടകങ്ങളില്‍ അഭിനയിച്ചതിന് ശേഷം സിനിമയില്‍ വിജയിച്ച എന്‍ടിആറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അക്കാലത്ത് ഭാര്യ ഹൈദരാബാദിലായിരുന്നു, അദ്ദേഹം സിനിമയുടെ ആവശ്യത്തിനായി മദ്രാസിലുമായിരുന്നു. പരസ്പരം തമ്മില്‍ കാണുന്നത് ഇടവേളകളിലാണ്.
ചിത്രീകരണത്തിന്റെ ഇടവേളയില്‍ വീട്ടിലെത്തുന്ന എന്‍.ടി.രാമറാവു കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യയെ കൂടി മദ്രാസിലേക്ക് കൊണ്ടുപോയി. അക്കാലത്ത് കുടുംബാസൂത്രണത്തെ കുറിച്ച് അറിയാത്തതിനാല്‍ ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികള്‍ ജനിച്ചു കൊണ്ടേയിരുന്നു. അങ്ങനെ എന്‍ടിആറിനും ബസവതാരകത്തിനുമായി 12 കുട്ടികള്‍ ജനിച്ചു. കണക്ക് പരിശോധിക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും ഇവര്‍ക്ക് കുഞ്ഞുങ്ങള്‍ ജനിച്ച് കൊണ്ടേയിരുന്നു എന്ന് പറയാം.
ബസവതാരകത്തിന് എല്ലായ്‌പ്പോഴും ഗര്‍ഭിണിയാവാനും പ്രസവിക്കാനുമായിരുന്നു സമയം ഉണ്ടായിരുന്നത്. ഈ സമയത്തൊക്കെ എന്‍ടിആര്‍ സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായി. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്തതതിനാല്‍ വീട്ടിലെത്തിയാല്‍ അദ്ദേഹത്തിന് ആശ്വാസം കണ്ടെത്താന്‍ സാധിച്ചില്ല. ഭാര്യ അടുത്തില്ലാത്തപ്പോള്‍ തനിക്ക് ഏകാന്തത അനുഭവിക്കേണ്ടതായി വന്നതിനെ കുറിച്ച് രാമറാവു മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഇതിനിടയിലാണ് നടി കൃഷ്ണകുമാരിയുമായി രാമറാവു അടുപ്പത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. സ്‌ക്രീനിന് മുന്നില്‍ നല്ലൊരു കെമിസ്ട്രി പടുത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. അങ്ങനെ ഈ കൂട്ടുകെട്ടിലെ സിനിമകളൊക്കെ വലിയ വിജയമായി. ഇത് താരങ്ങള്‍ക്കിടയില്‍ പ്രണയത്തിന് കാരണമായി. പ്രണയം മാത്രമല്ല, വിവാഹത്തിലേക്കും ഈ ബന്ധം നീണ്ട് പോയി. ആരുമറിയാതെ കൃഷ്ണ കുമാരിയെ വിവാഹം കഴിക്കാനാണ് രാമറാവു തീരുമാനിച്ചത്. വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളും നടത്തി.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം നടക്കും എന്ന അവസ്ഥയിലെത്തിയപ്പോള്‍ രാമറാവു ഇക്കാര്യം തന്റെ ഇളയ സഹോദരനും നിര്‍മ്മാതാവുമായ ത്രിവിക്രമ റാവുവിനോട് പറഞ്ഞു. ഇതറിഞ്ഞ ഉടനെ ത്രിവിക്ര റാവു മദ്രാസിലേക്ക് പോവുകയും കൃഷ്ണ കുമാരിയുടെ വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തി. ആന്ധ്രയിലെ ജനങ്ങള്‍ എന്‍ടിആറിനെ രാമനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം വേറൊരു വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സഹോദരന്‍ പറഞ്ഞു. രണ്ടാം വിവാഹം എന്‍ടിആറിന്റെ പ്രശസ്തി നഷ്ടപ്പെടുത്തുമെന്ന് പറയുന്നതിനൊപ്പം തോക്ക് ചൂണ്ടി കാണിച്ച് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെ മദ്രാസില്‍ നിന്നും കൃഷ്ണ കുമാരി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. അങ്ങനെ ഇളയ സഹോദരന്‍ ത്രിവിക്രമ റാവു ഇടപെട്ടതാണ് എന്‍ടിആറിന്റെ രണ്ടാം വിവാഹം മുടങ്ങാന്‍ കാരണമായത്. രസകരമായ കാര്യം ഭര്‍ത്താവിന് അവിഹതമുണ്ടായതൊന്നും അദ്ദേഹത്തിന്റെ ഭാര്യ ബസവതാരകം അറിഞ്ഞില്ലെന്നുള്ളതാണ്. അടുത്തിടെ തെലുങ്കിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ കഥ വെളിപ്പെടുത്തുന്നത്.


Click it and Unblock the Notifications











