'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'

നിരന്തരമായി വാർത്തകളിൽ ഇടംപിടിക്കാറുള്ള എപ്പോഴും തന്റെ പ്രസ്താവനകളിലൂടെയും പ്രവചനങ്ങളിലൂടെ സോഷ്യൽമീഡിയയിൽ ചർച്ചയാകാറുള്ള ഒരു പേരാണ് സെലിബ്രിറ്റി ജ്യോത്സ്യൻ വേണു സ്വാമിയുടേത്. ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒട്ടുമിക്ക താരങ്ങളുടെയും ഭാവി പറ്റി പ്രവചിച്ച് പലപ്പോഴും വേണു സ്വാമി സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. പ്രഭാസ്, നയൻതാര അടക്കമുള്ള താരങ്ങളെ കുറിച്ചും അവരുടെ കരിയറിലും സ്വകാര്യ ജീവിതത്തിലും സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും വേണു സ്വാമി നടത്തിയ പ്രവചനങ്ങളെല്ലാം അമ്പരിപ്പിക്കുന്നതായിരുന്നു.

വിഘ്നേശ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി അടുത്തിടെ പ്രവചിച്ചത്. ഇവരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. അതുപോലെ പ്രഭാസിന്റെ വിവാഹം ജീവിതം എപ്പോഴും ആരാധകർക്കിടയിൽ ചർച്ച വിഷയമാണ്. എന്നാൽ പ്രഭാസിന് ഇനിയും വിവാഹപ്രായമായിട്ടില്ലെന്നാണ് വേണു സ്വാമി പറയുന്നത്.

Varun Tej Lavanya Tripathi

പ്രഭാസിന്റെ കല്യാണം നടക്കാതിരിക്കാനുള്ള കാരണം ജാതകത്തിലുള്ള പ്രശ്‌നങ്ങളാണെന്നും വേണു സ്വാമി പറഞ്ഞിരുന്നു. രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ പ്രഭാസിന്റെ ജാതകത്തില്‍ തെറ്റുകളുണ്ടെന്നും ഇത് കാരണം സിനിമയ്ക്കൊപ്പം വ്യക്തിജീവിതത്തിലും നടന് പ്രശ്നങ്ങളുണ്ടാകുമെന്നും വേണു സ്വാമി പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു പ്രവചനവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് വേണു സ്വാമി.

ഇത്തവണ അത് തെലുങ്കിലെ പ്രമുഖ സിനിമാ കുടുംബമായ ആന്ധ്രയിലെ മെഗാ ഫാമിലി എന്നറിയപ്പെടുന്ന കൊനിഡേല കുടുംബാംഗവും നടനുമായ വരുൺ തേജിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ളതാണ്. അടുത്തിടെയായിരുന്നു വരുണിന്റെയും നടി ലാവണ്യ ത്രിപാഠിയുടെയും വിവാഹം. ഇറ്റലിയിലെ ടസ്‌കാനിയയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. ചിരഞ്ജീവി, രാംചരണ്‍, അല്ലു അര്‍ജുന്‍, പിതാവ് അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങിയവര്‍ വരുണിന്റെ ബന്ധുക്കളാണ്. 2017 മുതലാണ് ലാവണ്യയും വരുണും പ്രണയത്തിലാകുന്നത്. ഇതേ വര്‍ഷമിറങ്ങിയ മിസ്റ്റര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അന്തരീക്ഷം എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ വരുണ്‍ തേജിന്റെ വീട്ടില്‍ ജൂണിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. പിന്നീട് ഇക്കഴിഞ്ഞ നവംബറിൽ വിവാഹം നടക്കുകയായിരുന്നു. സായ് പല്ലവി നായികയായ ഫിദയിൽ നായകൻ വരുണായിരുന്നു. ഫിദ ഹിറ്റായതോടെയാണ് വരുൺ മലയാളികൾക്കും സുപരിചിതനായത്.

Varun Tej Lavanya Tripathi

ലാവണ്യയും വരുണും ജാതകപ്രകാരം കണ്ടുമുട്ടാൻ പോലും പാടില്ലാത്തവരാണെന്നും ഇരുവരും വിവാഹിതരായി എന്നത് അത്ഭുതമായി തോന്നുന്നുവെന്നുമാണ് വേണു സ്വാമി പറയുന്നത്. വൈകാതെ താരങ്ങളുടെ ദാമ്പത്യ ജീവിതം തകരുമെന്നും വേണു സ്വാമി പ്രവചിച്ചു. മെഗാ ഫാമിലിയിൽ ഒരു വിവാഹ​ബന്ധം കൂടി തകരും. പുതുതായി വിവാഹിതരായ വരുൺ തേജും ലാവണ്യ ത്രിപാഠിയും വേർപിരിയും. ഇരുവരും അധികനാൾ ഒരുമിച്ച് നിൽക്കില്ല.

വരുൺ തേജും ലാവണ്യ ത്രിപാഠിയും അവരുടെ ജാതകം അനുസരിച്ച് കണ്ടുമുട്ടാൻ പാടില്ല അതിനുള്ള സാധ്യതയില്ല. മാത്രമല്ല വിവാഹം നടക്കാൻ പാടില്ല. ഇരുവരും ഒന്നിച്ചത് വലിയ അത്ഭുതമാണ്. ഞാൻ ഇത് പറയുമ്പോൾ എല്ലാവരും എന്നെ വിമർശിക്കും എന്നാൽ ജാതകം അനുസരിച്ച് മനസിലാക്കിയത് ഞാൻ പറയും.

വ്യക്തിപരമായി അവരോട് എനിക്ക് വഴക്കോ ഒന്നും ഇല്ല. വരുൺ തേജിൻ്റെയും ലാവണ്യ ത്രിപാഠിയുടെയും ജാതകത്തിലെ വ്യാഴവും ശുക്രനും പ്രകാരം അവർ കണ്ടുമുട്ടാൻ സാധ്യതയില്ല. മാത്രവുമല്ല ലാവണ്യ ത്രിപാഠിക്ക് ഗുരുദോഷവും വരുണിന് നാഗദോഷവുമുണ്ട്. ഇതിന് പുറമെ നാഗദോഷവും കുജദോഷവും ലാവണ്യയെ വേട്ടയാടും.

ഇത്തരം ദോഷങ്ങൾക്കിടയിൽ ഇരുവരും ഒന്നിച്ചുവെന്നത് വലിയ അത്ഭുതമാണ്. കുടുംബത്തിലെ പ്രമുഖയായ ഒരു സ്ത്രീ കാരണമായിരിക്കും ഇരുവരും വേർപിരിയുക. ഏകദേശം മൂന്ന് മാസം മുമ്പ് നൽകിയ അഭിമുഖത്തിലാണ് വേണു സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്.

More from Filmibeat

Read more about: varun tej
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X