നാഗ ചൈതന്യ ഉപേക്ഷിച്ചതോടെ എല്ലാം നഷ്ടപ്പെട്ടോ? സാമന്തയുടെ ജീവിതത്തെ പറ്റി വീണ്ടും വേണു സ്വാമിയുടെ പ്രവചനം

തെന്നിന്ത്യന്‍ സിനിമയിലെ ക്യൂട്ട് കപ്പിള്‍സ് ആയി അറിയപ്പെട്ടിരുന്ന താരങ്ങളാണ് സാമന്ത റുത്ത്പ്രഭുവും നടന്‍ നാഗ ചൈതന്യയും. വര്‍ഷങ്ങളോളം പ്രണയിച്ചതിന് ശേഷം വിവാഹിതരായ താരങ്ങള്‍ നാല് വര്‍ഷം കൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തി. അന്ന് മുതല്‍ താരങ്ങളുടെ വേര്‍പിരിയലിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍.

ഒടുവില്‍ നാഗ ചൈതന്യ മറ്റൊരു പ്രണയത്തിലായെന്ന ഗോസിപ്പുകളും പ്രചരിച്ചു. അതൊക്കെ സത്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്. നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. നിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പരസ്യമായി.

samantha

അതേ സമയം നടി സാമന്തയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതിനൊപ്പം പ്രചരിക്കുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് സാമന്തയായിരുന്നു. അനാവശ്യമായ പ്രതികരണങ്ങളിലൂടെ പലരും നടിയെ കുറ്റപ്പെടുത്തി. ഇതിനിടയില്‍ കഠിനമായൊരു അസുഖം കൂടി വന്നതോടെ നടി കൂടുതല്‍ മോശം അവസ്ഥയിലേക്കും പോയി.

ഇതിനിടെ സാമന്തയെ കുറിച്ചുള്ള പുതിയ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജ്യോതിഷനായ വേണു സ്വാമി. മുന്‍പ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ വിവാഹമോചനം ഉണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും സാമന്തയെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. സാമന്തയുടെ ഇനിയുള്ള സമയം നല്ലതായിരിക്കുമെന്നാണ് വേണു സ്വാമി പറയുന്നത്. വരാനിരിക്കുന്ന ചിത്രങ്ങള്‍ നടിയ്ക്ക് കൂടുതല്‍ പേരും പ്രശസ്തിയും കൊണ്ടുവരുമെന്നും മുന്‍പുണ്ടായിരുന്ന പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നും ജ്യോതിഷ്യ പ്രവചിക്കുന്നു.

samantha

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു നടന്‍ നാഗ ചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. നാല് വര്‍ഷത്തോളം നല്ല ദമ്പതിമാരായി ഇരുവരും ജീവിച്ചു. 2021 ഒക്ടോബറിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിക്കുന്നത്.

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ ഏറ്റവും നല്ല ദമ്പതിമാരായി അറിയപ്പെട്ടിരുന്ന താരങ്ങളുടെ വേര്‍പിരിയല്‍ ആരാധകരെ നിരാശരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. പലപ്പോഴായി ഇതിന്റെ കാരണം അന്വേഷിച്ച് പോയവര്‍ സാമന്തയിലാണ് കുറ്റം കണ്ടെത്തിയത്. ഒരു കുഞ്ഞ് ജനിക്കാത്തതാണ് പ്രശ്‌നമെന്നും സാമന്തയുടെ വാശി കൊണ്ടാണ് ഇതൊക്കെയെന്നും ആരോപണങ്ങള്‍ വന്നു.

മാത്രമല്ല വിവാഹമോചനത്തിന് പിന്നാലെ സാമന്ത ഐറ്റം ഡാന്‍സ് കളിച്ചതും സിനിമയില്‍ ഗ്ലാമറസായി അഭിനയിച്ചതുമൊക്കെ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. ഇടയ്ക്ക് ഗുരുതരമായൊരു അസുഖം തനിക്കുണ്ടെന്ന് പറഞ്ഞതോടെ നടിയെ പിന്തുണച്ചും ആരാധകരെത്തി. ഇപ്പോള്‍ നാഗയുടെ വിവാഹനിശ്ചയ വാര്‍ത്തകള്‍ വന്നതോടെ സാമന്ത ശരിയായിരുന്നു എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ് ആരാധകരും.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X