നടി തൃഷയും റാണയും ഇപ്പോഴും സൗഹൃദത്തില്‍ തന്നെ! വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത്
ഇരുപത്തിയൊന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവസങ്ങളില്‍ ആര്‍ക്കും പുറത്തിറങ്ങാനോ കൂട്ടം കൂടാനോ പാടില്ല. ഇതോടെ വീടിനുള്ളില്‍ തന്നെയാണ് എല്ലാവരും. ഇതോടെ കൂട്ടുകാരെ വീഡിയോ ചാറ്റിലൂടെ കണ്ട് സംസാരിക്കുകയാണ് എല്ലാവരും. അക്കൂട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ടെന്നുള്ളതാണ് രസകരം.
കഴിഞ്ഞ ദിവസം കേരളത്തില്‍ ഏറ്റവുമധികം തരംഗമായൊരു ചിത്രം യുവതാരങ്ങളായ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന്‍ എന്നിവരുടേതായിരുന്നു. ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയിലെ കൂട്ടുകെട്ടിലൂടെ നാല് പേരും കോണ്‍ഫറന്‍സ് കോളിലൂടെ സംസാരിക്കുകയായിരുന്നു. ഇത് വലിയ രീതിയില്‍ വൈറലാവുകയും ആരാധകര്‍ ഏറ്റുപിടിക്കുകയും ചെയ്തു.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരങ്ങളും സമാനമായ രീതി പിന്തുടരുകയാണ്. വിദേശത്തും മറ്റും പോയി വന്നതിനാല്‍ താരങ്ങളില്‍ കൂടുതല്‍ പേരും ക്വാറന്റയിനാണ്. നിരീക്ഷണത്തിലിരിക്കുന്ന തനിക്ക് കൂട്ടായി വന്ന ചില ചങ്ങാതിമാരെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തൃഷ. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുനും റാണ ദഗ്ഗുബട്ടിയുമായിരുന്നു തൃഷയുമായി വീഡിയോ ചാറ്റ് ചെയ്ത സുഹൃത്തുക്കള്‍.
വീഡിയോ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് തൃഷയായിരുന്നു പങ്കുവെച്ചത്. ഇതോടെ ചില ഗോസിപ്പുകള്‍ വീണ്ടും തല ഉയര്‍ത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃഷയും റാണയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായിട്ടും മറ്റുമൊക്കെ വാര്‍ത്ത വന്നെങ്കിലും പിന്നാലെ വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ട് വന്നു.

പ്രണയത്തിലാണോ അല്ലയോ എന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും റാണയോ തൃഷയോ കാര്യമായി സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എ്ന്ന ചാറ്റ് ഷോ യില്‍ നിന്നും റാണ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് വേര്‍പിരിഞ്ഞെന്നുമായിരുന്നു റാണ അന്ന് പറഞ്ഞത്.
ഒരു ദശാബ്ദക്കാലത്തോളം അവരെന്റെ സുഹൃത്തായിരുന്നു. കുറേ നാള്‍ സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നീട് പ്രണയത്തിലായി. പക്ഷേ ആ ബന്ധം വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. ഇപ്പോഴും തൃഷ സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു റാണയുടെ മറുപടി. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടോ എന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ പുതിയ ചിത്രം കണ്ടതോടെ ആരാധകരുടെ സംശയമെല്ലാം മാറിയിട്ടുണ്ടാവും.


Click it and Unblock the Notifications











