കുടുംബത്തിൽ നിയമങ്ങളുണ്ട്, സ്ത്രീകൾ ഷെയർ ചോദിച്ചു; സമ്പത്ത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു: ഉപാസന
തെലുങ്കിലെ സൂപ്പർതാരമായ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. ഹെൽത്ത് കെയർ രംഗത്തെ പ്രബലയാണ് ഉപാസന. രാം ചരണിനെ പോലെ തന്നെ സമ്പന്ന കുടുംബത്തിലെ അംഗം. കരിയറിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് ഉപാസന. ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായ അപ്പോളോ ഹോസ്പിറ്റൽസിന്റെ അമരക്കാരാണ് ഉപാസനയുടെ കുടുംബം. കമ്പനിയുടെ വെെസ് പ്രസിഡന്റാണ് ഉപാസന. ധനിക കുടുംബത്തിലെ അംഗമായ താൻ കടന്ന് വന്ന പാതകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഉപാസന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എല്ലാവരും കരുതുന്നത് ഞാൻ ധനിക കുടുംബത്തിൽ ജനിച്ച ആളാണല്ലോ എന്നാണ്. പക്ഷെ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ ആവശ്യമായ സമ്പത്ത് എനിക്കില്ലായിരുന്നു. കാര്യങ്ങൾ എന്റെ കയ്യിലേക്ക് ഞാൻ കൊണ്ട് വന്നു. കുടുംബാംഗങ്ങളെ വിശ്വസിച്ച് എല്ലാം സുരക്ഷിതമാണെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷെ മുപ്പതുകളുടെ അവസാനത്തിൽ ഇതാണ് എന്റെ ലക്ഷ്യങ്ങളെന്ന് മനസിൽ കണ്ടു. അതിനനുസരിച്ചുള്ള സമ്പത്ത് വേണം. മെച്ചപ്പെട്ട ഔട്ട്കമ്മിന് വേണ്ടി എന്റെ കമ്പനിയെ റി സ്ട്രക്ചർ ചെയ്യേണ്ടതുണ്ടെന്ന് മനസിലാക്കി. എന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന് മനസിലാക്കി.
എനിക്ക് അവകാശ പ്രകാരം കിട്ടിയതായിരിക്കാം. പക്ഷെ എങ്ങനെ മാനേജ് ചെയ്യേണ്ടതുണ്ടെന്ന് ഞാൻ മനസിലാക്കേണ്ടതുണ്ടായിരുന്നു. എനിക്ക് ലഭിക്കാൻ പോകുന്ന സമ്പത്ത് വെച്ച് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അത് ശരിയായി ഉപയോഗിക്കേണ്ടതുണ്ട്. അത് ആളുകൾ പഠിക്കേണ്ടതുണ്ട്. ഒരുപാട് സ്ത്രീകൾക്ക് കുടുംബ സ്വത്തിലെ ഭാഗം ലഭിക്കും. പക്ഷെ ആ പണം കൊണ്ട് എന്ത് ചെയ്യും എന്ന് പഠിക്കേണ്ടതുണ്ട്.
സ്ത്രീയെന്ന നിലയിൽ പ്രൊഫഷനിൽ നേരിട്ട മുൻവിധികളെക്കുറിച്ചും ഉപാസന കാമിനേനി സംസാരിച്ചു. നമ്മുടെ ദൗർബല്യം അറിയാം, അത് വെച്ച് പ്ലേ ചെയ്യാമെന്ന് എല്ലാവരും കരുതും. അതുകാെണ്ടാണ് അറിവിന് പ്രാധാന്യം നൽകുന്നത്.
തയ്യാറെടുപ്പില്ലാതെ ഞാൻ മീറ്റിംഗിന് പോകില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെയും പോകില്ല. അതെനിക്ക് ആത്മവിശ്വാസം നൽകുന്നു. അപ്പോൾ ആർക്കും എന്നെ തകർക്കാൻ പറ്റില്ല. കാലക്രമേണയാണ് ഞാനിത് പഠിച്ചത്. മുൻ വിധികൾ വെക്കുന്നത് ചിലപ്പോൾ ബോസ് ആയിരിക്കില്ല. സഹപ്രവർത്തകാരായിരിക്കാം. അല്ലെങ്കിൽ എനിക്ക് റിപ്പോർട്ട് തരേണ്ടവരായിരിക്കാം. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. പക്ഷെ ഒരിക്കലും ഞാനത് കാര്യമാക്കിയിട്ടില്ല. കാരണം അറിവാണ് തന്റെ ആയുധമെന്നും ഉപാസന വ്യക്തമാക്കി.

കുടുംബത്തിലെ എല്ലാവരും ഹെൽത്ത് കെയറിന്റെ ഭാഗമാണ്. പലർക്കും മറ്റ് ബിസിനസുകളുമുണ്ട്. കുടുംബത്തിൽ സ്ത്രീ പുരുഷ വിവേചനം തോന്നിയിട്ടുണ്ട്. പക്ഷെ മുളയിലേ നുള്ളി. ഗേൾസ് സ്ട്രോങ് ആയിരുന്നു. അവർ അവരുടെ ഷെയർ ചോദിച്ചു. കുടുംബം സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ പരിഗണിക്കുന്നു. അതിൽ വളരെ അഭിമാനമുണ്ട്. മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളെ എല്ലാവരെയും കമ്മ്യൂണിക്കേഷന്റെ ആർട്ട് പഠിപ്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞങ്ങൾ സംസാരിക്കും. ചിലർ പറയാതെ മനസിൽ വെക്കും. പക്ഷെ പറയാൻ സാധിച്ചവർക്കാണ് ഗുണമുണ്ടായതെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
കുടുംബത്തിലെ നിയമങ്ങളെക്കുറിച്ചും ഉപാസന സംസാരിച്ചു. 38 പേരുള്ള കുടുംബമായിരുന്നു. ഇപ്പോൾ 44 പേരുണ്ട്. കുടുംബം വലുതായി. പരിപാടികൾക്ക് ഒത്ത് ചേരലല്ലാതെ പരസ്പരം അറിയേണ്ടത് പ്രധാനമാണ്. ബിസിനസ് കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് ഭരണഘടനയുണ്ട്. സമ്പത്തിന് വേണ്ടി വഴക്കിടാറില്ല. കുടുംബത്തിലെ വഴക്കിന് ഒരിക്കലും സമ്പത്ത് കാരണമാകരുതെന്നാണ് നിയമം. ഇത് എന്റെ മുത്തശ്ശനുണ്ടാക്കിയ നിയമമാണ്. ഞങ്ങൾ ചെറിയ കാര്യങ്ങൾക്ക് വേണ്ടി വഴക്കിടും. വലിയ കാര്യങ്ങളിൽ മുത്തശ്ശൻ ചട്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാണ് പല സ്ത്രീകളും ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിൽ തുടരുന്നതെന്നും ഉപാസന കാമിനേനി വ്യക്തമാക്കി. മകൾ ക്ലിൻ കാര കൊനിഡേല രാം ചരണിന്റെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ഉപാസന സംസാരിച്ചു. ഞാൻ എന്റെ ഗ്രാന്റ് പാരന്റ്സിനൊപ്പമാണ് വളർന്നത്. അത് വളരെ മനോഹരമായ അനുഭവമാണ്. എന്റെ മകളും അത് അനുഭവിക്കണം.

കൂട്ടു കുടുംബത്തിൽ ജീവിക്കുന്നതിന്റെ ഭംഗി ആളുകൾക്ക് ഇപ്പോൾ കാണാനാകുന്നില്ല. എനിക്ക് ഇൻ ലോസിനൊപ്പം ജീവിക്കുന്നത് ഇഷ്ടമാണ്. അവർ എന്റെ കുഞ്ഞിന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങളാണ്. ഞാൻ പുറത്തേക്ക് പോകുമ്പോൾ മകൾ നല്ല കെെകളിലാണ്. എന്റെ അമ്മയും അങ്ങനെയാണ്. എല്ലാവരും ക്ലിൻ കാരയെ വളർത്തുന്നതിൽ ഭാഗമാകുന്നുണ്ടെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
എന്റെ ഏറ്റവും വലിയ അച്ചീവ്മെന്റ് എന്റെ ബോഡിയുടെ കൺട്രോൾ എന്റെ കെെയിലേക്ക് കൊണ്ട് വന്നതാണ്. അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. മുമ്പ് എന്റെ ഇമോഷനുകളെ ശരീരത്തെ ഭരിക്കാൻ അനുവദിച്ചിരുന്നു. സ്ട്രസ് ഉള്ളപ്പോൾ ഭക്ഷണം കഴിക്കും. ഡിപ്രസ്ഡ് ആകുമ്പോൾ റൂമിൽ അടച്ചിരുന്നിട്ടുണ്ട്. ഇമോഷനുകളെ നിയന്ത്രിച്ചതാണ് എന്റെ നേട്ടം. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഇപ്പോൾ അറിയാം. അതിൽ അഭിമാനമുണ്ടെന്നും ഉപാസന കാമിനേനി വ്യക്തമാക്കി.
താനിപ്പോഴും വലിയ ആത്മവിശ്വാസമുള്ള ആളല്ലെന്ന് ഉപാസന പറയുന്നു. അതിന് വേണ്ടി വർക്ക് ചെയ്യേണ്ടതുണ്ട്. ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ ഫേക്ക് ഇറ്റ് ടിൽ യു മേക്ക് ഇറ്റ് എന്ന ആശയത്തിൽ ഞാൻ വിശ്വസിക്കുന്നു. ആത്മവിശ്വാസത്തിന് കൂടുതൽ അറിവ് വേണം. ഒരിക്കലും നിങ്ങൾക്ക് പൂർണമായും അറിവുണ്ടാകില്ല.
കൂടുതൽ പഠിക്കുന്തോറും കൂടുതൽ ആത്മവിശ്വാസമുണ്ടാകും. എനിക്ക് ലെെഫ് കോച്ചുണ്ട്. പറ്റുമെങ്കിൽ ഒരു വർഷത്തിൽ മൂന്ന് മാസം സ്വയം അപ്‍ഡേറ്റ് ചെയ്യും. അല്ലെങ്കിൽ ഞാൻ അപ്രസക്തമാണെന്ന് എനിക്ക് തോന്നും. ഞാൻ കോളേജ് പഠനം പൂർത്തിയാക്കിയ കാലത്ത് നിന്നും കാലം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. വ്യക്തിപരമായും ഇമോഷണലായും ഫിസിക്കലായും ഫിനാൻഷ്യലായും അപ്‍ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ഉപാസന പറയുന്നു.
മസൂം മിൻവാലയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉപാസന. രാം ചരണിന്റെ കുടുംബവും ധനികരാണ്. ടോളിവുഡ് സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭസ സമ്പത്തുള്ള കൊനിഡേല കുടുംബം. രാഷ്ട്രീയത്തിലും പ്രബലർ. പിതാവ് ചിരഞ്ജീവി ഇന്നും താരരാജാവാണ്. പിതാവിന്റെ സഹോദരൻ നടൻ പവൻ കല്യാൺ ഇന്ന് ആന്ധ്രപ്രദേശിലെ ഉപമുഖ്യമന്ത്രിയും. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹിതരായത്. 2023 ൽ ഇരുവർക്കും മകൾ പിറന്നു. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്.
കരിയറിലെ തിരക്കുകൾ കാരണം കുഞ്ഞ് പിന്നീട് മതിയെന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ക്ലിൻ കാര കൊനിഡേല പിറന്നത്. താൻ നേരത്തെ തന്നെ എഗ് ഫ്രീസിംഗ് ചെയ്തിരുന്നെന്ന് ഉപാസന തുറന്ന് പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച് എഗ് ഫ്രീസിംഗ് ഹെൽത്ത് ഇൻഷുറൻസ് പോലെയാണ്. അതേസമയം എഗ് ഫ്രീസിംഗ് ചെയ്തെങ്കിലും താൻ സ്വാഭാവികമായി ഗർഭം ധരിക്കുകയായിരുന്നെന്ന് ഉപാസന കാമിനേനി വ്യക്തമാക്കി. ഉപാസനയെ പോലെ കരിയറിലെ തിരക്കുകളിലാണ് രാം ചരണും. ഗെയിം ചേഞ്ചർ ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമാണ് ഇന്ന് രാം ചരൺ.


Click it and Unblock the Notifications











