ഭാര്യയെ സ്‌നേഹത്തോടെ വിളിക്കുന്നത് ഇഷ്ടം തോന്നിയ നടിയുടെ പേര്; ആരോടും പറയാത്ത രഹസ്യം പറഞ്ഞ് മെഗാസ്റ്റാർ
തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. നടന്‍ എന്നതിലുപരി രാംചരണിന്റെ പിതാവ് കൂടിയായ ചിരഞ്ജീവി സൂപ്പര്‍ഹിറ്റ് സിനിമകളുമായി തിളങ്ങി നില്‍ക്കുകയാണ്. അതേസമയം നല്ലൊരു നടന്‍ എന്നത് പോലെ നല്ലൊരു കുടുംബനാഥന്‍ കൂടിയാണ് ചിരഞ്ജീവി. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് പോലും സംശയമുണ്ടാവില്ല.
എന്നാല്‍ ഭാര്യയെ മറ്റൊരു നടിയുടെ പേരാണ് താന്‍ വിളിച്ചിരുന്നതെന്ന് വെളിപ്പെടുത്തുകയാണ് നടനിപ്പോള്‍. ഒരു അവാര്‍ഡ് വേദിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഭാര്യ സുരേഖയ്ക്ക് പോലും അറിയാത്ത പ്രമുഖ നടിയോട് തോന്നിയ ആരാധനയെ കുറിച്ച് ചിരഞ്ജീവി സംസാരിച്ചത്. അന്ന് നടൻ പറഞ്ഞ രസകരമായ സംഭാഷണം ഇങ്ങനെയാണ്..

തെലുങ്ക് സിനിമയിലെ മുന്‍കാല നടനും നിര്‍മാതാവുമൊക്കെയാണ് അക്കിനേനി നാഗേശ്വര റാവൂവിന്റെ പേരിലുള്ള അവാര്‍ഡ് വിതരണം വർഷങ്ങൾക്ക് മുൻപ് നടത്തിയിരുന്നു. ഹൈദരാബാദില്‍ വച്ച് നടത്തിയ ചടങ്ങില്‍ നാഗര്‍ജുന, നാഗ ചൈതന്യ, അമല, തുടങ്ങി അക്കിനേനി കുടുംബത്തിലുള്ളവര്‍ പങ്കെടുത്തു. മുഖ്യാതിഥിയായി എത്തിയത് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ്. ചടങ്ങില്‍ ബോളിവുഡ് സുന്ദരി രേഖയ്ക്കും അന്തരിച്ച നടി ശ്രീദേവിയ്ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചിരുന്നു.

ശ്രീദേവിയുടെ പുരസ്‌കാരം വാങ്ങാന്‍ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറാണ് എത്തിയത്. അവാര്‍ഡ് വാങ്ങാന്‍ നടി രേഖ നേരിട്ടെത്തുകയും ചിരഞ്ജീവിയില്‍ നിന്ന് അതേറ്റ് വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നിത്യഹരിത നായികയായ രേഖയെയും തന്റെ ഭാര്യ സുരേഖയും കുറിച്ചുള്ള രസകരമായ കാര്യം ചിരഞ്ജീവി ഏറ്റുപറഞ്ഞത്. നടി രേഖയുടെ വലിയൊരു ആരാധകനാണ് ഞാനെന്നും അതിനാല്‍ എന്റെ ഭാര്യ സുരേഖയെ രേഖ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ചിരഞ്ജീവി പറയുന്നു.

നടന്റെ വാക്കുകളിങ്ങനെയാണ്... 'ഞാന്‍ രേഖയുടെ ആരാധകനാണ്. അവളൊരു നിത്യസുന്ദരിയാണ്. എന്റെ ഭാര്യയുടെ പേര് സുരേഖ എന്നാണ്. പക്ഷേ രേഖയോടുള്ള ആരാധന കാരണം ഞാന്‍ അവളെ സ്‌നേഹത്തോടെ രേഖ എന്നാണ് വിൡക്കുന്നത്. ഇക്കാര്യം ഞാനെന്റെ ഭാര്യയോട് ഇത് വരെ പറഞ്ഞിട്ടില്ലെന്നും' ചിരഞ്ജീവി പറയുന്നു. നടന്റെ ഈ വാക്കുകള്‍ സദസ്സില്‍ വലിയ പൊട്ടിച്ചിരിയ്ക്ക് കാരണമായി.

അതേ സമയം താന്‍ തെലുങ്ക് സിനിമയിലേക്ക് വൈകാതെ തിരിച്ച് വരുമെന്നാണ് രേഖയുടെ പ്രതികരണം. ഈ ഭാഷ നന്നായി അറിയണമെങ്കില്‍ ഉടനെ ഒരു തെലുങ്ക് സിനിമ ചെയ്യണം. ശ്രീദേവി എങ്ങനെ അനായാസമായി ഡയലോഗുകള്‍ പറയുമായിരുന്നോ അതുപോലെ എനിക്കും എന്റെ എന്റെ സംസാരശേഷി വികസിപ്പിക്കണമെന്നും രേഖ പറഞ്ഞു.

ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് ബോളിവുഡ് അടക്കി വാണ നായികയായി മാറിയ സുന്ദരിയാണ് രേഖ. അമിതാഭ് ബച്ചന്‍ മുതലിങ്ങോട്ട് നിരവധി നടന്മാരുടെ മനം കവരാന്‍ രേഖയ്ക്ക് സാധിച്ചെങ്കിലും സിംഗിള്‍ ലൈഫാണ് നടിയ്ക്ക് വിധിച്ചത്. വിവാഹം കഴിച്ചെങ്കിലും വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ഭര്‍ത്താവ് മരിച്ചു. പിന്നീടും പ്രണയം ഉണ്ടായെങ്കിലും ഇപ്പോഴും സിംഗിളായി കഴിയുകയാണ് രേഖ.


Click it and Unblock the Notifications











