'രാം ചരണിന് ഇനിയൊരു കുഞ്ഞ് പിറക്കില്ല'; ജോത്സ്യന്റെ പ്രവചനം; വിനയായത് ചിരഞ്ജീവിയുടെ ആവേശം

കാത്തിരിപ്പുകൾക്കൊടുവിൽ രാം ചരണിനും ഉപാസനയ്ക്കും കുഞ്ഞ് പിറന്നിരിക്കുകയാണ്. താരദമ്പതികളുടെ കുടുംബത്തിലും ആരാധകർക്കിടയിലും വലിയ ആഘോഷമായിരിക്കുകയാണ് ഈ സന്തോഷവാർത്ത. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജനിച്ച കുഞ്ഞായതിനാൽ ദമ്പതികളുടെ കുടുംബം അതീവ ആഹ്ലാദത്തിലാണ്. കഴിഞ്ഞ ദിവസം രാം ചരണിന്റെ പിതാവ് നടൻ ചിരഞ്ജീവി തന്റെ സന്തോഷം മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ചെയ്തു.

ഉപാസന പ്രസവിച്ചതറിഞ്ഞ് രാവിലെ തന്നെ അപ്പോളോ ആശുപത്രിയിൽ ചിരഞ്ജീവിയും ഭാര്യ സുരേഖയും എത്തി. കുഞ്ഞിനെ കണ്ട് മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസമായ ചൊവ്വാഴ്ച കുഞ്ഞ് ജനിച്ചതിൽ സന്തോഷമുണ്ട്. ശുഭമുഹൂർത്തത്തിലാണ് അവളുടെ ജനനം. സവിശേഷ ജാതകമാണ്. ശ്രീരാമന്റെ ജന്മനക്ഷത്രമാണ് കുഞ്ഞിനെന്നും ചിരഞ്ജീവി പറഞ്ഞു.

കുഞ്ഞിനെ ​ഗർഭം ധരിച്ചപ്പോൾ മുതൽ നല്ല കാര്യങ്ങളാണ് തന്റെ കുടുംബത്തിൽ സംഭവിച്ചതെന്നും ചിരഞ്ജീവി വ്യക്തമാക്കി. രാം ചരണിന്റെ കരിയർ വളർച്ചയും തന്റെ സഹോദരന്റെ മകൻ വരുൺ തേജിന്റെ വിവാഹ നിശ്ചയവുമാണ് ഇതിന് ഉദാഹരണമായി താരം ചൂണ്ടിക്കാണിച്ചത്.

Ram Charan, Upasana

എന്നാൽ കുഞ്ഞ് ജനിച്ച സമയമുൾപ്പെടെ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് പല ചർച്ചകൾക്കും വഴിവെച്ചു. താരപുത്രിയുടെ ജാതകം വരെ യൂട്യൂബ് ചാനലുകളിൽ ചർച്ചയാണ്. ജോത്സ്യരെന്ന് അവകാശപ്പെടുന്നവർ കുഞ്ഞിന്റെ ഭാവിയും പ്രവചിച്ചു. രാം ചരണിനും ഉപാസനയ്ക്കും ഇനിയൊരു കുഞ്ഞ് ഉണ്ടാവില്ലെന്ന് വരെ പ്രവചനങ്ങൾ നീണ്ടു. ചിരഞ്ജീവി ജനന സമയവും മറ്റും പറയേണ്ടിയിരുന്നില്ലെന്നാണ് താരദമ്പതികളുടെ ആരാധകർ പറയുന്നത്. വലിയ ജനശ്രദ്ധ ലഭിക്കുന്നവരായതിനാൽ മകളുടെ സ്വകാര്യത സംരക്ഷിക്കലാണ് രാം ചരണിനും ഉപാസനയ്ക്കും മുന്നിൽ ഇനിയുള്ള വെല്ലുവിളി.

ആശുപത്രി വിട്ട ശേഷം ചിരഞ്ജീവി താമസിക്കുന്ന തറവാട്ടിലേക്ക് താമസം മാറാനാണ് ഉപാസനയുടെയും രാം ചരണിന്റെയും തീരുമാനം. ഉപാസനയാണ് നേരത്തെ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ദമ്പതികൾ കുഞ്ഞ് പിറന്ന ശേഷം മാറിത്താമസിക്കുന്നുണ്ട്. എന്നാൽ ഇതിന് വിപരീതമാണ് ഞങ്ങളുടെ തീരുമാനം. ഇപ്പോൾ ഞങ്ങൾ വേറെ വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ ഇനി രാം ചരണിന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുകയാണെന്നും ഉപാസന വ്യക്തമാക്കി.

ഞങ്ങളെ രണ്ട് പേരെയും വളർത്തിയത് മുത്തശ്ശനും മുത്തശ്ശിയുമാണ്. ആ സന്തോഷം കുഞ്ഞിനും വേണം. മാത്രവുമല്ല ഞങ്ങൾ രണ്ട് പേരും ജോലി ചെയ്യുന്നവരാണ്. അതിനാൽ കുഞ്ഞിനെ വളർത്താൻ വീട്ടുകാരുടെ സഹായവും പിന്തുണയും ആവശ്യമാണെന്നും ഉപാസന പറഞ്ഞു.

Ram Charan, Upasana

കരിയറിലെ തിരക്കുകൾ കാരണമാണ് കുഞ്ഞ് പിന്നീട് മതി എന്ന് ഉപാസനയും രാം ചരണും തീരുമാനിച്ചത്. രാം ചരൺ സിനിമാ തിരക്കുകളിൽ ആയിരുന്നെങ്കിൽ ഉപാസന അപ്പോളോ ഫൗണ്ടേഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. 2012 ലാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞ് പിന്നീട് മതിയെന്ന തീരുമാനിച്ച ഉപാസന എ​​ഗ് ഫ്രീസിം​ഗ് ചെയ്തു. അടുത്തിടെയാണ് എ​ഗ് ഫ്രീസ് ചെയ്ത കാര്യം താരപത്നി തുറന്ന് പറഞ്ഞത്. അടുത്തിടെ മാതൃദിനത്തിൽ ഉപാസന പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു.

അമ്മയാകാൻ വൈകാരികമായി തയ്യാറെടുത്ത ശേഷമാണ് ​ഗർഭം ധരിച്ചത്. സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് ഒപ്പമെത്താനോ, പാരമ്പര്യം നിലനിർത്താനോ, ദാമ്പത്യ ജീവിതം ശക്തിപ്പെടുത്താനോ അല്ല താൻ അമ്മയാകുന്നതെന്നും ഉപാസന ചൂണ്ടിക്കാട്ടി. നിരവധി പേരാണ് ഉപാസനയുടെ കാഴ്ചപ്പാടിനെ അഭിനനന്ദിച്ചത്.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X