സമാന്തയുമായി പിരിഞ്ഞതിന് കാരണം അതല്ല; എങ്കിൽ നടൻ ശോഭിതയുമായി അടുക്കില്ലായിരുന്നു; പുതിയ വാദം
നാഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയമാണ് സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചാ വിഷയം. വിവാഹ നിശ്ചയ ഫോട്ടോ പുറത്ത് വന്നപ്പോൾ പലരും അത്ഭുതപ്പെട്ടു. താരങ്ങൾ പ്രണയത്തിലാണെന്ന് കുറച്ച് കാലമായി ഗോസിപ്പുണ്ടായിരുന്നു. ഒരുമിച്ചുള്ള യാത്രകളിൽ നിന്നുള്ള ഫോട്ടോയും പുറത്ത് വന്നു. എന്നാൽ ഇവർ പെട്ടെന്ന് വിവാഹത്തിന് തയ്യാറാകുമെന്ന് പലരും കരുതിയിരുന്നില്ല. മികച്ച സിനിമകളും സീരീസുമായി കരിയറിൽ മുന്നേറുകയാണ് ശോഭിത. നാഗ ചൈതന്യയും സിനിമകളുടെ തിരക്കുകളിലാണ്.
നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരാകാൻ പോകുന്ന വാർത്ത സിനിമാ ലോകത്തുണ്ടായ സംസാരങ്ങൾ ചെറുതല്ല. കുറച്ച് കാലത്തെ ഡേറ്റിംഗിന് ശേഷമാണ് ഇവർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. നാഗ ചൈത്യയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിനെക്കുറിച്ചുള്ള ഗോസിപ്പുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടെയാണ് നടൻ രണ്ടാം വിവാഹത്തിനൊരുങ്ങുന്നത്. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ ഈ വിവാഹ ബന്ധം വേർപിരിഞ്ഞു.

പ്രണയ വിവാഹവും വേർപിരിയലും ഏറെ ചർച്ചയായി. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു സമാന്തയും നാഗ ചൈതന്യയും. ഇവർ ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ സന്തോഷിച്ചതാണ്. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായി. വിവാഹ ശേഷം സമാന്തയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടായിട്ടുണ്ട്. ഫാമിലി മാൻ എന്ന സീരീസിലൂടെ ബോളിവുഡിലും ശ്രദ്ധ ലഭിച്ചു.
ഈ സിനിമയിൽ കിടപ്പറ രംഗത്തിൽ അഭിനയിക്കാൻ സമാന്ത തയ്യാറായി. ഇതാണ് നാഗ ചൈതന്യയുമായി പിരിയാൻ കാരണമെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ശോഭിതയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ അഭ്യൂഹം അവസാനിച്ചു. കാരണം സമാന്തയേക്കാളും കൂടുതൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശോഭിത ധുലിപാല.

മേഡ് ഇൻ ഹെവൻ, നൈറ്റ് മാനേജർ തുടങ്ങിയ സീരീസുകളിൽ ശോഭിത ചെയ്ത ഇന്റിമേറ്റ് സീനുകൾ ചർച്ചയായതാണ്. കരിയറിന് വലിയ പ്രാധാന്യം കൊടുക്കുന്ന നടിയാണ് ശോഭിത. വിവാഹ ശേഷം സിനിമാ രംഗം വിടാൻ നടി തയ്യാറാവില്ലെന്നും ആരാധകർ പറയുന്നു. സമാന്ത കരിയറിന് പ്രാധാന്യം കൊടുത്തതാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന ഗോസിപ്പുകൾ തെറ്റാണെന്ന് ഇത് വ്യക്തമാക്കുന്നെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
സമാന്ത വിവാഹ ശേഷവും സിനിമാ രംഗത്ത് തുടർന്നതാണ് പ്രശ്നമായതെങ്കിൽ സിനിമാ രംഗത്ത് നാൾക്ക് നാൾ തിരക്കേറി വരുന്ന ശോഭിതയെ നാഗ ചൈതന്യ വിവാഹം ചെയ്യുമോയെന്നും ഇവർ ചോദിക്കുന്നു. വിവാഹ മോചന സമയത്ത് സമാന്തയ്ക്ക് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന കുറ്റപ്പെടുത്തൽ ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം വിവാഹമോചനത്തിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയെ ഡേറ്റ് ചെയ്യുന്നത്. വേർപിരിയലിന് ശേഷം സമാന്ത ഇതുവരെ മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല.


Click it and Unblock the Notifications