നടി ശാന്തി അന്തരിച്ചു! അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്! ഞെട്ടലോടെ ആരാധകലോകം!

ആരാധകലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു മരണം കൂടി. തെലുങ്ക് സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായ ശാന്തി അന്തരിച്ചുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹൈദരാബാദിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ശാന്തി ശ്രദ്ധിക്കപ്പെട്ടത്. ഹൈദരാബാദിലെ വസതിയില്‍ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു താരം. ആളനക്കം ഇല്ലാതായപ്പോള്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിന് ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്തായിരുന്നു പോലീസ് അകത്ത് കയറിയത്. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി. താരത്തിന്‍രെ മരണത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

Shanthi

ശ്രീലക്ഷ്മിക്ക് പിന്നാലെയായാണ് ശാന്തിയും അന്തരിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ പ്രിയതാരങ്ങളുടെ വിയോഗവാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകലോകം. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ താരങ്ങളെ അവസാനമായി കാണാനുള്ള അവസരവും പ്രിയപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നില്ല.

താരകുടുംബങ്ങള്‍ തന്നെ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെങ്ങും ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂയെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചിരുന്നു.

More from Filmibeat

Read more about: actress death നടി മരണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X