അനാവശ്യ ചെലവില്ല, സ്വന്തം കാര്യം നോക്കും; സായ് പല്ലവി നിർമാതാക്കളുടെ പ്രിയങ്കരിയെന്ന് റിപ്പോർട്ട്

തെന്നിന്ത്യയിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന നടിയാണ് സായ് പല്ലവി. സിനിമകൾ വളരെ സൂക്ഷിച്ച് മാത്രം തെരഞ്ഞെടുക്കുന്ന നടിയുടെ മിക്ക കഥാപാത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തെലുങ്കിലാണ് നടി തുടരെ സിനിമകൾ ചെയ്യുന്നത്. മറ്റ് നായികമാരിൽ നിന്നും വെത്യസ്തമായി പ്രധാന്യമുള്ള വേഷങ്ങൾ നടിക്ക് തെലുങ്കിൽ ചെയ്യാനും സാധിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിരാട പർവത്തിലെ സായ് പല്ലവിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ​ഗാർ​ഗിയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സായ് പല്ലവി.

നിർമാതാക്കൾക്ക് സായ് പല്ലവിയാണ് നായികയാണെങ്കിൽ ആശ്വാസമാണെന്നും ഇൻഡസ്ട്രിയിൽ സംസാരമുണ്ട്

മികച്ച നടിക്കൊപ്പം സായ് പല്ലവി പ്രൊഫഷനോട് കാണിക്കുന്ന ആത്മാർത്ഥതയും നടിക്ക് കൈ നിറയെ വേഷങ്ങൾ ലഭിക്കാൻ കാരണമാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കൾക്ക് സായ് പല്ലവിയാണ് നായികയാണെങ്കിൽ ആശ്വാസമാണെന്നും ഇൻഡസ്ട്രിയിൽ സംസാരമുണ്ട്. ഒരു സിനിമയുടെ ഭാ​ഗമായാൽ ആ ചിത്രം തീരുന്നത് വരെ നടി ആത്മാർത്ഥമായി ജോലി ചെയ്യുമെന്നും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ ഒരു മടിയുമില്ലെന്നാണ് ടോളിവുഡിലെ മാധ്യമങ്ങളിൽ പറയുന്നത്.

ഇവരുടെ ചെലവ് കൂടി പലപ്പോഴും നിർമാതാവ് വഹിക്കേണ്ടി വരും

മറ്റ് പല മുൻനിര നടിമാരും പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാൻ മടികാണിക്കുന്നുണ്ട്. ഇനി പ്രമോഷന് വന്നാൽ തന്നെ ഇത് നിർമാതാക്കൾക്ക് അധിക ചെലവാണെന്നാണ് സൂചന. നടിമാരുടെ സ്റ്റാഫുകളുടെ ഒരു സംഘം തന്നെ ചിത്രീകരണ സമയത്തും പ്രെമോഷൻ സമയത്തും ഒപ്പമുണ്ടാവും ഇവരുടെ ചെലവ് കൂടി പലപ്പോഴും നിർമാതാവ് വഹിക്കേണ്ടി വരും. എന്നാൽ സായ് പല്ലവിയെ സംബന്ധിച്ച് ഇങ്ങനെയൊരു പ്രശ്നമില്ലെന്നാണ് വിവരം.

ഒരു സ്റ്റാഫ് മാത്രമാണ്  സായ് പല്ലവിക്കൊപ്പം എത്തുന്നത്

പുതിയ ചിത്രം വിരാട പർവത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മിക്ക പരിപാടികളിലും നടി പങ്കെടുത്തു. അതിന് മുമ്പിറങ്ങിയ സായ് റെഡി എന്ന ചിത്രത്തിനായി 15 ദിവസം നടി പ്രെമോഷന് മാത്രം മാറ്റി വെച്ചെന്നാണ് വിവരം. ഒരു സ്റ്റാഫ് മാത്രമാണ് പ്രൊമോഷന് സായ് പല്ലവിക്കൊപ്പം എത്തുന്നത്. ഇവരുടെ ചെലവ് നടി തന്നെ വഹിക്കും. അതിനാൽ നിർമാതാക്കളും ഹാപ്പി. താര ജാഡകളും നടിക്കില്ലാത്തതിനാൽ സായ് പല്ലവിയുള്ള സെറ്റിൽ പ്രശ്നങ്ങളില്ലെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്.

Recommended Video

Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss
തെലുങ്കിലെ തിരക്കു മൂലം ചിത്രങ്ങൾ ചെയ്യാൻ പറ്റാത്തതാണെന്നും സൂചനയുണ്ട്

സായ് പല്ലവിയുടെ ഈ രീതികൾ നിർമാതാക്കൾക്ക് പ്രിയപ്പെട്ട താരമായി നടിയെ മാറ്റിയെന്നാണ് വിവരം. തെലുങ്കിൽ തുടരെ സിനിമകൾ ചെയ്ത് വരികയാണ് നടി. മലയാളത്തിലൂടെയാണ് അരങ്ങേറ്റമെങ്കിലും പ്രേമം, കലി എന്നാ രണ്ട് സിനിമികൾ മാത്രമേ സായ് പല്ലവി മലയാളത്തിൽ ചെയ്തിട്ടുള്ളൂ.

തെലുങ്കിലെ തിരക്കു മൂലം ചിത്രങ്ങൾ ചെയ്യാൻ പറ്റാത്തതാണെന്നും സൂചനയുണ്ട്. തമിഴിലും നടി ചെയ്ത സിനിമകൾ കുറവാണ്. മാരി 2, എൻജികെ എന്നീ ചിത്രങ്ങളാണ് തമിഴിൽ നടി ചെയ്തത്. മാരി 2 വിൽ ധനുഷിനൊപ്പമായിരുന്നു അഭിനയിച്ചത്. ചിത്രത്തിലെ ഇരുവരുടെയും ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എൻജികെയിൽ സൂര്യയോടൊപ്പമാണ് നടി അഭിനയിച്ചത്.

Read more about: sai pallavi telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X