തന്റെ പ്രണയകഥ പ്രചരിപ്പിച്ചത് കരണ്‍ ജോഹറാണ്; അനുഷ്‌കയെ കെട്ടാന്‍ പോവുകയാണോന്ന ചോദ്യത്തിന് പ്രഭാസ്

ബോളിവുഡില്‍ ഏറ്റവും വിവാദമുണ്ടാക്കുന്ന ചാറ്റ് ഷോ യാണ് കോഫി വിത് കരണ്‍. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന ഷോ യിലൂടെ രസകരമായ ചോദ്യങ്ങളാണ് താരം ചോദിക്കാറുള്ളത്. അതില്‍ താരങ്ങളെ സംബന്ധിക്കുന്ന ഗോസിപ്പുകളും അനാവശ്യ വാര്‍ത്തകളുമൊക്കെ ഉണ്ടാവും.

അത്തരത്തില്‍ നടന്‍ പ്രഭാസിനോടും കരണ്‍ ഒരു ചോദ്യം ചോദിച്ചു. പിന്നീടത് പ്രഭാസിന്റെ വ്യക്തിജീവിതത്തെ കുറിച്ച് വന്ന ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായി അത് മാറുകയും ചെയ്തു. അങ്ങനെ താനും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുകയാണെന്നുമുള്ള ഗോസിപ്പ് പടച്ച് വിട്ടത് കരണ്‍ ജോഹറാണെന്നാണ് നടന്‍ പറയുന്നത്.

അനുഷ്‌ക ഷെട്ടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നതിലെ സത്യമെന്താണ്

ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന്റെ വിവാഹമടക്കമുള്ള കാര്യങ്ങളെ കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അനുഷ്‌കയെ തന്നെ നടന്‍ വിവാഹം കഴിച്ചേക്കുമെന്നായിരുന്നു വിവരം. ഇതിനിടയിലാണ് കോഫി വിത് കരണിന്റെ ആറാം സീസണില്‍ പ്രഭാസ് അതിഥിയായി എത്തുന്നത്. ഇപ്പോള്‍ ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നാണ് കരണ്‍ നടനോട് ചോദിച്ചത്. ഇല്ലെന്ന് മറുപടിയായി പ്രഭാസ് പറഞ്ഞു. അപ്പോള്‍ ബാഹുബലിയില്‍ ഒരുമിച്ചഭിനയിച്ച നായിക അനുഷ്‌ക ഷെട്ടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നതിലെ സത്യമെന്താണെന്ന് കൂടി അവതാരകന്‍ ചോദിച്ചു.

ആ ഗോസിപ്പ് പരത്തിയതിന് പിന്നിൽ കരൺ ജോഹർ

'ആ ഗോസിപ്പ് പരത്തിയത് നിങ്ങളാണ്' എന്ന് തമാശരൂപേണ കരണിനോട് പ്രഭാസ് പറഞ്ഞു. മുന്‍പും താരങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ചോദിച്ച് അതൊരു വലിയ വാര്‍ത്തയാക്കി മാറ്റിയിട്ടുള്ള ആളാണ് കരണ്‍ ജോഹര്‍. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുമുണ്ട്. ഇപ്പോള്‍ വീണ്ടും കോഫി വിത് കരണിന്റെ ഏഴാമത്തെ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. ബോളിവുഡില്‍ നിന്നുള്ള മുന്‍നിര താരങ്ങളാണ് ഇതിനകം ഷോ യില്‍ പങ്കെടുത്തിരിക്കുന്നത്.

ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ പ്രഭാസും അനുഷ്‌കയും

ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ പ്രഭാസും അനുഷ്‌കയും. ബാഹുബലി ഹിറ്റായതിന് പിന്നാലെ താരങ്ങള്‍ വിവാഹിത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴും അവിവാഹിതരായി തുടരുന്നതിനാല്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ് പാപ്പരാസികള്‍. അനുഷ്‌ക സിനിമയില്‍ നിന്നും ചെറിയ രീതിയില്‍ ഇടവേള എടുത്തത് വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നും റിപ്പോര്‍ട്ടുകളിൽ പറയപ്പെടുന്നു.

പ്രഭാസ് ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയും ഈ ദിവസങ്ങളില്‍ പ്രചരിച്ചു

അതേ സമയം പ്രഭാസ് ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയും ഈ ദിവസങ്ങളില്‍ പ്രചരിച്ചു. തെലുങ്കാനയില്‍ നിന്നുള്ള ഒരു ബിസിനസുകാരനുമായി അനുഷ്‌ക വൈകാതെ വിവാഹിതയായേക്കും എന്നാണ് വിവരം. നടിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ച വിവാഹമാണിതെന്നും സൂചനയുണ്ട്. എന്നാല്‍ ഔദ്യോഗികമായ സ്ഥീരികരണം വരാത്തത് കൊണ്ട് ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ആദിപുരുഷ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് പ്രഭാസ്

ആദിപുരുഷ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് പ്രഭാസ്. പോസ്റ്റ് പ്രൊഡക്ഷൻ നടന്ന് കൊണ്ടിരിക്കുന്ന ചിത്രം 2023 ലായിരിക്കും റിലീസ് ചെയ്യുന്നത്. ഇതിന് പുറമേ സാലാർ, പ്രൊജക്ട് കെ എന്നിങ്ങനെ രണ്ട് സിനിമകൾ കൂടി പ്രഭാസിൻ്റേതായി വരാനിരിക്കുന്നു. ഇനിയും പേരിടാത്തെ തെലുങ്ക് ചിത്രമാണ് അനുഷ്ക നായികയാവാനൊരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X