ഇതാണ് വരുൺ തേജിന്റെ ''വർക്ക് ഫ്രം ഹോം'', ഒരു ഇടിവെട്ട് ചിത്രം പങ്കുവെച്ച് താരം

കൊറാണ വൈറസ് വ്യാപനം ലോക ജനതയുടെ സ്വൈര്യ ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണ് .സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് സ്വയം ഐസൊലേഷനിൽ ജീവിക്കുകയാണ് ജനങ്ങൾ. ലോകത്തെ എല്ലാ തൊഴിൽ മേഖലയേയും പോലെ സിനിമ ഇൻസ്ട്രിയേയും കൊറോണ ബാധിച്ചിട്ടുണ്ട്. സിനിമ പ്രദർശനം നിർത്തുകയും ഷൂട്ടിങ്ങുകൾ നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്. ജിമ്മുകളിൽ പോലും പോകതെ വീടുകളിൽ ഇരുന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമാകുകയാണ്.

സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരങ്ങൾ സജീവമാണ്. കൊറോണ അവധിക്കാലത്തെ ജീവതത്തെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ വരുൺ തേജിന്റ പോസ്റ്റാണ്. ഇതാണെന്റെ വർക്ക് ഫ്രം ഹോം എന്ന തലക്കെട്ടൊടെയാണ് കോച്ചിനോടൊപ്പം ബോക്സിംഗ് പ്രാക്ടീസിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മാസ്ക്ക് ധരിച്ചാണ് കോച്ച് വരുണിനെ പരിശീലിപ്പിക്കുന്നത്. അതേ സമയം വരുൺ മാസ്ക്ക് ധരിച്ചിട്ടില്ല. വീടിന്റെ ടെറസ്സിൽ നിന്നുളള ചിത്രമാണിത്.

varun tej
ബാലതാരമായിട്ടാണ് വരുൺ സിനിമയിൽ എത്തിയ, വരുൺ ഫിദ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ഒറ്റ ചിത്രം കൊണ്ട് സായ്- വരുൺ ജോഡിയെ പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ടോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇവർ ചർച്ച വിഷയമായിരുന്നു.ലക്ഷ്മി മഞ്ജു അവതരിപ്പിക്കുന്ന ഹീറ്റ് അപ് വിത് സ്റ്റാർ എന്ന ടോക്ക് ഷോയിൽ സായ് പല്ലവിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് വരുൺ പറഞ്ഞിരുന്നു .

ഇതിന് പിന്നാലെയായിരുന്നു ഇവരുടെ പേര് ഗോസിപ്പ് കോളത്തിൽ ചർച്ച വിഷയമായത്. വരുണിന്റെ നടിമാരാ സായ് പല്ലവി, പൂജ ഹെഡ്ജെ, റാഷി ഖന്ന ഇവരിൽ ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്ന ചോദിച്ചപ്പോൾ സായ് പല്ലവിയുടെ പേരായിരുന്നു വരുൺ പറഞ്ഞത്. പൂജയുമായി ഡേറ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ വരുൺ റാഷി ഖന്നയെ കൊല്ലുമെന്നാണ് ഹാസ്യ രൂപേണേ പറഞ്ഞത്.

തെലുങ്ക് നടനും നിർമ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുൺ തേജ്. തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ സഹോദരി പുത്രനാണ് വരുൺ. ഗെഡലകൊണ്ട ഗണേഷാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വരുൺ തേജ് ചിത്രം.

വരുൺ തേജ് ഇൻസ്റ്റഗ്രാം ചിത്രം

More from Filmibeat

Read more about: varun tej
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X