അവളും ഞാനും സന്തോഷത്തിലാണ്; വേര്‍പിരിഞ്ഞതിന് ശേഷം മുന്‍ഭാര്യയെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗചൈതന്യ
കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ചര്‍ച്ചകളില്‍ നിറഞ്ഞ താരങ്ങളാണ് സാമന്തയും നാഗ ചൈതന്യയും. വലിയ ആഘോഷമായി വിവാഹം കഴിച്ചവര്‍ ആണെങ്കിലും നാല് വര്‍ഷം കൊണ്ട് ഇരുവരും ബന്ധം അവസാനിപ്പിച്ചു. തുടക്കത്തില്‍ അഭ്യൂഹങ്ങള്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് കേട്ടതൊക്കെ സത്യമാണെന്ന് താരങ്ങള്‍ തന്നെ വെളിപ്പെടുത്തി. പിന്നാലെ സാമന്ത പല അഭിമുഖങ്ങളിലൂടെയും അല്ലാതെയുമായി വിവാഹമോചനത്തെ കുറിച്ചും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കി കൊണ്ടും വന്നിരുന്നു.
അന്നും ഇന്നും യാതൊരുവിധ പ്രതികരണവും ഇല്ലാതെയിരുന്നത് നാഗ ചൈതന്യയ്ക്ക് ആയിരുന്നു. പലപ്പോഴായി ആരാധകരടക്കം ചോദ്യങ്ങളുമായി വന്നെങ്കിലും നടന്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറി. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയുടെ പ്രൊമോഷന് എത്തിയപ്പോള്‍ സാമന്തയെ കുറിച്ച് ആദ്യമായി താരം പ്രതികരിച്ചിരിക്കുകയാണ്. പുതിയ സിനിമയായ ബംഗരാജുവിൻ്റെ പ്രൊമോഷന് എത്തിയതായിരുന്നു നടൻ.

തന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായിട്ടുള്ള ഉത്തരം നല്‍കി കൊണ്ടായിരുന്നു നാഗചൈതന്യ എത്തിയത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ കൊവിഡിനെ കുറിച്ചാണോ ചോദിക്കുന്നതെന്ന് താരം തിരിച്ച് ചോദിച്ചു. എന്നാല്‍ അതല്ല വിവാഹമോചനത്തെ കുറിച്ചും സാമന്തയെ കുറിച്ചും പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം സംസാരിക്കുകയായിരുന്നു. മുന്‍ഭാര്യയും നടിയുമായ സാമന്ത സന്തോഷത്തില്‍ തന്നെയാണെന്നാണ് നടന്‍ പറയുന്നത്.

'എല്ലാം ഓക്കെയാണ്. അവളും സന്തോഷത്തോടെ ഇരിക്കുന്നു. ഞാനും സന്തോഷത്തിലാണ്. ഞങ്ങള്‍ രണ്ട് പേരെയും സംബന്ധിച്ച് അത് വളരെ നല്ല തീരുമാനമായിരുന്നു. ഞങ്ങളുടെ താല്‍പര്യവും അങ്ങനെ തന്നെയായിരുന്നു. പിന്നെ ഈ സാഹചര്യത്തില്‍ പറയുമ്പോള്‍ രണ്ട് പേരുമെടുത്ത ഏറ്റവും മികച്ച തീരുമാനം തന്നെയാണ് വിവാഹമോചനമെന്നാണ് നാഗ പറയുന്നത്'. വളരെ സിംപിളായിട്ടാണ് നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇതുവരെ പലയിടങ്ങളില്‍ നിന്നും സമാനമായ ചോദ്യമുണ്ടായെങ്കിലും നടന്‍ മറുപടി പറഞ്ഞിരുന്നില്ല. ആദ്യമായി പ്രതികരണം ലഭിച്ചതോടെ ആരാധകരും സന്തോഷത്തിലണ്.

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. 2010 മുതല്‍ അടുത്ത സൗഹൃദത്തിലുള്ള ഇരുവരും വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. രണ്ട് മതാചാരപ്രകാരം വലിയ ആഘോഷത്തോടെ ഗോവയില്‍ വെച്ച് ഒരാഴ്ചയോളം നീണ്ട വിവാഹമായിരുന്നു താരങ്ങളുടേത്. വിവാഹശേഷമുള്ള യാത്രകളും മറ്റുമൊക്കെ സന്തോഷം നിറഞ്ഞതും ആയിരുന്നു. വൈകാതെ താരദമ്പതിമാര്‍ക്കിടയിലേക്ക് കുഞ്ഞ് വരുമെന്നും സാമന്ത ഗര്‍ഭിണിയാവാനുള്ള തയ്യാറെടുപ്പില്‍ ആണെന്നുമൊക്കെ പ്രചരിക്കുന്നതിനിടയിലാണ് വേര്‍പിരിയല്‍ വാര്‍ത്ത വന്നത്.
Recommended Video

മാസങ്ങളോളം അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് ശേഷം ഒക്ടോബര്‍ രണ്ടിനാണ് ഭാര്യ-ഭര്‍ത്താവ് എന്ന റോളുകളില്‍ നിന്നും ഞങ്ങള്‍ പിന്മാറുകയാണെന്ന് ഇരുവരും പറഞ്ഞത്. ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ സുഹൃത്തുക്കളെ പോലെ കഴിയുമെന്നും രണ്ടാളും വ്യക്തമാക്കിയെങ്കിലും പിന്നീട് യാതൊരുവിധ കോണ്‍ടാക്ടും ഇല്ലാത്തത് പോലെയാണ് പെരുമാറിയത്. പലപ്പോഴായി സാമന്ത മറുപടികളുമായി വന്നെങ്കിലും അതൊക്കെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.


Click it and Unblock the Notifications











