പ്രഭാസിന് ഇനിയും വിവാഹപ്രായം ആയിട്ടില്ല! നടന്റെ വിവാഹം നടക്കാത്തതിനെ പറ്റി ജ്യോത്സന്റെ പ്രവചനം
കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് തെലുങ്ക് സിനിമയുടെ നിലവാരം വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. യുവനടന്മാര്‍ ചേര്‍ന്നാണ് ഇത്തരത്തിലൊരു നേട്ടത്തിന് പിന്നില്‍. അന്താരാഷ്ട്ര തലത്തിലേക്ക് വരെ തെലുങ്ക് സിനിമയെ വളര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ പരമ്പരയിലൂടെയാണ് നടന്‍ ജനപ്രിയനാകുന്നത്.
രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന സിനിമയുണ്ടാക്കിയ ഓളം ചെറുതല്ല. പ്രഭാസിന്റെ കരിയറില്‍ തന്നെ വഴിത്തിരിവാകാന്‍ ബാഹുബലിയ്ക്ക് സാധിച്ചു. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനാണ് ആരാധകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത്.

ഇപ്പോള്‍ 44 വയസുള്ള പ്രഭാസ് ഇനിയും വിവാഹിതനായിട്ടില്ല. ബാഹുബലി ഹിറ്റായത് മുതല്‍ നടന്റെ വിവാഹത്തെ കുറിച്ചുള്ള കിംവദന്തികള്‍ നിരന്തരം പ്രചരിക്കാറുണ്ട്. എന്നിട്ടും വിവാഹത്തെ പറ്റി യാതൊന്നും മിണ്ടാതെ നടക്കുകയാണ് താരം. ഈ സാഹചര്യത്തില്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള പുതിയ ചില വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണിപ്പോള്‍. നടന്റെ ജാതകം നല്ലതല്ലെന്നാണ പ്രശസ്ത ജ്യോതിഷി വേണു സ്വാമി പ്രതികരിച്ചത്.
ഇപ്പോഴും പ്രഭാസിന്റെ കല്യാണം പോലും നടക്കാതിരിക്കാനുള്ള കാരണവും ജാതകത്തിലുള്ള പ്രശ്‌നങ്ങളാണെന്നും അദ്ദേഹം പങ്കുവെച്ചു. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
'ബാഹുബലി' സീരിസില്‍ രണ്ട് സിനിമകള്‍ വന്നതിന് ശേഷം പ്രഭാസ് 'സാഹോ', 'രാധേ ശ്യാം', 'ആദിപുരുഷ്' തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. പക്ഷേ, ഈ സിനിമകളൊന്നും താരത്തിന് വിജയം സമ്മാനിച്ചില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സലാര്‍' വലിയ വിജയമായി. വലിയ പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. മാത്രമല്ല ബോക്‌സോഫീസ് കളക്ഷനിലും വമ്പന്‍ തുക കണ്ടെത്താന്‍ സാധിച്ചു. ഇതോടെ പ്രഭാസ് വീണ്ടും ഹിറ്റ് ട്രാക്കിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
കുറച്ചുകാലമായി തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന പ്രഭാസ്, കൈ നിറയെ പ്രൊജക്ടുകളുമായി തിരക്കിലാണ്. നിലവില്‍ 'കല്‍ക്കി 2898 എഡി', 'സലാര്‍ പാര്‍ട്ട് 2', 'ദി രാജാ സാബ്', 'സ്പിരിറ്റ്' തുടങ്ങിയ സിനിമകള്‍ ചെയ്തു വരികയാണ്. ഇവയ്ക്കൊപ്പം ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ ഒരു സിനിമ ചെയ്യുന്നതായിട്ടും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടയിലാണ് വേണു സ്വാമിയുടെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ ജാതകത്തില്‍ തെറ്റുകളുണ്ടെന്നും ഇത് കാരണം സിനിമയ്ക്കൊപ്പം വ്യക്തിജീവിതത്തിലും നടന് പ്രശ്നങ്ങളുണ്ടാകുമെന്നുമാണ് വേണു സ്വാമി പറയുന്നത്.

പ്രഭാസിനെക്കുറിച്ച് ഇതാദ്യമായിട്ടല്ല വേണു സ്വാമി സംസാരിച്ചത്. എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വീണ്ടും ചില വെളിപ്പെടുത്തല്‍ കൂടി നടത്തിയത്. 'പ്രഭാസിന്റെ അമ്മാവന്‍ കൃഷ്ണനം രാജു എനിക്ക് വളരെ പരിചിതനാണ്. അവരുടെ കുടുംബത്തിലെ എല്ലാവരുടെയും ജാതകം എനിക്ക് നന്നായി അറിയാം.
പഭാസ് തന്റെ ആദ്യ സിനിമ ഈശ്വര്‍ ചെയ്തത് എങ്ങനെയെന്നും എനിക്കറിയാം. അദ്ദേഹത്തിന്റെ ആരാധകര്‍ എന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നു. പക്ഷേ, എനിക്ക് അവനെക്കുറിച്ച് പലതും അറിയാം. പ്രഭാസിന് ഇനിയും വിവാഹപ്രായം എത്തിയിട്ടില്ല. എന്തുകൊണ്ടാണ് അവന്‍ ഇതുവരെ വിവാഹം കഴിക്കാത്തത്? അതും എനിക്ക് അറിയാം. പ്രഭാസിന്റെ ജാതകത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നതെന്നാണ് വേണു സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത്.'


Click it and Unblock the Notifications