ഉപാസനയും അഖിലും തമ്മിൽ ഇന്നും ദേഷ്യത്തിൽ; കാരണം അഖിലിന്റെ മുടങ്ങിയ വിവാഹം?; അന്ന് നടന്നത്
ബോളിവുഡിലെ താരപത്നിമാരിൽ മിക്കവരും വാർത്താ പ്രാധാന്യം നേടാറുള്ളവരാണ്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ, ഹൃതിക് റോഷന്റെ മുൻ ഭാര്യ സൂസൻ ഖാൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ അടുത്ത കാലത്താണ് ടോളിവുഡിലെ താര പത്നിമാർ ജനശ്രദ്ധയിലേക്ക് വന്നത്. രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി, അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തിൽ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വാർത്താ പ്രാധാന്യം നേടിയ താര പത്നി ഉപാസന കാമിനേനിയാണ്.
രാം ചരണിന്റെ ഭാര്യ എന്നതിനപ്പുറം പൊതു സമൂഹത്തിൽ തന്റേതായ സ്ഥാനം ഉപാസനയ്ക്കുണ്ട്. അപ്പോളോ ഹോസ്പിറ്റൽസിന്റെ തലപ്പത്തുള്ളവരിൽ ഒരാളാണ് ഉപാസന. അടുത്തിടെയാണ് ഉപാസന അമ്മയായത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. ജീവിതത്തിൽ തന്റേതായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഉപാസന കാമിനേനി. വിവാഹം കഴിഞ്ഞ് പത്ത് വർഷം കുഞ്ഞ് വേണ്ടെന്ന് ഉപാ,ന തീരുമാനിച്ചതിനും കാരണമുണ്ട്. കരിയറിലേക്ക് ശ്രദ്ധ കൊടുക്കേണ്ടതിനാലാണ് കുഞ്ഞ് പിന്നീട് മതിയെന്ന് ഉപാസന തീരുമാനിച്ചത്.

അമ്മയാകാത്തതിനെക്കുറിച്ച് ചോദ്യങ്ങൾ വന്നപ്പോഴും ഇത് അവഗണിച്ച് മുന്നോട്ട് പോകാൻ ഉപാസനയ്ക്ക് സാധിച്ചു. ഉപാസനയെക്കുറിച്ചുള്ള പുതിയൊരു വിവരമാണിപ്പോൾ പുറത്ത് വരുന്നത്. തെലുങ്കിലെ ഒരു പ്രമുഖ യുവതാരവുമായി ഉപാസനയ്ക്ക് അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകൻ അഖിൽ അക്കിനേനിയുമായാണ് ഉപാസനയ്ക്ക് അസ്വാരസ്യം. ഉപാസനയെ അഖിൽ അക്കിനേനി വെറുക്കുന്നെന്നും ഇതിന് കാരണമുണ്ടെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉപാസനയുടെ കസിൻ വിവാബം ചെയ്തത് അഖിൽ അക്കിനേനിയുടെ മുൻ കാമുകി ശ്രിയ ഭൂപാലിനെയാണ്. അഖിലും ശ്രിയ ഭൂപാലും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങിയതായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതുമാണ്. എന്നാൽ നിശ്ചയത്തിന് ശേഷം ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഇതോടെ രണ്ട് പേരും വിവാഹം വേണ്ടെന്ന് വെച്ചു. റിപ്പോർട്ടുകൾ പ്രകാരം ബിസിനസ് കുടുംബത്തിൽ നിന്നുള്ള ശ്രിയ ഭൂപാൽ നേരത്തെ തന്നെ ഉപാസനയുടെ സുഹൃത്തായിരുന്നു.

അഖിൽ-ശ്രിയ ബന്ധം തകർന്നതിന് പിന്നാലെയാണ് അഖിൽ അക്കിനേനിയും ഉപാസനയും തമ്മിൽ അകൽച്ച വന്നതെന്നാണ് സൂചന. ഉപാസനയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ശ്രിയയെ വിവാഹം ചെയ്ത അനിന്തിത് റെഡ്ഡി. അഖിൽ അക്കിനേനി-ശ്രി ബന്ധം തകർന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. ശ്രിയക്കൊപ്പം സമയം ചെലവഴിക്കാൻ അഖിൽ തയ്യാറായില്ലെന്നും ഇതാണ് ബന്ധം തകരാൻ കാരണമായതെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
21 വയസിലാണ് അഖിൽ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. അന്ന് ശ്രിയക്ക് പ്രായം 26 ആണ്. അഖിൽ അക്കിനേനിയുടെ വിവാഹം മുടങ്ങിയത് അന്ന് വലിയ തോതിൽ വാർത്തയായി. നാഗാർജുനയുടെ മൂത്ത മകൻ നാഗ ചൈതന്യ വിവാഹ മോചിതനാണ്. നടി സമാന്തയായിരുന്നു നാഗ ചൈതന്യയുടെ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.


Click it and Unblock the Notifications











