യുവതാരം നിതിൻ ജയത്തിന്റെ വിവാഹം മാറ്റിവെച്ചു, നിരാശയിൽ ആരാധകർ
ടോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിതിൻ ജയം. താരത്തിന്റെ വിവാഹം വാർത്ത ടോളിവുഡ് കോളങ്ങളിലും ആരാധകരുടെ ഇടയിലും വൻ ചർച്ചയായിരുന്നു. ആരാധകർ വൻ ആഘോഷ പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇപ്പോഴിത വിവാഹം മാറ്റിവെച്ചിരിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. താരവുമായി ചേർന്നുള്ള അടുത്തവൃത്തങ്ങൾ തന്നെയാണ് വിവാഹ തീയതി മാറ്റിവെച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ കാരണം വ്യക്തമല്ല.

2020 ഏപ്രിൽ15 ലേയ്ക്കാണ് വിവാഹം നീട്ടിയിരിക്കുന്നത്. അതേസമയം മാർച്ചിലാകും വിവാഹം നടക്കുക എന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. യു കെയിൽ വിദ്യാര്‍ഥിനിയാണ് ശാലിനി. കഴിഞ്ഞ കറച്ചു വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്.
ദുബായിൽ വെച്ചാണ് വിവാഹം നടക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളു മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഹൈദരാബാദിൽ വിവാഹ സൽക്കാരം നടത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് താര വിവാഹത്തിനായി കാത്തിരിക്കുന്നത്


Click it and Unblock the Notifications











